0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ആ നാഗം കൂടുതൽ ഇണങ്ങുന്നതുപോലെ തോന്നി. അത് തന്റെ നാക്ക് പുറത്തേക്കിട്ട് അവളുടെ കവിളിൽ ഉരസുന്നുണ്ടായിരുന്നു. കൂടെ നടക്കുന്ന റോസും ഇതൊക്കെ കണ്ട് ഭയപ്പെടുന്നതിന് പകരം, അതിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു....

"എടി കൃതികേ... നിനക്കെന്താഡി വയ്യേ ?കഴുത്തിൽ കിടക്കുന്നത് കവറിങ് മാലയല്ല ചെറ്റേ... പാമ്പാടി... നല്ല ഉഗ്രൻ പാമ്പ്...!"

എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തുവന്നത് ഞാനറിയാതെയാണ്. പേടിച്ചിട്ട് എന്റെ സൗണ്ട് വരെ മാറിപ്പോയിരുന്നു.

എന്റെ ആ അലർച്ച കേട്ടതും, അതുവരെ റോസിനോട് ചിരിച്ചു സംസാരിച്ചുകൊണ്ടിരുന്ന കൃതിക പെട്ടെന്ന് നിന്നു. അവളും... അവളുടെ കഴുത്തിൽ ചുറ്റിക്കിടന്നിരുന്ന ആ വെളുത്ത നാഗവും ഒരേസമയം എന്റെ നേർക്ക് തിരിഞ്ഞു നോക്കി! രണ്ടിനും ഒരേ എക്സ്പ്രഷൻ!

ആ പാമ്പ് അതിന്റെ രക്ത കണ്ണുകൾക്കൊണ്ട് എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ എന്റെ സകല കിളിയും പറന്നുപോയി. പേടി ഉണ്ടായിട്ടല്ലെങ്കിലും ഞാൻ രണ്ടടി പിന്നോട്ട് മാറി.

എന്നാൽ എന്റെ പിന്നിൽ നിന്നും ആമി തികച്ചും കൂളായി മുന്നോട്ട് വന്നു.

"പൊന്നൂസേ... നീയിങ്ങനെ പേടിക്കാതെ, അവൾ ഭയങ്കര പാവമാടാ..."

ആമി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു....

ശേഷം ഒട്ടും പേടിയില്ലാതെ അവൾ കൃതികയുടെ അടുത്തേക്ക് നടന്നു ചെന്ന്, ആ ഉഗ്രവിഷമുള്ള നാഗത്തെ ഇരുകൈകളും നീട്ടി വാങ്ങി! കൃതികയുടെ കഴുത്തിൽ നിന്നും മെല്ലെ ഊർന്നിറങ്ങിയ ആ വെളുത്ത രൂപം, ഒരു വളർത്തുപൂച്ചയെപ്പോലെ ആമിയുടെ കയ്യിലേക്ക് ചുറ്റിക്കയറുന്നത് കണ്ട് ഞാൻ ശ്വാസം വിടാൻ പോലും മറന്നുപോയി. എന്റെ കണ്ണുകൾ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായി. ആ നാഗം ആമിയുടെ കയ്യിൽ കിടന്നു കൊഞ്ചുന്നു!

എന്റെ തലയ്ക്ക് വല്ല തകരാറും സംഭവിച്ചോ? അതോ ഞാൻ ഇപ്പോഴും വല്ല സ്വപ്നവും കാണുകയാണോ?

ഇനി ഇത് പാമ്പ് തന്നെയല്ലേ....? വല്ല ചൈനീസ് മാർക്കറ്റിൽ നിന്നും വാങ്ങിയ, ബാറ്ററി ഇട്ടാൽ അനങ്ങുന്ന അത്യാധുനിക കളിപ്പാട്ടം വലതുമാണോ ?

ഞാൻ രണ്ടു കൈകൊണ്ടും എന്റെ കണ്ണ് നന്നായി ഒന്ന് തിരുമ്മി വീണ്ടും നോക്കി....

അതെ... ഇത് പാമ്പ് തന്നെയാണ്.... ഒറിജിനൽ പക്കാ ജീവനുള്ള പാമ്പ്! അതിന്റെ പിളർന്ന നാവുകൾ പുറത്തേക്ക് വരുന്നുണ്ട്, ആമിയുടെ കയ്യിലെ ചൂടേറ്റ് അത് കൂടുതൽ സുഖത്തോടെ

💬 Comments

View all comments