Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
വളരെ സൗമ്യമായി, കൊഞ്ചിച്ച് സംസാരിച്ചുകൊണ്ടിരുന്ന അവളുടെ മുഖം പെട്ടെന്ന് മാറി. ഒരു നിമിഷത്തേക്ക്, അവളുടെ മുഖത്ത് മനുഷ്യസഹജമല്ലാത്ത എന്തോ ഒന്ന് മിന്നിമറഞ്ഞു.
ആ നിമിഷം... അവളുടെ തിളങ്ങുന്ന കണ്ണുകളിലെ കൃഷ്ണമണികൾ പെട്ടെന്ന് ചുരുങ്ങി. വട്ടത്തിലുള്ള ആ കൃഷ്ണമണികൾ വലിഞ്ഞ് നീണ്ട്, ഇഴജന്തുക്കളുടേത് പോലെ... പാമ്പുകളുടേത് പോലെ കുത്തനെയുള്ള ഒരു നേർത്ത വരയായി മാറി!
കൃതിക ശരിക്കും ഞെട്ടിത്തരിച്ചുപോയി. അവൾ മാത്രമല്ല, അത് കണ്ട ഞാനും സച്ചിനുമൊക്കെ ശ്വാസം വിടാൻ മറന്നു. ഹൃദയമിടിപ്പ് വീണ്ടും നൂറിലെത്തി. ഒരു മനുഷ്യന്റെ കണ്ണുകൾ അങ്ങനെ മാറുന്നത് നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ഭയം പറഞ്ഞറിയിക്കാൻ കഴിയില്ല.
പക്ഷെ ആ ഭയപ്പെടുത്തുന്ന മാറ്റം വെറുമൊരു നിമിഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത നിമിഷം, ആ കണ്ണ് വീണ്ടും പഴയതുപോലെ, സാധാരണ ഒരു മനുഷ്യപ്പെൺകുട്ടിയുടേത് പോലെയായി.
ആരും പേടിക്കാനോ നിലവിളിക്കാനോ തുടങ്ങുന്നതിന് മുൻപ് തന്നെ , അവൾ വീണ്ടും പഴയ കള്ളച്ചിരിയോടെ ഞങ്ങളെ നോക്കി കണ്ണിറുക്കി.
"മാനസ അക്കാ എങ്കളോടെ സാമി... അക്കാവോടെ സൊല്ലെ ഇപ്പടി നിസാരമാ എടുക്കാതിങ്കെ... കൊഞ്ചം ഭയത്തോട എടുക്കണുമ്മാ..." (മാനസ ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ദേവതയാണ്... അവരുടെ വാക്കുകളെ ഇത്ര നിസാരമായി എടുക്കരുത്... കുറച്ചു പേടിയോടെ തന്നെ എടുക്കണം...)
അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
അവൾ എന്തിനാണ് ആ പെട്ടെന്നുള്ള മാറ്റം കാണിച്ചതെന്ന് ഞങ്ങൾക്ക് അപ്പോൾ വ്യക്തമായി മനസ്സിലായി. അവൾ വെറുമൊരു സാധാരണ പെൺകുട്ടിയല്ല, അവളും ഈ നാഗകുലത്തിൽ പെട്ടവൾ തന്നെയാണെന്ന്, വാക്കുകൾക്ക് പകരം പ്രവർത്തിയിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നതാണ്. ഒപ്പം, മാനസയുടെ ശക്തിയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന ഒരു മുന്നറിയിപ്പും.
എന്തായാലും,
💬 Comments
View all comments