0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

അവളുടെ തോളിലേക്ക് ചുരുണ്ടുകൂടുന്നുമുണ്ട്.

ഇതൊക്കെ കണ്ട്, തികച്ചും നോർമൽ ആയി ചിരിച്ചുകൊണ്ട് നിൽക്കുന്ന നിധിയും റോസും കൃതികയും... ഞാൻ ചെന്നുപെട്ടിരിക്കുന്നത് ഏത് ഗ്രഹത്തിലാണെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ലാതായി...

"ദൈവമേ... ഒറ്റ ദിവസം കൊണ്ട് എന്റെ പെണ്ണുങ്ങളൊക്കെ പാമ്പാട്ടികളായോ...?"

എന്ന് ഓർത്ത് ഞാൻ തലയ്ക്ക് കൈവെച്ച് അവിടുത്തെ സോഫയിലേക്ക് തന്നെ ഇരുന്നുപോയി.....

ഇതിലും വലിയതെന്ത്‌ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, പുറത്തെ വരാന്തയിൽ നിന്നും പാട്ടും ബഹളവുമായി രണ്ട് അവരാതങ്ങൾ അങ്ങോട്ടേക്ക് വരുന്നത്.

​രാഹുലും സച്ചിനും!

​പുതിയ മുണ്ടും ഷർട്ടുമൊക്കെ ഉടുത്ത് നല്ല കുട്ടപ്പന്മാരായാണ് രണ്ടുപേരുടെയും വരവ്...

​അതിൽ തന്നെ സച്ചിന്റെ നടത്തമായിരുന്നു ഹൈലൈറ്റ് . അവൻ എന്റെ അടുത്തേക്ക് വരുമ്പോൾ, ഒരു പ്രത്യേക താളത്തിൽ വലതുകൈ ഉയർത്തി എന്തോ കാണിക്കുന്നുണ്ട്.

കൈപ്പത്തി മലർത്തിപ്പിടിച്ച്, വിരലുകൾ വിറപ്പിച്ചു കൊണ്ടുള്ള ആ ആക്ഷൻ കണ്ടപ്പോൾ 'ഇതെന്ത് മൈര്' എന്ന അർത്ഥത്തിൽ ഞാനും എന്റെ കൈ അറിയാതെ ഉയർത്തിപ്പോയി.

​ഞാൻ കൈ ഉയർത്തിയത് അവൻ എന്തോ വലിയ സിഗ്നൽ ആയിട്ടാണ് എടുത്തതെന്ന് തോന്നുന്നു.... പെട്ടെന്നവൻ എന്റെ അടുത്തേക്ക് ഓടിവന്ന്, ഞാൻ ഉയർത്തിപ്പിടിച്ച കൈയിലേക്ക് അവന്റെ കൈ വെച്ച് ഒരൊറ്റ അടി! ഹൈ-ഫൈവ് അടിക്കുന്നതുപോലെ!

​ശേഷം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവൻ ചെയ്തത്. ആ വലിയ ഹാളിൽ, എല്ലാവരും നോക്കിനിൽക്കെ, അവൻ ഉറക്കെ പാടാൻ തുടങ്ങി:

​"മച്ചീ... മാ മധുരൈക്ക് പോകലാമാ... അങ്കെ മല്ലികൈ പൂ വാങ്കലാമാ..."

​വെറുതെ പാടുക മാത്രമല്ല, അതിന്റെ താളത്തിൽ അവൻ അവിടെ കിടന്ന് പൊളപ്പൻ ഡാൻസും കളിക്കുന്നുണ്ട്....! രാഹുലാകട്ടെ അവന് കട്ട സപ്പോർട്ടുമായി ബാക്ക്ഗ്രൗണ്ടിൽ കൈകൊട്ടി താളം പിടിക്കുന്നു!

​ഇതൊക്കെ കണ്ട്, പാമ്പിനെ കഴുത്തിലിട്ടു നിൽക്കുന്ന ആമിയും കൃതികയും വരെ ചിരി തുടങ്ങി. അവിടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരും അവന്മാരുടെ കോപ്രായങ്ങൾ കണ്ട് കയ്യടിക്കുന്നുണ്ട്....

കുറേ നേരം ആ വലിയ ഹാളിൽ കിടന്ന് കുത്തിമറിഞ്ഞതിന് ശേഷം, കിതച്ചുകൊണ്ട് സച്ചിൻ വന്ന് എന്റെ അടുത്തായി സോഫയിലേക്ക് വീണു. രാഹുലും അവന്റെ ഒപ്പം വന്നിരുന്നു.

സച്ചിന്റെ കൂത്താട്ടം കണ്ടു കഴിഞ്ഞ് ചുറ്റും കൂടിയിരുന്നവരൊക്കെ ചിരിച്ചുകൊണ്ട് അവരവരുടെ പണികളിലേക്ക് തിരിഞ്ഞു പോയി.

ആമിയും കൃതികയും

💬 Comments

View all comments