Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
തലകുനിച്ച് പ്ലേറ്റിലെ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.
വയറുനിറഞ്ഞു.
കഴിച്ചു കഴിഞ്ഞ് ഞാൻ പതുക്കെ എഴുന്നേൽക്കാൻ ഭാവിച്ചതും, അവിടെ വിളമ്പിക്കൊണ്ടിരുന്ന ആ തമിഴത്തി സ്ത്രീ ചൂടുള്ള രണ്ട് ഇഡ്ഡലി കൂടി എന്റെ പ്ലേറ്റിലേക്ക് എടുത്തുവെച്ചു.
"അയ്യോ... വേണ്ട വേണ്ട... എനിക്ക് മതിയായി..." ഞാൻ പെട്ടെന്ന് കൈവെച്ച് തടഞ്ഞു.
എന്റെ ശബ്ദം കേട്ടതും, അത്രയും നേരം മീനാക്ഷിയോട് കൊഞ്ചിയിരുന്ന മാനസ വീണ്ടും സംസാരിച്ചു തുടങ്ങി. ആ വലിയ ഹാളിലെ നിശ്ശബ്ദതയിലേക്ക് അവളുടെ ശബ്ദം വളരെ ശാന്തമായി ഒഴുകിയിറങ്ങി.
"കഴിക്ക് ദേവാ... ശരീരത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ നിനക്കിപ്പോൾ ഈ ആഹാരം ആവശ്യമാണ്..."
എന്നിട്ടവൾ മുഖമുയർത്തി ഞങ്ങളെ എല്ലാവരെയും ഒന്നുകൂടി നോക്കി. ആ കാന്തക്കണ്ണുകളിൽ ഇപ്പോൾ അതിയായ ഗാംഭീര്യവും, കാലങ്ങളുടെ പഴക്കവുമുണ്ടായിരുന്നു. ഒരുപാട് യുഗങ്ങൾ താണ്ടിയ ഒരാളുടെ പക്വതയോടെ, കവിത തുളുമ്പുന്ന വാക്കുകളിൽ അവൾ പറഞ്ഞു തുടങ്ങി:
"കാലം ഒരുപാട് കൊഴിഞ്ഞുപോയിരിക്കുന്നു... ഏകദേശം ആയിരം വർഷങ്ങളായി ഞാൻ ഈ ഭൂമിയിൽ ജനിച്ചിട്ട്. ഈ സുദീർഘമായ കാലചക്രത്തിനിടയിൽ, മണ്ണടിഞ്ഞുപോയ എത്രയെത്ര തലമുറകളെ ഞാൻ കണ്ടുതീർത്തു. മനുഷ്യരുടെ ജനനവും മരണവും, അവരുടെ സ്നേഹവും അതിരില്ലാത്ത പകയും, വലിയ സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയുമെല്ലാം ഈ കണ്ണുകൾക്ക് മുന്നിലൂടെ ഒരു നദീപ്രവാഹം പോലെ കടന്നുപോകുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. അഹങ്കാരം കൊണ്ട് ആകാശം മുട്ടെ വളർന്ന പലരും, കാലത്തിന്റെ ഒഴുക്കിൽ വെറും ഒരുപിടി ചാരമായി മാറുന്നത് ഞാൻ കണ്ടു. ഒരുപാട് പേരുടെ ജീവിതങ്ങളും രഹസ്യങ്ങളും ഈ മനസ്സിൽ ഉറങ്ങിക്കിടപ്പുണ്ട്..."
അവൾ ഒന്നു നിർത്തി. ഡൈനിംഗ് ഹാളിൽ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ വാക്കുകൾ കേൾക്കുകയാണ്. ഒരു കാറ്റ് പോലും ആ നിമിഷം അവിടെ അനങ്ങിയില്ല.
അവൾ വീണ്ടും തുടർന്നു, ഇത്തവണ അവളുടെ സ്വരത്തിന് ഇരുളടഞ്ഞ പാതാളത്തിന്റെ തണുപ്പുണ്ടായിരുന്നു.
"ഈ വിശാലമായ ലോകത്ത്, ഞാൻ ആരാണെന്നും എന്താണെന്നും അറിയുന്നവർ വളരെ ചുരുക്കമാണ്. കാരണം... ഞാൻ തീരുമാനിക്കുന്നവർക്ക് മാത്രമേ എന്നെക്കുറിച്ച് അറിയാൻ കഴിയൂ. എന്റെ അനുവാദമില്ലാതെ ഈ തറവാടിന്റെ പടി കടക്കാൻ പോലും ആർക്കുമാവില്ല. അങ്ങനെ എന്നെ അടുത്തറിഞ്ഞവർ ഇന്നുവരെ ആ രഹസ്യം മറ്റൊരാളോട് പറഞ്ഞിട്ടുമില്ല..."
അവളുടെ ചുവന്ന അധരങ്ങളിൽ
💬 Comments
View all comments