Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
വർഷങ്ങളായി ഞാൻ ഈ ഭൂമിയിൽ ജനിച്ചിട്ട്. ഈ സുദീർഘമായ കാലചക്രത്തിനിടയിൽ, മണ്ണടിഞ്ഞുപോയ എത്രയെത്ര തലമുറകളെ ഞാൻ കണ്ടുതീർത്തു. മനുഷ്യരുടെ ജനനവും മരണവും, അവരുടെ സ്നേഹവും അതിരില്ലാത്ത പകയും, വലിയ സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയുമെല്ലാം ഈ കണ്ണുകൾക്ക് മുന്നിലൂടെ ഒരു നദീപ്രവാഹം പോലെ കടന്നുപോകുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. അഹങ്കാരം കൊണ്ട് ആകാശം മുട്ടെ വളർന്ന പലരും, കാലത്തിന്റെ ഒഴുക്കിൽ വെറും ഒരുപിടി ചാരമായി മാറുന്നത് ഞാൻ കണ്ടു. ഒരുപാട് പേരുടെ ജീവിതങ്ങളും രഹസ്യങ്ങളും ഈ മനസ്സിൽ ഉറങ്ങിക്കിടപ്പുണ്ട്..."
അവൾ ഒന്നു നിർത്തി. ഡൈനിംഗ് ഹാളിൽ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ വാക്കുകൾ കേൾക്കുകയാണ്. ഒരു കാറ്റ് പോലും ആ നിമിഷം അവിടെ അനങ്ങിയില്ല.
അവൾ വീണ്ടും തുടർന്നു, ഇത്തവണ അവളുടെ സ്വരത്തിന് ഇരുളടഞ്ഞ പാതാളത്തിന്റെ തണുപ്പുണ്ടായിരുന്നു.
"ഈ വിശാലമായ ലോകത്ത്, ഞാൻ ആരാണെന്നും എന്താണെന്നും അറിയുന്നവർ വളരെ ചുരുക്കമാണ്. കാരണം... ഞാൻ തീരുമാനിക്കുന്നവർക്ക് മാത്രമേ എന്നെക്കുറിച്ച് അറിയാൻ കഴിയൂ. എന്റെ അനുവാദമില്ലാതെ ഈ തറവാടിന്റെ പടി കടക്കാൻ പോലും ആർക്കുമാവില്ല. അങ്ങനെ എന്നെ അടുത്തറിഞ്ഞവർ ഇന്നുവരെ ആ രഹസ്യം മറ്റൊരാളോട് പറഞ്ഞിട്ടുമില്ല..."
അവളുടെ ചുവന്ന അധരങ്ങളിൽ നേർത്ത, എന്നാൽ ഭയപ്പെടുത്തുന്ന ഒരു വശ്യമായ പുഞ്ചിരി വിരിഞ്ഞു.
"ഇനി അഥവാ... ആ രഹസ്യം പുറത്തു പറഞ്ഞവർ ആരെങ്കിലുമുണ്ടെങ്കിൽ, അവർ ഇന്ന് ഈ ലോകത്ത് ജീവനോടെയുമില്ല."
ആ വാക്കുകൾ കേട്ടതും എന്റെ നട്ടെല്ലിലൂടെ ഒരു വലിയ ഐസ് കട്ട ഉരസിപ്പോകുന്നതുപോലെ തോന്നി. സച്ചിനും രാഹുലും ആമിയും നിധിയുമൊക്കെ ഭയത്തോടെ പരസ്പരം നോക്കി. ആ മുന്നറിയിപ്പിലെ ഗൗരവം ഉൾക്കൊണ്ട്, പ്ലേറ്റിൽ വെച്ച ആ രണ്ട് ഇഡ്ഡലി കൂടി ഞാൻ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി....
അല്ലെങ്കിലും ഒരു ഇഡലി വേണ്ടാ എന്ന് പറഞ്ഞതിന് ഇങ്ങനെയൊക്കെ പറഞ്ഞ് പേടിപ്പിക്കണോ.....😔
ആ വലിയ ഡൈനിംഗ് ഹാളിൽ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.
അങ്ങനെ
💬 Comments
View all comments