Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
പേടിച്ചാൽ? ഞാൻ ഇത്രയൊക്കെ കഷ്ടപ്പെട്ട് ഗൗരവത്തിൽ ഡയലോഗ് അടിച്ചിട്ടും, ഇത്രയൊക്കെ വലിയ മാസ്സ് ഇട്ടിട്ടും... ഇനിയും എന്താ ഈ ആളുകൾ എന്നെ സീരിയസ് ആയി എടുക്കാത്തത്?"
മാനസ മൊത്തത്തിൽ കിളിപോയി ഇരിക്കുന്ന കൃതികയെ നോക്കി കൊച്ചുകുട്ടികളെപ്പോലെ നീരസത്തോടെ പറഞ്ഞു
അവളുടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ശരിക്കും തല കറങ്ങുന്നതുപോലെ തോന്നി. ഇവളിനി നാഗദേവതയാണോ അതോ വല്ല കോമഡി പീസാണോ? ഈ തറവാട്ടിൽ മൊത്തം എന്തോ തകരാറുണ്ട്.
പെട്ടെന്ന് താൻ എന്താ ഈ കാണിച്ചുകൂട്ടിയത് എന്ന് ബോധം വന്നതുപോലെ അവൾ ഒന്ന് ഞെട്ടി. അയ്യോ, എന്റെ ഇമേജ് പോയല്ലോ എന്ന മട്ടിൽ അവൾ വേഗം തൊണ്ടയൊന്ന് ശരിയാക്കി. നിവർന്നിരുന്ന്, പഴയ ആ രാജകീയമായ ഗൗരവം മുഖത്ത് വരുത്താനും കണ്ണുകളിൽ കാന്തശക്തി കൊണ്ടുവരാനും അവൾ നന്നായി കിണഞ്ഞു പരിശ്രമിച്ചു.
ശേഷം കനത്ത ശബ്ദത്തിൽ എന്തോ പറയാൻ ഞങ്ങളെ നോക്കിയതും, ഞങ്ങളുടെയൊക്കെ മുഖത്തെ ആ അമ്പരപ്പും ചമ്മലും കലർന്ന എക്സ്പ്രഷൻ ഇനിയും മാറിയിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. ഇനി എന്തൊക്കെ ഗൗരവം ഇട്ടാലും ഇവർ വിശ്വസിക്കില്ലെന്ന് തോന്നിയതുകൊണ്ടാവാം, അവൾ ആകെ ചമ്മി.
എല്ലാവരോടും പിണങ്ങി എന്നപോലെ, അവൾ വേഗം മുഖം വെട്ടിത്തിരിച്ച് ഒന്നും മിണ്ടാതെ വേറെ എങ്ങോട്ടോ നോക്കി ഇരിപ്പായി. ആ നിൽക്കുന്ന നിൽപ്പ് കണ്ടാൽ ആർക്കും ചിരിവരും. വലിയൊരു കൊടുങ്കാറ്റ് വന്ന് ഒരു പീപ്പി ഊതിപ്പോയ അവസ്ഥയിലായിരുന്നു ഞങ്ങളെല്ലാവരും.....
അങ്ങനെ എല്ലാവരും എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയാതെ ചമ്മി നിൽക്കുമ്പോഴാണ്, രാവിലെ എന്റെയടുത്തിരുന്ന ഞങ്ങളുടെ തന്നെ പ്രായം തോന്നിക്കുന്ന ആ പെൺകുട്ടി മാനസയുടെ അടുത്തേക്ക് വന്നത്.
അവൾ വളരെ സ്നേഹത്തോടെ മാനസയുടെ തോളിൽ കൈവെച്ചുകൊണ്ട് തമിഴിൽ പറഞ്ഞു തുടങ്ങി:
"അക്കാ... നീങ്ക ഫീൽ പണ്ണാതിങ്കെ... ഇവർകൾക്ക് ഉങ്ക പവർ എപ്പടി തെരിയും? അതാ ഇപ്പടി വായ്ക്കുവന്തതൊക്കെ കേക്കുറാങ്കെ... വിടുങ്കെ..." (ചേച്ചി ഫീൽ ചെയ്യണ്ട...
💬 Comments
View all comments