Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
ഞങ്ങൾ നാഗകന്യകനും കന്യകയുമാണ്. ദേവിക്ക് ഏറ്റവും വിശ്വാസമുള്ളവരിൽ രണ്ടുപേർ."
നാഗകന്യകനും കന്യകയും! പുരാണങ്ങളിലും മുത്തശ്ശിക്കഥകളിലും മാത്രം കേട്ടിട്ടുള്ള പേരുകൾ. സാക്ഷാൽ തക്ഷകനും നാഗികയും!
അവർ തങ്ങളുടെ പേരുകൾ പറഞ്ഞപ്പോൾ ആ പെൺകുട്ടി, നാഗിക, ഞങ്ങളെ നോക്കി ചെറുതായി ഒന്ന് തലകുലുക്കി. അവളുടെ കഴുത്തിൽ കിടന്നിരുന്ന കറുത്ത മുത്തുകൾ കോർത്ത മാലയിൽ അപ്പോൾ ഒരു ചെറിയ പാമ്പിന്റെ രൂപം കൊത്തിവെച്ചത് ഞാൻ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിലെ ആ അമാനുഷികമായ തിളക്കം കണ്ടപ്പോൾ, രാവിലെ ഡൈനിംഗ് ഹാളിൽ വെച്ച് കണ്ണുകൾ പാമ്പിന്റേതുപോലെ മാറ്റിയ ആ പെൺകുട്ടിയെയാണ് എനിക്ക് ഓർമ്മ വന്നത്.
"മാനസദേവി നിങ്ങളോട് പറയാൻ പറഞ്ഞ ഒരു കാര്യമുണ്ട്..." തക്ഷകൻ മുന്നോട്ടേക്ക് ഒരു ചുവട് വെച്ചുകൊണ്ട് പറഞ്ഞു. അവന്റെ ശബ്ദം മുറിയിലെ തണുപ്പിനെ ഒന്നുകൂടി കൂട്ടി.
ഞങ്ങൾ എല്ലാവരും ഇനി അവൻ എന്താണ് പറയാൻ പോകുന്നതെന്നറിയാതെ, ആ നാഗകുമാരനെയും നാഗകന്യകയെയും തന്നെ ഉറ്റുനോക്കി ഇരിക്കുകയാണ്
തക്ഷകൻ ഒന്ന് നിർത്തിയിട്ട്, വളരെ വ്യക്തമായി പറഞ്ഞു:
"ദേവി നിങ്ങളെ എല്ലാവരെയും ഇപ്പോൾ തന്നെ അവരുടെ മുറിയിലേക്ക് വിളിക്കുന്നുണ്ട്. നിങ്ങളെ കൂട്ടിക്കൊണ്ടുവരാൻ ദേവി നേരിട്ട് ഞങ്ങളെ പറഞ്ഞയച്ചതാണ്."
ഇത് കേട്ടതും ഞങ്ങൾ പരസ്പരം നോക്കി.
രാവിലെ ഡൈനിംഗ് ടേബിളിൽ വെച്ച്, ഏഴാം ദിവസമേ എല്ലാത്തിനും ഉത്തരം തരൂ എന്ന് തീർത്തുപറഞ്ഞവൾ... ഇപ്പോൾ പാതിരാത്രിക്ക് ഞങ്ങളെ എന്തിനാവും അവളുടെ മുറിയിലേക്ക് വിളിക്കുന്നത്?
സച്ചിന്റെ മുഖമൊക്കെ അപ്പോഴേക്കും വിളറിവെളുത്തിരുന്നു. അവൻ പതിയെ എന്റെ പിന്നിലേക്ക് ഒന്നുകൂടി നീങ്ങിനിന്നിട്ട് ചെവിയിൽ മന്ത്രിച്ചു:
"എടാ ദേവാ... പാതിരാത്രിക്ക് എന്തിനാടാ ആ അവര് നമ്മളെ അങ്ങോട്ട് വിളിക്കുന്നത്? ഇനി വല്ല പൂജയ്ക്കും നമ്മളെ ബലികൊടുക്കാൻ പരിപാടിയുണ്ടോ?"
ഞങ്ങളുടെ മുഖത്തെ ഈ പരിഭ്രമം കണ്ടിട്ടാവണം, നാഗിക അവളുടെ വശ്യമായ സംസാരിച്ചു തുടങ്ങി....
"നിങ്ങൾ ഭയക്കേണ്ടതില്ല... വേഗം പുറപ്പെടുക, ദേവി നിങ്ങൾക്കായി കാത്തിരിക്കുകയാണ്."
അവർക്കൊപ്പം പോകുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ വേറെ
💬 Comments
View all comments