0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

അയാളുമായുള്ള ആ ദീർഘനേരത്തെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് പ്രധാനമായും രണ്ട് കാര്യങ്ങൾ വ്യക്തമായി.

ഒന്നാമത്തെ കാര്യം തീർത്തും പ്രതീക്ഷിക്കാത്തതായിരുന്നു...അനാഥനായിരുന്ന അദ്ദേഹത്തെ ചെറുപ്പത്തിൽ എടുത്തു വളർത്തിയത് സാക്ഷാൽ മാനസയായിരുന്നു!

ഞങ്ങൾ അന്വേഷിച്ചു നടന്ന ആ മനുഷ്യന്റെ യഥാർത്ഥ ആശ്രയവും നിയന്ത്രണവും ആ നാഗദേവതയുടെ കൈകളിലായിരുന്നു എന്ന് കേട്ടപ്പോൾ അയാളുടെ നിയന്ത്രങ്ങളെക്കുറിച്ച് എനിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി....

രണ്ടാമത്തെ കാര്യം, വെറുതെയല്ല അദ്ദേഹം ഇന്ദ്രനീലത്തിൽ എത്തിയത്. മാനസ തന്നെയാണ് അയാളെ അങ്ങോട്ട് പറഞ്ഞയച്ചത്.

അവിടെയുള്ള ആ ദുരൂഹമായ മലയെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടിയുള്ള മാനസയുടെ വിശ്വസ്തനായ ദൂതനായിരുന്നു അദ്ദേഹം.

പ്രൊഫസറുടെ അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം ഇതായിരുന്നു: ഇന്ദ്രനീലത്തിന് ചുറ്റും എത്ര 'അഗ്നി വലയങ്ങൾ' ഉണ്ട് എന്ന് കൃത്യമായി കണ്ടെത്തുക.

എന്തായിരുന്നു അതിന്റെ കാരണം എന്നുചോദിച്ചപ്പോൾ ആ ചോദ്യത്തിന് മുന്നിൽ പ്രൊഫസർ നിസ്സഹായനായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കൈമലർത്തി.

"അതെനിക്കറിയില്ല..." എന്നായിരുന്നു അയാളുടെ മറുപടി...

ഇന്ദ്രനീലത്തിന് ചുറ്റുമുള്ള അഗ്നി വലയങ്ങളുടെ എണ്ണം കൃത്യമായി കണ്ടുപിടിക്കാൻ മാനസ അയാളോട് ആവശ്യപ്പെട്ടു, അയാൾ അത് അന്വേഷിക്കാൻ പോയി. അതിനപ്പുറം, ആ അഗ്നി വലയങ്ങൾ എന്തിനാണെന്നോ, അതിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്നോ അയാൾക്കറിയില്ല . അവൾ പറയുന്നതിനപ്പുറം ഒരു ചോദ്യം ചോദിക്കാനുള്ള അധികാരമോ ധൈര്യമോ അയാൾക്കില്ല......

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുടെ ഭാരം വീണ്ടും എന്റെ തലച്ചോറിനെ വരിഞ്ഞുമുറുക്കിത്തുടങ്ങി. എല്ലാറ്റിനുമുള്ള ഉത്തരം ലഭിക്കാൻ ഇനിയും ഏഴു ദിവസങ്ങൾ... ഏഴാം ദിവസത്തെ ആ രാത്രിയിലേക്ക് ഇനിയും എത്ര ദൂരമുണ്ടെന്ന് ഓർത്ത് ഞാൻ വലിയൊരു നെടുവീർപ്പിട്ടു. അവൾ എല്ലാം തുറന്നു പറയുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.....

**********

അന്നേ ദിവസം രാത്രി

ഞങ്ങളുടെ മുറിയിൽ ഒത്തുകൂടി ശേഖരിച്ച അറിവുകൾ വച്ച് സ്വന്തമായി കഥകളും തിയറികളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ....

സച്ചിനും രാഹുലും കട്ടിലിൽ ചടഞ്ഞിരിപ്പുണ്ട്. ആമിയും നിധിയും റോസും കൃതികയുമൊക്കെ തറയിൽ വിരിച്ച പായയിൽ

💬 Comments

View all comments