0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

സാക്ഷാൽ മാനസ അവിടേക്ക് നടന്നുവരികയായിരുന്നു.

അവളെ കണ്ടതും അവിടെ ഇരുന്നിരുന്ന എല്ലാവരും യാതൊരു ശബ്ദവുമുണ്ടാക്കാതെ, വലിയൊരു ബഹുമാനത്തോടെ കസേരകളിൽ നിന്നും എഴുന്നേറ്റു നിന്നു. ഇവിടുത്തെ രീതി അതായതുകൊണ്ടും, അവരുടെ ആ വരവിലെ ഗാംഭീര്യം കണ്ടതുകൊണ്ടും ഞങ്ങളും അറിയാതെ സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്നുപോയി.

ആ തീന്മേശയുടെ നടുക്കായി, മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമായ വളരെ ആഡംബരമുള്ള ഒരു വലിയ കസേരയുണ്ടായിരുന്നു. തികഞ്ഞ ശാന്തതയോടെയും എന്നാൽ രാജകീയമായ ഒരു വശ്യതയോടെയും അവൾ നടന്നുചെന്ന് ആ കസേരയിൽ ഇരുന്നു.

മാനസ ഇരുന്നതിന് ശേഷം മാത്രമാണ് ഹാളിലുണ്ടായിരുന്ന ബാക്കിയുള്ളവരെല്ലാം തിരികെ കസേരകളിലേക്ക് ഇരുന്നത്. ഞങ്ങൾ ഇരുന്നതും, എന്റെ അടുത്തായി നിന്ന മീനാക്ഷിമോൾ പെട്ടെന്ന് ഓടിപ്പോയി മാനസയുടെ മടിയിലേക്ക് ഒറ്റച്ചാട്ടത്തിന് കയറിയിരുന്നു.

അത്രയും നേരം ഗൗരവത്തിൽ ഇരുന്ന മാനസയുടെ മുഖത്ത് മീനാക്ഷിയെ കണ്ടതും വാത്സല്യം നിറഞ്ഞ അതിമനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു. അവൾ ആ കുരുന്നിനെ ഇറുകെ കെട്ടിപ്പിടിച്ച്, അവളുടെ കുഞ്ഞിക്കവിളുകളിൽ സ്നേഹത്തോടെ തുരുതുരാ ഉമ്മവെച്ച് കൊഞ്ചിക്കാൻ തുടങ്ങി. ഭയപ്പെടുത്തുന്ന ഒരു നാഗദേവതയിൽ നിന്നും വാത്സല്യം തുളുമ്പുന്ന ഒരു അമ്മയിലേക്കുള്ള അവളുടെ ആ മാറ്റം ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നുപോയി.....

മീനാക്ഷിയെ കൊഞ്ചിക്കുന്നത് കണ്ടുക്കൊണ്ടിരിക്കുമ്പോഴാണ് ചൂട് സാമ്പാറിന്റെ ഗന്ധം വീണ്ടും എന്റെ വിശപ്പിനെ ഉണർത്തിയത്. ഞാൻ മാത്രമല്ല, ആ തീന്മേശയിലുണ്ടായിരുന്ന എല്ലാവരും വളരെ ശാന്തമായി ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഇഡ്ഡലി പിച്ചി സാമ്പാറിൽ മുക്കി വായിലേക്ക് വെക്കുമ്പോഴും എന്റെ കണ്ണുകൾ ആ കസേരയിലിരിക്കുന്ന മാനസയിലായിരുന്നു.

എന്റെ ഉള്ളിലെ ചോദ്യങ്ങൾ തിളച്ചുമറിയുകയായിരുന്നു.

ഈ നിഗൂഢതകളുടെ ചുരുളഴിക്കാനും, കഴുത്തിൽ നിന്നും മാഞ്ഞ ടാറ്റൂവിന്റെ കാര്യം തിരക്കാനും, ശരിക്കും ഞങളുടെ ശത്രുക്കൾ ആരാണെന്ന് കണ്ടെത്താൻ മാനസയോട് എന്തെങ്കിലും സംസാരിക്കണമെന്ന് മനസ്സ് വല്ലാതെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

പക്ഷേ, തലച്ചോറ് എന്നോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് മറ്റൊന്നായിരുന്നു...

'മിണ്ടാതിരുന്ന് തിന്നിട്ട് എണീറ്റ് പോ മൈരേ... '

ഒരു വശത്ത് പേടിയും ബുദ്ധിയും, മറുവശത്ത് ആകാംക്ഷയും. കുറച്ചുനേരം ആ ഇഡ്ഡലി പ്ലേറ്റിലേക്ക് നോക്കി ഞാൻ ഈ യുദ്ധം തുടർന്നു. പക്ഷേ അവസാനം തലച്ചോറിനെ തോൽപ്പിച്ച് മനസ്സ് തന്നെ ജയിച്ചു. ഇനിയും ഇതൊന്നും അറിയാതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.

ഞാൻ

💬 Comments

View all comments