0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ഞാൻ അവളെ നോക്കിയപ്പോൾ, കലിപ്പിൽ എന്നെ തുറിച്ചുനോക്കുകയാണ് കക്ഷി....

എന്റെ ശബ്ദം കേട്ടത് മാനസ ശ്രദ്ധിച്ചു. അവൾ വേഗം ഹെഡ്‌ഫോൺ ഊരിമാറ്റി, കയ്യിലുണ്ടായിരുന്ന പുസ്തകം മടക്കി സൈഡിലെ ചെറിയ ടേബിളിലേക്ക് വെച്ചു. ശേഷം അലങ്കോലമായി കിടന്ന ദാവണി ഒന്ന് നേരെയാക്കി കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു.

"ഇരിക്ക്..."

അവൾ ഞങ്ങളെ നോക്കി പറഞ്ഞു.

കസേരകളൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ യാതൊരു മടിയുമില്ലാതെ അവിടെ നിലത്ത് തന്നെ വട്ടത്തിൽ ഇരിപ്പുറപ്പിച്ചു....

"വാതിലടയ്ക്ക്..."

അവൾ തക്ഷകനോടും നാഗികയോടുമായി പറഞ്ഞു. അവർ വാതിലടച്ച് ഞങ്ങൾക്ക് പിന്നിലായി വന്ന് നിന്നു.

മുറിയിൽ പെട്ടെന്ന് ഒരു നിശ്ശബ്ദത പടർന്നു.

മാനസയുടെ കണ്ണുകൾ നേരെ ഞങ്ങൾ ആണുങ്ങൾക്ക് നേരെ തിരിഞ്ഞു. എന്നെയും സച്ചിനെയും രാഹുലിനെയും മാറിമാറി നോക്കിയ ശേഷം, അവൾ തന്റെ വലതുകൈ ഉയർത്തി പിന്നിൽ നിൽക്കുന്ന തക്ഷകനെ ചൂണ്ടിക്കൊണ്ട് ഞങ്ങളോട് പറഞ്ഞു:

"ഇനിയുള്ള ദിവസങ്ങളിൽ ഇവനായിരിക്കും നിങ്ങൾക്ക് ട്രെയിനിങ് തരുന്നത്. വരാൻ പോകുന്ന കാര്യങ്ങൾ നേരിടാൻ നിങ്ങളെ സജ്ജരാക്കുന്നത് ഇവന്റെ ചുമതലയാണ്. ഇവൻ പറയുന്നത് എന്താണോ, അത് നിങ്ങൾ അക്ഷരംപ്രതി അനുസരിച്ചിരിക്കണം."

അത്രയും പറഞ്ഞശേഷം അവൾ ഞങ്ങളുടെ മറുപടിക്ക് വേണ്ടി കാത്തുനിന്നു.

എന്നാൽ ഞങ്ങൾ മൂന്നെണ്ണവും യാതൊരു പ്രതികരണവുമില്ലാതെ അവളെത്തന്നെ വാ പൊളിച്ച് നോക്കിയിരിക്കുകയായിരുന്നു. സച്ചിനും രാഹുലും ആ തക്ഷകന്റെ വലിയ ശരീരപ്രകൃതി കണ്ട് പകച്ചിരിക്കുകയാണെങ്കിൽ, ഞാൻ മാനസയുടെ ആ ഇരിപ്പിലെ ഭംഗി ആസ്വദിക്കുകയായിരുന്നു.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല....

ഞങ്ങൾ മറുപടിയൊന്നും പറയാതെ ആ ഇരിപ്പ് തുടർന്നപ്പോൾ മാനസയുടെ മുഖത്തെ ഗൗരവം പതിയെ മാറി. താൻ പറഞ്ഞതിന് ഇവർ യാതൊരു മറുപടിയും തരുന്നില്ലല്ലോ എന്നോർത്ത്, രാവിലെ ഡൈനിംഗ് ടേബിളിൽ വെച്ച് കണ്ടതുപോലെ അവൾ വീണ്ടും ചുണ്ടുകോട്ടി പരിഭവം കാണിക്കാൻ തുടങ്ങി.

കാര്യം കൈവിട്ടുപോകുമെന്ന് മനസ്സിലായ ആമി, എന്റെയും സച്ചിന്റെയും പുറത്ത് കൈമുട്ടുകൊണ്ട് ശക്തിയായി ഒന്ന് തോണ്ടി.

"ആഹ്...

💬 Comments

View all comments