Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
അത്, മറിച്ച് ഒരു കൊച്ചുകുട്ടിയുടെ വിഡ്ഢിത്തം കണ്ടുള്ള ചിരിയായിരുന്നു!
ചിരിയടക്കിക്കൊണ്ട് അവർ എന്നെ നോക്കി ചോദിച്ചു:
"നിന്റെ നെറ്റിയിൽ തിളങ്ങുന്ന ആ ചെറിയ തിലകം കാരണമാണോ ദേവാ നിനക്കിത്രക്കും അഹങ്കാരം? ഈ രുധിരമണിയുടെ യാതൊരു സഹായവുമില്ലെങ്കിൽപ്പോലും നിനക്കെന്നെ തൊടാൻ കഴിയില്ല..."
എന്ന് പറഞ്ഞ് അവർ വീണ്ടും വലിയ ശബ്ദത്തിൽ ചിരിച്ചു.
പെട്ടെന്ന് ആ ചിരി നിന്നു. അവർ മുഖത്തെ ഗൗരവം വീണ്ടെടുത്തു. ഇരുകൈകളും നെഞ്ചോട് ചേർത്ത് ചുരുട്ടിപ്പിടിച്ച്, കണ്ണുകളടച്ച് അവർ എന്തോ മന്ത്രിക്കാൻ തുടങ്ങി. ചുറ്റുമുള്ള കാറ്റിന്റെ ഗതിമാറുന്നത് എനിക്ക് അനുഭവപ്പെട്ടു.
ആമിയും നിധിയും അമ്പരപ്പോടെ അവരെത്തന്നെ നോക്കിനിൽക്കുകയാണ്.
കുറച്ചുനേരത്തിന് ശേഷം അവർ കണ്ണുകൾ തുറന്നപ്പോൾ, അവരുടെ ചുരുട്ടിയ കൈക്കുള്ളിൽ നിന്നും ഭയാനകമായ ഒരു ചുവന്ന പ്രകാശം പുറത്തുവരുന്നുണ്ടായിരുന്നു. പതുക്കെ അവർ കൈകൾ തുറന്നു... അവിടെ അവരുടെ ഉള്ളംകയ്യിൽ, പലയിടത്തായി പൊട്ടിയ അവസ്ഥയിലുള്ള ആ യഥാർത്ഥ രുധിരമണി ഇരിപ്പുണ്ടായിരുന്നു!
അത് കണ്ടതും എന്റെ നെറ്റിയിലിരിക്കുന്ന ആ ചെറിയ തരി വല്ലാതെ തുടിക്കാൻ തുടങ്ങി. വലിയൊരു കാന്തികശക്തി പരസ്പരം വലിക്കുന്നതുപോലെ അവ തമ്മിൽ പ്രതികരിക്കുന്നത് എനിക്ക് വ്യക്തമായി അനുഭവപ്പെട്ടു.
എന്റെ നെറ്റിയിലൂടെ തീപ്പൊരി പാറുന്നതുപോലെയുള്ള ഒരു വല്ലാത്ത ചൂട് എന്റെ സിരകളിലേക്ക് ഇരച്ചുകയറി. എന്റെ ഉള്ളിലെ ഊർജ്ജം ആ വലിയ രത്നത്തോട് ചേരാൻ വെമ്പൽകൊള്ളുകയായിരുന്നു.
മാനസ തന്റെ കൈപ്പത്തി പതുക്കെ താഴ്ത്തി. എന്നാൽ ആ വലിയ രുധിരമണി താഴേക്ക് വീണില്ല, പകരം അത് യാതൊരു താങ്ങുമില്ലാതെ വായുവിൽ അങ്ങനെ തങ്ങിനിന്നു! അതിൽ നിന്നും വമിക്കുന്ന പ്രകാശം ആ കളരിയെ മുഴുവൻ ചുവപ്പിച്ചു.
"ശരി, ഞാൻ നിന്നോട് മത്സരിക്കാം . പക്ഷേ അതിലൊരു വ്യവസ്ഥയുണ്ട്... ഈ പോരാട്ടത്തിൽ നീ എന്നെ തോൽപ്പിക്കുകയൊന്നും വേണ്ട. അതിന് നിന്നെക്കൊണ്ട് കഴിയുകയുമില്ല. ഈ വായുവിൽ നിൽക്കുന്ന രുധിരമണിയുടെ സഹായം തേടാൻ എന്നെ നീ നിർബന്ധിതയാക്കിയാൽ... വെറുമൊരിക്കലെങ്കിലും ഇത് എന്നെക്കൊണ്ട് ഉപയോഗിപ്പിക്കാൻ കഴിഞ്ഞാൽ നീ ജയിച്ചു!"
അവളുടെ ആ മറുപടിയിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് എനിക്ക് കൃത്യമായി മനസ്സിലായി. മനസ്സിൽ യാതൊരു മടിയുമില്ലാതെ ഞാൻ ആ കാര്യം സമ്മതിച്ചു..ഒറ്റവാക്കിൽ പറഞ്ഞാൽ, ഞാൻ ഊമ്പി! അതും നല്ല വൃത്തിക്ക്...
💬 Comments
View all comments