Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
ഒരു ദീർഘനിശ്വാസത്തോടെ മെല്ലെ തലയുയർത്തി. മാനസയെ നോക്കി എന്തോ ചോദിക്കാനായി ഞാൻ വായ തുറന്നതും... എന്റെ ചുണ്ടുകൾ അനങ്ങുന്നതിന് മുമ്പ് തന്നെ അവൾ സംസാരിച്ചു തുടങ്ങി.
ഭക്ഷണം കഴിക്കുന്നത് നിർത്തി, ആ കാന്തക്കണ്ണുകൾ കൊണ്ട് എന്നെയും എന്റെ കൂടെയുള്ളവരെയും ഒന്നുകൂടി നോക്കിയിട്ട്, തികച്ചും ശാന്തവും എന്നാൽ ഗാംഭീര്യവുമുള്ള സ്വരത്തിൽ അവൾ പറഞ്ഞു:
"ദേവാ... നിന്റെയും നിന്റെ കൂടെയുള്ളവരുടെയും മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നാൽ ആവും വിധം ഞാൻ നൽകാം..."
അവൾ എന്റെ മനസ്സ് വായിച്ചതുപോലെ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും അമ്പരപ്പോടെ ഭക്ഷണം കഴിക്കുന്നത് നിർത്തി അവളെ നോക്കി.
അവൾ തുടർന്നു:
"പക്ഷെ അത് ഇന്നല്ല... ഇന്നേക്ക് ഏഴാം ദിവസം രാത്രി. അന്ന് ഞാൻ എല്ലാം നിങ്ങൾക്ക് വിശദീകരിച്ചു തരാം."
അവളുടെ വാക്കുകൾ ആ വലിയ ഹാളിൽ മുഴങ്ങി. ഞങ്ങൾ പരസ്പരം നോക്കി. സച്ചിനും രാഹുലും ആമിയും നിധിയുമെല്ലാം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്.
"അതുവരെ... നിങ്ങൾ എല്ലാവരും എന്നോടൊപ്പം ഈ വീട്ടിൽ തന്നെ താമസിക്കണം. ഇവിടുന്ന് പുറത്തുപോകാൻ ശ്രമിക്കരുത്..."
അവൾ അല്പം കണിശതയോടെ പറഞ്ഞു നിർത്തി.
ഉള്ളിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു. ഞാൻ എന്തോ ചോദിക്കാൻ ഭാവിച്ചതും, അവളുടെ അടുത്ത വാക്കുകൾ എന്നെ തറപ്പിച്ചു കളഞ്ഞു.
"കാരണം... അവളെ തടയാൻ നിങ്ങൾക്കിപ്പോഴുള്ള ശക്തി പോരാ..."
അത്രയും പറഞ്ഞശേഷം , അവൾ ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. ആ നോട്ടത്തിൽ വലിയൊരു മുന്നറിയിപ്പുണ്ടായിരുന്നു. വരാനിരിക്കുന്ന വലിയൊരു അപകടത്തിന്റെ സൂചന.
"അവളെ തടയാൻ നിങ്ങൾക്കിപ്പോഴുള്ള ശക്തി പോരാ..."ആ ഒറ്റ വാക്ക് എന്റെ തലച്ചോറിലേക്ക് ഒരു കൊള്ളിമീൻ പോലെയാണ് പാഞ്ഞുകയറിയത്. അപ്പോൾ തന്നെ, ഓർമ്മകളുടെ ആഴങ്ങളിൽ നിന്നും ആ ശബ്ദം എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി. അന്ന്... ആ വെള്ളത്തിനടിയിലെ ആറാമത്തെ കവാടത്തിൽ വെച്ച് ഞാൻ കേട്ട ആ അശരീരിയായ സ്ത്രീശബ്ദം!.
മാനസ ഈ പറയുന്ന 'അവൾ'... അത് വെള്ളത്തിനടിയിൽ കാത്തിരിക്കുന്ന ആ അജ്ഞാത രൂപമാണോ?
എന്റെ നെഞ്ചിടിപ്പ് കൂടി. ഞാൻ പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. തലച്ചോറ് നേരത്തെ പറഞ്ഞ ആ സുവർണ്ണോപദേശം തന്നെ അനുസരിക്കാൻ ഞാൻ തീരുമാനിച്ചു. ഒന്നും മിണ്ടാതെ,
💬 Comments
View all comments