Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
സാധാരണത്വത്തിനിടയിലും എന്റെ കണ്ണുകൾ പരതിയത് അവളെയാണ്. ഈ ആൾക്കൂട്ടത്തിനിടയിൽ എവിടെയോ ആ മാനസയുടെ കാന്തക്കണ്ണുകൾ എന്നെ വീക്ഷിക്കുന്നുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
എന്ത് ചെയ്യണം, ആരോട് സംസാരിക്കണം എന്നറിയാതെ ഞാൻ ആ ഹാളിലെ വലിയൊരു സോഫയിലേക്ക് ചെന്നിരുന്നു. എന്റെ ഇരുവശത്തുമായി വന്നിരിക്കാൻ ആമിയും നിധിയും പാഞ്ഞെത്തിയതാണ്.
പക്ഷേ, അതിനുമുമ്പ് എവിടെനിന്നോ ദാവണിയുടുത്ത ഒരു പെണ്ണ് ഒരു കുട്ട നിറയെ പൂക്കളുമായി വന്ന് എന്റെ തൊട്ടടുത്ത്, എന്റെ ദേഹത്ത് മുറുമി എന്നോണം വന്നിരുന്നു.
അവൾക്കെന്നെ പണ്ടേ അറിയാവുന്നതുപോലെ മുഖത്തൊരു വല്ലാത്ത ചിരി. എന്നിട്ട് കൊഞ്ചിക്കൊണ്ട് തമിഴിൽ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.
"എപ്പടി ഇറുക്കീങ്കെ ദേവാ... ഉദമ്പിലെ വലി എപ്പടി ഇറുക്ക്... നാ ഉങ്കൾക്കാക താ ഇന്ത പൂ കൊണ്ടുവന്തേൻ..." എന്നൊക്കെ പറഞ്ഞ് അവൾ എന്റെ തോളിലേക്ക് ഒരു വല്ലാത്ത അടുപ്പത്തോടെ ചായുകയാണ്.
പെട്ടെന്ന് എവിടെനിന്നോ വന്ന് അമിതമായ അടുപ്പം കാണിക്കുന്ന ഈ പീറപ്പെണ്ണിനെ കണ്ട് ആമിയും നിധിയും വാ പൊളിച്ച് നിൽപ്പുണ്ടായിരുന്നു. ഒരു നിമിഷം അവരുടെ മുഖത്ത് അമ്പരപ്പായിരുന്നുവെങ്കിൽ, പിറ്റേ നിമിഷം അത് കടുത്ത ദേഷ്യമായി മാറി. അവൾ എന്നോട് ഒട്ടിയിരിക്കുന്നത് കണ്ട് ആമിയുടെ കണ്ണുകൾ ചുവന്നു.
അവർ അവൾക്ക് നേരെ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും, അവിടുത്തെ ഇടനാഴിയിൽ നിന്നും ഒരു സുന്ദരിക്കുട്ടി ഓടിവന്നു. ഒരു അഞ്ചാറ് വയസ്സ് തോന്നിപ്പിക്കുന്ന, പട്ടുപാവാടയിട്ട ഒരു കുറുമ്പി. അവൾ നേരെ ഓടിവന്ന് എന്റെ മടിയിലേക്ക് ഒറ്റച്ചാട്ടമായിരുന്നു.
അവളുടെ ആ വരവും, മുഖത്തെ ആ നിഷ്കളങ്കമായ ചിരിയും കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു. കുട്ടിക്കാലത്തെ എന്റെ അമ്മുവിനെയാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്.അമ്മുവിന്റെ ശബ്ദം കേട്ടിട്ട് തന്നെ കുറേയായിരിക്കുന്നു....
കണ്ണുകൾ അറിയാതെ നിറഞ്ഞു. ഞാൻ വാത്സല്യത്തോടെ എന്റെ കൈകൾ അവളുടെ കുഞ്ഞിക്കവിളിലും മുടിയിലും തലോടി.
അവൾ എന്റെ മുഖത്തേക്ക് നോക്കി കൊഞ്ചിക്കൊണ്ട്, ചെറിയ കുട്ടികൾ തമിഴ് പറയുന്ന ആ പ്രത്യേക ഈണത്തിൽ സ്വയം പരിചയപ്പെടുത്തി:
"എൻ പേര് മീനാക്ഷി... ഉങ്ക പേര് ദേവാ അണ്ണാന്ന് എനിക്ക് തെരിയും... നീങ്കളത്താൻ ഇങ്ങേ വന്ത പുതു ഹീറോ..."
അവളുടെ ആ നിഷ്കളങ്കമായ പറച്ചിൽ കേട്ട് ഞാൻ ചിരിച്ചുപോയി.
💬 Comments
View all comments