Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
പറഞ്ഞു തീർന്നതും, ഒരു കിലുക്കാംപ്പെട്ടിയെപ്പോലെ അവൾ എന്റെ മടിയിൽ നിന്നും താഴേക്ക് ഒറ്റച്ചാട്ടം. പിന്നെ നേരെ ഓടിപ്പോയത് എന്നെ നോക്കി കലിപ്പിച്ചു നിന്നിരുന്ന ആമിയുടെയും നിധിയുടെയും അടുത്തേക്കാണ്.
അവൾ അവരുടെ രണ്ടുപേരുടെയും കയ്യിൽ തൂങ്ങി കിടന്ന് ചിണുങ്ങി.
കുട്ടികളെ കണ്ടാൽ എല്ലാം മറക്കുന്ന ആമിയിലെ വാത്സല്യം അണപൊട്ടി. ദാവണിക്കാരിയോടുള്ള ദേഷ്യം മുഴുവൻ മറന്ന്, "വാടി എന്റെ മീനാക്ഷിക്കുട്ടീ..." എന്ന് വിളിച്ച് ആമി അവളെ സ്നേഹത്തോടെ കോരിയെടുത്തു. നിധിയാകട്ടെ അവളുടെ കുഞ്ഞിവയറ്റിൽ ഇക്കിളിയിട്ടു. ആ ഹാളിലാകെ ആ കുരുന്നിന്റെ പൊട്ടിച്ചിരി മുഴങ്ങി.
ഇതൊക്കെ കണ്ട് ഞാൻ ശരിക്കും അന്തംവിട്ടിരിക്കുകയായിരുന്നു.
വെറും ഒരൊറ്റ ദിവസം... ബോധമില്ലാതെ കിടന്ന ആ ഒരു ദിവസത്തിനുള്ളിൽ ഇവിടെ എന്തൊക്കെയാണ് സംഭവിച്ചത്?
തല പുകഞ്ഞ്, ഈ ചിന്തകളുമായി നിൽക്കുമ്പോഴാണ് ആ കാഴ്ച എന്റെ കണ്ണിൽ ഉടക്കിയത്. ആ വലിയ ഗോവണിപ്പടികൾ ഇറങ്ങി ആ മാരക ഐറ്റം ഞങ്ങളുടെ അടുത്തേക്ക് നടന്നുവരികയായിരുന്നു... സാക്ഷാൽ കൃതിക!
കൂടെ റോസും ഉണ്ടായിരുന്നു.
രണ്ടുപേരും സംസാരിച്ച് ചിരിച്ചുകൊണ്ടാണ് വരുന്നത്.
പക്ഷെ, അവളെ കണ്ടപ്പോൾ ഞാൻ വായതുറന്ന് സോഫയിൽ നിന്നും പകുതി എഴുന്നേറ്റുപോയി. എന്റെ കണ്ണുകൾ കൃതികയുടെ മുഖത്തായിരുന്നില്ല, അവളുടെ കഴുത്തിലായിരുന്നു.
അവളുടെ വെളുത്ത കഴുത്തിനു ചുറ്റും ഒരു ഭയാനകമായ സൗന്ദര്യത്തോടെ പിണഞ്ഞുകിടപ്പുണ്ടായിരുന്നു... ഒരു പൂർണ്ണ വളർച്ചയെത്തിയ, ശ്വേതവർണ്ണമുള്ള നാഗം!
ഞങൾ ഇന്നലെ പൂജാമുറിയിൽ കണ്ട പാൽ പോലെ വെളുത്ത നിറമുള്ള ഒരു ഉഗ്രൻ വിഷപ്പാമ്പ്. അതിന്റെ ശരീരം കൃതികയുടെ കഴുത്തിലൂടെ വളഞ്ഞു പുളഞ്ഞ്, അവളുടെ വലതു കയ്യിലെ ചൂണ്ടുവിരലിലൂടെ ചുറ്റി, തല ഉയർത്തി അവളുടെ മുഖത്തിന് നേരെ നിൽക്കുകയാണ്.
ഏതൊരു മനുഷ്യന്റെയും നെഞ്ചിൽ ഭയം നിറയ്ക്കുന്ന ആ കാഴ്ച കണ്ട് എന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. ഞാൻ അറിയാതെ രണ്ടടി പിന്നോട്ട് വെച്ചു....
പക്ഷെ, കൃതികയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ഭയത്തിന്റെ ഒരംശം പോലും ആ മുഖത്തില്ല. പകരം, അവൾ അങ്ങേയറ്റം വാത്സല്യത്തോടെ തന്റെ ഇടതുകൈ കൊണ്ട് ആ പാമ്പിന്റെ മിനുസമുള്ള തലയിൽ തലോടുകയായിരുന്നു.
"മ്മ്... എന്റെ മുത്ത്... ഉമ്മ...." അവൾ ചിരിച്ചുകൊണ്ട് അതിനോട് കൊഞ്ചിക്കൊണ്ട് സംസാരിക്കുകയാണ്.
അവളുടെ ഓരോ തലോടലിലും
💬 Comments
View all comments