Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
മാറ്റം കാണിച്ചതെന്ന് ഞങ്ങൾക്ക് അപ്പോൾ വ്യക്തമായി മനസ്സിലായി. അവൾ വെറുമൊരു സാധാരണ പെൺകുട്ടിയല്ല, അവളും ഈ നാഗകുലത്തിൽ പെട്ടവൾ തന്നെയാണെന്ന്, വാക്കുകൾക്ക് പകരം പ്രവർത്തിയിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നതാണ്. ഒപ്പം, മാനസയുടെ ശക്തിയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന ഒരു മുന്നറിയിപ്പും.
എന്തായാലും, അവളുടെ ആ പ്രകടനവും പൊക്കിപ്പറച്ചിലും ശരിക്കും ഏറ്റു. മാനസയുടെ മുഖത്തെ ചമ്മലൊക്കെ പൂർണ്ണമായും മാറിയിരുന്നു. തന്റെ ആളുകൾ തനിക്ക് വലിയൊരു ബിൽഡപ്പ് തന്നതിന്റെ സന്തോഷത്തിൽ, 'കണ്ടോടി എന്റെ പവർ' എന്ന മട്ടിൽ അവൾ പാവം കൃതികയെ ഒന്ന് നോക്കി..
"ശരി... ഇനി എല്ലാവരും ഭക്ഷണം കഴിച്ചോളൂ..."
മാനസ ഒരു ചിരിയോടെ പറഞ്ഞു.
ഡൈനിംഗ് ഹാളിലെ അന്തരീക്ഷം വീണ്ടും സാധാരണ നിലയിലായി. എല്ലാവരും വീണ്ടും ഭക്ഷണം കഴിക്കുന്നതിലേക്ക് തിരിഞ്ഞു.
പക്ഷേ, എന്റെ മനസ്സ് വീണ്ടും എങ്ങോട്ടോ പാറിപ്പോകാൻ തുടങ്ങിയിരുന്നു. ഒരാഴ്ച... ഒരാഴ്ച കൂടെ ഞാൻ ഈ നാഗദേവതകളുടെയും അത്ഭുതങ്ങളുടെയും നടുവിൽ കഴിയണം. അതിനുശേഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല.
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുടെ ഒരു വൻമതിൽ എനിക്ക് മുന്നിൽ ഉയർന്നുനിൽക്കുന്നുണ്ടായിരുന്നു. പ്ലേറ്റിലെ ബാക്കിയുള്ള ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസ്സ് ആ ഒരാഴ്ചയ്ക്ക് ശേഷമുള്ള രാത്രിയിലേക്ക്, ഉത്തരങ്ങൾ കാത്തിരിക്കുന്ന ആ നിമിഷത്തിലേക്ക് പായുകയായിരുന്നു....
**************************
പുറത്തുനിന്നും നോക്കുമ്പോൾ യാതൊരു അസ്വാഭാവികതയുമില്ലാത്ത, തിരക്കുപിടിച്ച ഒരു സാധാരണ വീട്. പക്ഷേ, ഞങ്ങളുടെ ഉള്ളിലെ ചിന്തകൾക്കും ആകാംക്ഷകൾക്കും ഒരു നിമിഷം പോലും വിശ്രമമുണ്ടായിരുന്നില്ല.
അന്ന് പകൽ ഞങ്ങൾ കാര്യമായി ചെയ്തത് അവിടെയുണ്ടായിരുന്ന പ്രൊഫസറുമായി സംസാരിക്കുക എന്നതായിരുന്നു.
സത്യത്തിൽ ഞങ്ങൾ ഇങ്ങോട്ട് വന്നത് തന്നെ ഇയാളെ കണ്ടുപിടിക്കാനായിരുന്നു. ഞങ്ങൾക്ക് നേരിട്ട് യാതൊരു പരിചയവുമില്ലാത്ത, കേട്ടറിവ് മാത്രമുള്ള ആ മനുഷ്യനെ തേടിയാണ് ഞങ്ങൾ ഇത്രയും വലിയ നിഗൂഢതയിലേക്ക് എടുത്തുചാടിയത്.
പക്ഷെ ഇപ്പോൾ യാതൊരു കുഴപ്പവുമില്ലാതെ, വളരെ ശാന്തനായി ഞങ്ങളുടെ മുന്നിലിരിക്കുന്ന അയാളെ കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസവും ഒപ്പം വലിയൊരു കൗതുകവും തോന്നി....
💬 Comments
View all comments