Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
മുഴുവൻ നശിപ്പിക്കാൻ പോന്ന വല്ലാത്തൊരു വന്യമായ കരുത്ത് എന്നിലേക്ക് ഇരച്ചുകയറി. ഞാൻ പതുക്കെ തലയുയർത്തി എന്റെ കണ്ണുകൾ തുറന്നു. എന്റെ കൃഷ്ണമണികൾ പൂർണ്ണമായും രക്തവർണ്ണമായി മാറിയിട്ടുണ്ടായിരുന്നു.
ഈ കാഴ്ചയെല്ലാം കണ്ട് നിൽക്കുന്ന സാക്ഷാൽ മാനസയുടെ മുഖം എനിക്ക് വ്യക്തമായി കാണാമായിരുന്നു. എക്കാലത്തും അധികാരത്തിന്റെ അഹങ്കാരം മാത്രം നിറഞ്ഞുനിന്നിരുന്ന, എന്തിനെയും പുച്ഛത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന ആ മുഖത്ത് ഇപ്പോൾ എന്താണെന്നോ? വിശ്വസിക്കാൻ കഴിയാത്ത വലിയൊരു ഞെട്ടലും ഭയവും! അവരുടെ ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു
അവർക്ക് ഭയം തോന്നാൻ കാരണം ആ ചെറിയ കഷണം നഷ്ടപ്പെട്ടതുകൊണ്ടായിരുന്നില്ല.
ശിവന്റെ കൊടുംശക്തിയായ നാഗമാണിക്യത്തിൽ നിന്നും അടർത്തിയെടുത്ത രുധിരമണിയുടെ ഒരു ചെറിയ തരി പോലും സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കാൻ ഒരു സാധാരണ മനുഷ്യനും കഴിയില്ല!
അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചാൽ, ആ ഊർജ്ജം താങ്ങാനാവാതെ ആ മനുഷ്യന്റെ മാംസവും അസ്ഥികളും ആ നിമിഷം തന്നെ കത്തിച്ചാമ്പലാകേണ്ടതാണ്. എന്നാൽ ഇവിടെ... ആ മാന്ത്രിക രത്നത്തിന്റെ അംശം എന്റെ നെറ്റിയിൽ വെറുമൊരു തിലകം പോലെ ഒട്ടിപ്പിടിച്ചിരിക്കുന്നു!
എന്റെ ശരീരം എരിഞ്ഞടങ്ങുന്നതിന് പകരം, അത് ആ കൊടുംശക്തിയെ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുന്നു!
ഇതൊരു സാധാരണ മനുഷ്യന് ഒരിക്കലും സാധിക്കുന്ന കാര്യമല്ല എന്ന് മാനസയ്ക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം....
ആ കാര്യം വാതിൽക്കൽ നിൽക്കുന്ന മാനസയുടെ നോട്ടത്തിൽ നിന്നും എനിക്ക് വ്യക്തമായി വായിച്ചെടുക്കാമായിരുന്നു.
അവരുടെ ആ അമ്പരപ്പ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി... "പിന്നെ ആരാണ് ഞാൻ? വെറുമൊരു മനുഷ്യനായ എനിക്ക് ഈ കൊടുംശക്തിയെ എങ്ങനെ ഉൾക്കൊള്ളാൻ കഴിയുന്നു? ഇനി മനുഷ്യരൂപത്തിൽ ജനിച്ച മറ്റേതെങ്കിലും അമാനുഷിക ശക്തിയാണോ ഞാൻ? എന്റെ ഈ യഥാർത്ഥ രൂപമാണോ അവരെ ശരിക്കും അമ്പരപ്പിച്ചത്..?"
സ്വന്തം കണ്ണുകളെത്തന്നെ അവിശ്വസിച്ച്, ശ്വാസം നിലച്ചതുപോലെ മാനസ അപ്പോഴും എന്നെത്തന്നെ നോക്കി തറഞ്ഞുനിൽക്കുകയായിരുന്നു....
വലതുകയ്യിൽ ഭദ്രമായി ഇരുന്ന ആ കറുത്ത വാൾ ഞാൻ പതുക്കെ വായുവിലേക്ക് ഉയർത്തി.
ആ ഇരുമ്പിൽ എന്റെ നെറ്റിയിലെ രുധിരമണിയുടെ ചുവന്ന പ്രകാശം തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. ആ വാളിന്റെ കൂർത്ത മുന ഞാൻ നേരെ ചൂണ്ടിയത്,എന്നെത്തന്നെ അമ്പരപ്പോടെ നോക്കിനിൽക്കുന്ന സാക്ഷാൽ മാനസയ്ക്ക് നേരെയാണ്!
അതുകണ്ട് സച്ചിനും രാഹുലും മാത്രമല്ല,
💬 Comments
View all comments