0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ഓക്കെ... ശരി..." ആമിയുടെ കുത്ത് കിട്ടിയപ്പോഴാണ് ഞങ്ങൾക്ക് ബോധം വന്നത്.

ഞങ്ങൾ പെട്ടെന്ന് ഞെട്ടിയുണർന്ന്, മാനസയെ നോക്കി വേഗത്തിൽ തലയാട്ടി. ഇത് കണ്ട് മാനസയുടെ മുഖത്തെ പരിഭവം മാറി അവിടെ വീണ്ടും നേരിയൊരു പുഞ്ചിരി വിരിഞ്ഞു.

ഞങ്ങൾ സമ്മതമെന്നോണം തലയാട്ടിയത് കണ്ട് മാനസയുടെ മുഖത്ത് വീണ്ടും ആ നേരിയ പുഞ്ചിരി വിരിഞ്ഞു.

അവൾ പെട്ടെന്ന് നോട്ടം നിധിക്ക് നേരെ തിരിച്ചു.

"നിധി... ഇങ്ങോട്ട് വന്നേ..." മാനസ വളരെ മൃദുവായി അവളെ അടുത്തേക്ക് വിളിച്ചു.

നിധി പതുക്കെ എഴുന്നേറ്റ് മാനസയുടെ അടുത്തായി ആ വലിയ കട്ടിലിൽ ചെന്നിരുന്നു.

മാനസ വളരെ സ്നേഹത്തോടെ തന്റെ ഇടതുകൈ കൊണ്ട് നിധിയുടെ കവിളിൽ തലോടി. ശേഷം അവളുടെ വലതുകൈ പതുക്കെ കയ്യിലെടുത്തു.

നിധിയുടെ വിരലിൽ ആ മോതിരമുണ്ടായിരുന്നു.

വെറുമൊരു ലോഹക്കഷണമല്ല, അവളുടെ മാംസത്തോട് ചേർന്ന്, ശരീരത്തിന്റെ തന്നെ ഒരു ഭാഗമായി അത് മാറിക്കഴിഞ്ഞിരുന്നു. അത് ഊരിയെടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ അനുഭവിച്ച വേദന ഞങ്ങൾ നേരിട്ട് കണ്ടതുമാണ്.

പക്ഷെ, മാനസ യാതൊരു ആയാസവുമില്ലാതെ, ഒരു വെണ്ണപ്പാളിയിൽ നിന്നും മുടിനാരിഴ വലിച്ചെടുക്കുന്ന ലാഘവത്തോടെ നിധിയുടെ വിരലിൽ നിന്നും ആ മോതിരം ഊരിയെടുത്തു!

ഒരു നിമിഷം നിധി സ്തംഭിച്ചുപോയി.

ഇത്രയും നാൾ വിരലിൽ കിടന്ന് ശ്വാസംമുട്ടിച്ചിരുന്ന ആ ഭാരം, ആ ശാപം പെട്ടെന്ന് ഇല്ലാതായതിന്റെ ആശ്വാസത്തിൽ അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും ആനന്ദക്കണ്ണുനീർ ഒഴുകിയിറങ്ങി.

മാനസ ആ മോതിരത്തെ തന്റെ വിരൽത്തുമ്പിൽ വെച്ച് കുറച്ചുനേരം കൗതുകത്തോടെ നോക്കി നിന്നു. അവളുടെ മുഖത്ത് പഴയ ഏതോ ഓർമ്മകളുടെ ഒരു മനോഹരമായ പുഞ്ചിരി മിന്നിമറഞ്ഞു. ശേഷം പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവൾ ചെയ്തത്. ഊരിയെടുത്ത ആ മോതിരം അവൾ വീണ്ടും നിധിയുടെ അതേ വിരലിലേക്ക് തന്നെ ഇട്ടുകൊടുത്തു!

നിധിയുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ ആ കണ്ണുനീർത്തുള്ളികൾ, അവളുടെ കണ്ണുകളിലേക്ക് തന്നെ തിരികെ കയറിപ്പോയിട്ടുണ്ടായിരിക്കണം....😐

മോതിരം

💬 Comments

View all comments