0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ആകെ മൊത്തം പേടിച്ച് വിറച്ച് ഇരിക്കുമ്പോഴാണ്, യാതൊരു കൂസലും പേടിയുമില്ലാതെ കൃതിക പെട്ടെന്ന് വായ തുറന്നത്.

"അതേയ് അമ്മച്ചി... അപ്പൊ ഇത്ര വർഷവും ഇങ്ങനെ ജീവിച്ചിട്ട് ആരും തിരിച്ചറിയാതെ എങ്ങനെ ഇത്രകാലം പിടിച്ചു നിൽക്കുന്നു? പിന്നെ നിങ്ങൾ മാത്രമാണോ, അതോ നിങ്ങളെപ്പോലെ മരണമില്ലാത്തവർ ഇനിയും ഈ ലോകത്തുണ്ടോ?"

കൃതികയുടെ നിസാര മട്ടിലുള്ള ആ ചോദ്യം കേട്ടതും രാഹുൽ കഴിച്ചുകൊണ്ടിരുന്ന ഇഡ്ഡലി അവന്റെ തൊണ്ടയിൽ കുടുങ്ങി. ഞാൻ എന്റെ കണ്ണുകൾ ഇറുകെയടച്ചു. ദൈവമേ... കഴിഞ്ഞു, എല്ലാം കഴിഞ്ഞു! ആയിരങ്ങളായ വർഷമായി ജീവിക്കുന്ന, ലോകം മുഴുവൻ ചുട്ടെരിക്കാൻ കഴിവുള്ള ആ നാഗദേവതയോടാണ് ഇവൾ ഈ ഇൻ്റർവ്യൂ ചോദ്യം ചോദിച്ചിരിക്കുന്നത് അതും അമ്മച്ചി എന്നൊക്കെ വിളിച്ചുകൊണ്ട്....

ഇത് കേട്ട മാനസ പെട്ടെന്ന് കഴിക്കുന്നത് നിർത്തി.

ഹാളിലെ അന്തരീക്ഷം ഒന്നുകൂടി തണുത്തുറഞ്ഞു. എല്ലാവരും മാനസയെത്തന്നെ നോക്കിയിരിക്കുകയാണ് പക്ഷെ അവരുടെ മുഖഭാവം വായിച്ചെടുക്കാൻ എനിക്ക് സാധിച്ചില്ല.... ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ഡൈനിംഗ് ടേബിളിലിരുന്ന ബാക്കിയുള്ള ഞങ്ങളും ശ്വാസമടക്കിപ്പിടിച്ചു.

പക്ഷേ... അവിടെ നടന്നത് മറ്റൊന്നായിരുന്നു.

പെട്ടെന്ന് മാനസയുടെ മുഖത്തെ ആ ഗാംഭീര്യവും ഭയപ്പെടുത്തുന്ന ഭാവവുമൊക്കെ എങ്ങോട്ടോ മാഞ്ഞുപോയി. പകരം... ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ചുണ്ടുകോട്ടി, മുഖം ചുളിച്ച് ചിണുങ്ങാൻ തുടങ്ങി!

"ഇതെന്ത് മൈര്...?"ഞാൻ അറിയാതെ മനസ്സിൽ ചോദിച്ചുപോയി.

കഴിച്ചുകൊണ്ടിരുന്ന കൈ അവിടെത്തന്നെ നിർത്തി, കണ്ണും തള്ളി ഞാൻ അവരെത്തന്നെ നോക്കി.

ഇന്നലെ ഒറ്റത്തൊടലിന് എന്നെ വായുവിൽ തെറിപ്പിച്ചവൾ, നാഗങ്ങളുടെ രാഞ്ജി, ആയിരം വർഷത്തെ ചരിത്രം ഘോരഘോരം പ്രസംഗിച്ചവൾ... ദേ കിടന്ന് ഒരു എൽ.കെ.ജി കുട്ടിയെപ്പോലെ ചിണുങ്ങുന്നു!

സച്ചിനും രാഹുലും ആമിയും നിധിയുമൊക്കെ ഒരുനിമിഷം പരസ്പരം നോക്കി. ആയിരം വർഷത്തെ ബിൽഡപ്പ് ഒറ്റ സെക്കൻഡിൽ പൊട്ടിപ്പാളീസായതിന്റെ ഒരു വല്ലാത്ത ചമ്മലും നാണക്കേടും എല്ലാവരുടെയും മുഖത്ത് പടർന്നു. മാനസയുടെ മടിയിലിരുന്ന മീനാക്ഷിക്കുട്ടി ഇതുകണ്ട് കൈകൊട്ടി കിലുകിലാ ചിരിക്കാൻ തുടങ്ങി.

"നിനക്കെന്താടി എന്നെ ഒന്നു

💬 Comments

View all comments