0%

Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]

എന്നേ ബാക്കിൽ നിന്നും തോണ്ടി..

ഇതവൾ തന്നെ....

ഞാൻ തിരിഞ്ഞു അവൾക്ക് അഭിമുഖമായി തന്നെ നിന്ന് കണ്ണുകൾ തുറന്നു...

റൂം ഇപ്പോഴും കാണാൻ പറ്റിയിട്ടില്ല....

ഞാൻ കണ്ണുകൾ തുറന്നപ്പോൾ ഒരു ഗൗരവ ഭാവത്തിൽ അവൾ എന്റെ തൊട്ടടുത്തായി തന്നെ നിൽക്കുന്നുണ്ട്..

ഇത്ര അടുത്ത് അവൾ ആദ്യമായിരുന്നു....

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു...

"എന്റെ പേര് ദേവ, ഇയാളുടെ പേരെന്താ... "

ഞാൻ എന്നേ പരിചയപെടുത്തിയ ശേഷം ഒരു ഷേക്ക്‌ ഹാൻഡിനെന്നപ്പോൽ എന്റെ കൈകൾ അവളുടെ മുന്നിലേക്ക് നീട്ടി...

തിരിച്ചു പരിചയ പെടുത്തും എന്ന് വിചാരിച്ച എനിക്ക് തെറ്റു പറ്റി...

കൈ വീശി ഒരെണ്ണം എന്റെ മുഖത്തിനിട്ട് തരുകയാണ് അവൾ ചെയ്തത്...

അടിയുടെ ചൂടിൽ എന്റെ കണ്ണൊന്നു ചെറുതായി നനഞ്ഞു...

ശരിക്കും വേദനിച്ചിരുന്നു... ഇപ്പോൾ പോയി കണ്ണാടിയിൽ നോക്കിയാൽ അവളുടെ അഞ്ചു വിരലുകളും എന്റെ മുഖത്ത് കാണാം...

ആദ്യമായിട്ടാണ് ഒരു പെണ്ണെന്നേ അടിക്കുന്നത്..

ഞാൻ അടി കിട്ടിയ കവിളും പൊത്തി പിടിച്ച് അവളേ നോക്കി....

അപ്പോഴും അവൾക്ക് ഒരു ഭാവ വ്യത്യാസമില്ലായിരുന്നു....

അവൾ കുറച്ചുകൂടെ മുന്നിലേക്ക് വന്നെന്റെ കോളറിൽ പിടിച്ചു...

"ഇത് എന്തിനാണെന്ന് നിനക്ക് മനസിലായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു..... പിന്നേ ഇത് പുറത്ത് പറഞ്ഞാൽ നാണക്കേട് എനിക്കല്ല... ഓർത്തോ... "

അതും പറഞ്ഞ് ഒരു പുച്ഛഭാവത്തോടെ അവൾ അവളുടെ റൂമിലേക്ക് പോയി...

ശേഷം ഉച്ചത്തിൽ വാതിലടച്ചു കുറ്റിയിട്ടു...

ഞാൻ നോക്കിയതൊക്കെ അവൾ കണ്ടിട്ടുണ്ടാവണം.... പക്ഷേ അതിനിങ്ങനെ ഒക്കെ അടിക്കണോ...

അവളൊരു ആണായിരുന്നെങ്കിൽ അടിച്ചു മൂക്കാമണ്ട ഞാൻ പൊട്ടിച്ചേനേ. അല്ലെങ്കിലും പെണ്ണുങ്ങളോട് വേണം എന്ന് വിചാരിച്ചാൽ പോലും എനിക്ക് ഒന്നും ചെയ്യാനാവില്ല...

ഞാൻ ചുറ്റും നോക്കി ആരെങ്കിലും കണ്ടോ എന്നറിയാൻ...

ഭാഗ്യം ആരും ഇല്ല..

അടികിട്ടിയ ഭാഗത്ത് വേദനയില്ലെങ്കിലും നല്ല തരിപ്പുണ്ട്...

ഞാൻ കൂടുതൽ നേരം അവിടേ നിൽക്കാതെ റൂമിനുള്ളിലേക്ക് കയറി...

റൂം കണ്ടതും എന്റെ കയ്യിലുള്ള ബാഗ് തനിയേ നിലത്തേക്ക് വീണു

അവൾ എനിക്ക് പണി തന്നതാണ് എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്...

ഒരു ചെറിയ മുറിയായിരുന്നു അത്...

കട്ടിൽ പോയിട്ട് ഒരു ഫാൻ പോലുമില്ല പറയാൻ മാത്രമുള്ളത് ഒരു

💬 Comments

View all comments