0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

താഴെ കിടന്നിരുന്ന തക്ഷകനും നാഗികയും, എന്തിന് ആമിയും നിധിയും വരെ ശ്വാസം വിടാൻ മറന്നുപോയി...

അത്രയും വലിയ അമാനുഷിക ശക്തിയുള്ള, ഈ മാന്ത്രിക ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്തുന്ന മാനസയ്ക്ക് നേരെ വാളോങ്ങുകയോ!

"എന്താ മാനസാ... നോക്കി നിൽക്കുന്നത്?"

എന്റെ ശബ്ദത്തിന് ഇപ്പോൾ വല്ലാത്തൊരു ഗാംഭീര്യവും മുഴക്കവുമുണ്ടായിരുന്നു. ആ ചുവന്ന കളരിയിലാകെ എന്റെ ശബ്ദം മാറ്റൊലിക്കൊണ്ടു.

"ഇതുവരെ നിങ്ങളുടെ കളിപ്പാവകളോടല്ലേ ഞാൻ പൊരുതിയത്. ഇനി നേരിട്ട് നിങ്ങളോടാണ് എനിക്ക് മത്സരിക്കേണ്ടത്... എന്നോടൊരു കൈ നോക്കാൻ നിങ്ങൾക്ക് സമ്മതമാണോ?

വലിയൊരു അഹങ്കാരത്തോടെയായിരുന്നു എന്റെ ആ വെല്ലുവിളി. എന്നാൽ വാക്കുകളിൽ ആ പഴയ മര്യാദയും ബഹുമാനവും ഞാൻ ബോധപൂർവ്വം നിലനിർത്തിയിരുന്നു...

പുറമെ ഇത്രയും ധൈര്യം കാണിച്ചെങ്കിലും, ചോദ്യം ചോദിച്ചതിന് ശേഷം എന്റെ ഉള്ളിലെ ഒരു കോണിൽ എനിക്ക് കൃത്യമായി അറിയാമായിരുന്നു ഞാൻ കാണിക്കുന്നത് തികഞ്ഞ ഒരു വിഡ്ഢിത്തമാണെന്ന്.

കാര്യം പറഞ്ഞാൽ, എന്റെ നെറ്റിയിൽ ഇപ്പോൾ ഒട്ടിപ്പിടിച്ചിരിക്കുന്നത് ആ രുധിരമണിയുടെ വെറുമൊരു ചെറിയ തരി മാത്രമാണ്. ആ ഒരു തരിയിൽ നിന്നും എനിക്ക് ഈ ശരീരത്തിലേക്ക് ഇത്രത്തോളം ശക്തിയും വേഗതയും കിട്ടിയിട്ടുണ്ടെങ്കിൽ... ആ യഥാർത്ഥ രുധിരമണിയുടെ മുക്കാൽ ഭാഗവും കയ്യിലുള്ള മാനസയ്ക്ക് എത്രത്തോളം കൊടുംശക്തിയുണ്ടാകും?

പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ പോന്ന അത്രയും വലിയ ശക്തിയുടെ ഉടമയാണവൾ എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും.

പക്ഷേ... പുതിയതായി കിട്ടിയ ഈ ഊർജ്ജത്തിന്റെ വല്ലാത്തൊരു ലഹരിയുണ്ടല്ലോ, അത് എന്റെ തലച്ചോറിനെ പൂർണ്ണമായും മരവിപ്പിച്ചിരിക്കുകയാണ്. ഓരോ കഴപ്പ് മനസ്സിലേക്ക് കയറി കഴിഞ്ഞാൽ പിന്നെ അവിടെ സാമാന്യബുദ്ധിക്കോ, വിവേകത്തിനോ, വേറെ ഒന്നിനുമോ യാതൊരു സ്ഥാനവുമില്ലല്ലോ! എന്റെ നെറ്റിയിലെ ആ ചുവന്ന തരി അതിന്റെ അഹങ്കാരം മുഴുവൻ എന്നിലേക്ക് കുത്തിവെക്കുകയായിരുന്നു.

എന്ത് വന്നാലും നേരിടാം, വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന വാശിയിൽ, എന്റെ കണ്ണുകളിലെ രക്തവർണ്ണത്തോടെ വാളും ചൂണ്ടി മാനസയുടെ മറുപടിക്കായി ഞാൻ കാത്തുനിന്നു.

ഞാൻ വാളോങ്ങി വെല്ലുവിളിക്കുന്നത് കേട്ട് ഒരു നിമിഷം നിശ്ശബ്ദയായി നിന്ന മാനസ, പെട്ടെന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.

ആ വലിയ റൂമിൽ അവരുടെ ആ വന്യമായ ചിരി മുഴങ്ങിക്കേട്ടു.

എന്റെ ആ നിൽപ്പ് കണ്ടിട്ടുള്ള വെറുമൊരു പരിഹാസച്ചിരിയായിരുന്നില്ല

💬 Comments

View all comments