0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ഇവർക്ക് ചേച്ചിയുടെ ശക്തി എന്താണെന്ന് അറിയില്ലല്ലോ, അതാ വായിൽ വന്നതൊക്കെ ചോദിക്കുന്നത്... വിട്ടുകള...)

ഇത്രയും പറഞ്ഞിട്ട്, മാനസ കാണാതെ അവൾ ഞങ്ങളെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണിറുക്കി കാണിച്ചു!

അവളുടെ ആ കണ്ണിറുക്കൽ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി. ഈ ആയിരം വർഷത്തെ നാഗദേവതയുടെ പിണക്കം മാറ്റാൻ അവൾ മനപ്പൂർവ്വം അഭിനയിക്കുകയാണെന്ന്....

അവളുടെ ആശ്വാസവാക്കുകൾ കേട്ടപ്പോൾ മാനസയുടെ മുഖത്തെ പിണക്കം കുറച്ചു കുറഞ്ഞു. അവൾ വീണ്ടും ഞങ്ങളെ എല്ലാവരെയും പതുക്കെ ഒന്ന് പാളി നോക്കി.

അത് കണ്ടതും ആ പെൺകുട്ടി തന്റെ അഭിനയം ഒന്നുകൂടി ഉഷാറാക്കി. അവൾ മാനസയെ പൊക്കിപ്പറയാൻ തുടങ്ങി:

"എങ്ക അക്കാ എവളോ പെരിയ ആള്... ഉലകത്തിലെയെ റൊമ്പ അഴകാനവങ്ക... അക്കാ നെനച്ചാ എതുവും നടക്കും... ഇവർകൾക്ക് അതൊന്നും പുരിയാത്..." (എന്റെ ചേച്ചി എത്ര വലിയ ആളാ... ലോകത്തിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ളവൾ... ചേച്ചി വിചാരിച്ചാൽ എന്തും നടക്കും... ഇവർക്കതൊന്നും മനസ്സിലാകില്ല...)

ഇതുകൂടി കേട്ടതോടെ മാനസയുടെ മുഖത്തെ പരിഭവമൊക്കെ കാറ്റിൽ പറന്നു! ആ പൊക്കിപ്പറച്ചിൽ കേട്ട് അവൾ ശരിക്കും പുളകം കൊള്ളുകയായിരുന്നു. അഭിമാനം കൊണ്ട് അവളുടെ മുഖം തിളങ്ങി. ആ പഴയ ഗൗരവം മുഖത്ത് വരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഉള്ളിലെ സന്തോഷം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

മാനസ ഒന്ന് കൂളായെന്ന് കണ്ടപ്പോൾ ആ പെൺകുട്ടി ഞങ്ങളെ നോക്കി വളരെ ഗൗരവത്തിൽ പറഞ്ഞു:

"ചേച്ചിക്ക് ഏത് രൂപം വേണമെങ്കിലും എടുക്കാനുള്ള കഴിവുണ്ട്... കാട്ടിലെ മൃഗങ്ങളായും, മറ്റ് മനുഷ്യരായും ഒക്കെ ചേച്ചിക്ക് മാറാൻ പറ്റും. എന്നാൽ നിങ്ങൾ ഇപ്പോൾ ഈ കാണുന്നതാണ് ചേച്ചിയുടെ യഥാർത്ഥ രൂപം."

എന്നിട്ടവൾ ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന സമപ്രായക്കാരായി തോന്നിക്കുന്ന നാലഞ്ചു പേരെയും ചൂണ്ടിക്കൊണ്ട് പറഞ്ഞുതുടങ്ങി...

"തുടക്കം മുതലേ... അതായത് നൂറുകണക്കിന് വർഷങ്ങളായി ചേച്ചിയുടെ കൂടെയുള്ളവരാണ് ഞങ്ങൾ ഈ നാലഞ്ചു പേർ..... കുറച്ചുപേർക്കൂടെ ഉണ്ടെങ്കിലും അവർ ഇവിടെയില്ല...ബാക്കിയുള്ളവരൊക്കെ

💬 Comments

View all comments