0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

എന്റെ വലതുകൈയിലെ പിടി അയച്ചു... വലിയൊരു ശബ്ദത്തോടെ എന്റെ കയ്യിലിരുന്ന ആ കറുത്ത വാൾ ചുവന്ന മണ്ണിലേക്ക് വീണു!

ആ ശബ്ദം കേട്ട് സച്ചിനും രാഹുലും, എന്തിന് മറുഭാഗത്ത് നിൽക്കുന്ന പെൺകുട്ടികൾ പോലും അമ്പരപ്പോടെ എന്നെ നോക്കി.

പോരാട്ടത്തിനിടയിൽ ആയുധം താഴെയിടുകയെന്നാൽ സ്വന്തം മരണം എഴുതിവാങ്ങുക എന്നാണർത്ഥം. എന്നാൽ ഇതൊന്നും കണ്ട് സമയം കളയാൻ തക്ഷകൻ ഒരുക്കമല്ലായിരുന്നു. തന്റെ ഇര തോൽവി സമ്മതിച്ചു എന്ന് കരുതിയ അവൻ ഒരൊറ്റ നിമിഷം കൊണ്ട് കാറ്റിന്റെ വേഗതയിൽ തന്റെ വലിയ വാൾ വീശി എന്റെ കഴുത്തിന് നേരെ പാഞ്ഞടുത്തു!

ആ മൂർച്ചയേറിയ വാൾത്തലപ്പ് എന്റെ കഴുത്തിലെ ഞരമ്പുകൾക്ക് വെറും ഒരിഞ്ച് മുന്നിൽ വന്ന് നിന്നു! പക്ഷേ, സത്യം... എനിക്കൊരു തരി പോലും ഭയം തോന്നിയില്ല. എന്റെ കണ്ണുകൾ പിടഞ്ഞില്ല, മുഖം ചുളിഞ്ഞില്ല. എന്റെ ഉള്ളിൽ മുഴുവൻ വലിയൊരു ദേഷ്യവും നിരാശയുമായിരുന്നു. എന്തുകൊണ്ടാണ് എന്റെയാ വന്യമായ ആസക്തി എന്നിൽ ഉണരാത്തത്? ആരോടാണ് ഞാൻ ശരിക്കും മത്സരിക്കേണ്ടത്? എന്റെ കണ്ണുകൾ അപ്പോഴും മരണത്തെയല്ല, മറിച്ച് ആമിയെയും നിധിയെയും മാനസയെയും ഉറ്റുനോക്കുകയായിരുന്നു....

എന്നാൽ തൊട്ടടുത്ത നിമിഷം അവിടെ സംഭവിച്ചത് ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു! എന്റെ കഴുത്തറുക്കാൻ വാളോങ്ങി നിന്ന തക്ഷകന്റെ കൈകൾ പെട്ടെന്ന് വായുവിൽ മരവിച്ചു നിന്നു! അവന്റെ കണ്ണുകളിലെ കൃഷ്ണമണികൾ വികസിച്ചു, മുഖത്ത് വലിയൊരു അമ്പരപ്പും ഭയവും മിന്നിമറഞ്ഞു.

ഞാൻ വേഗം നിധിയെ നോക്കി. അവളുടെ

വിരലിലെ 'ആത്മദർപ്പണം' എന്ന മോതിരം കണ്ണഞ്ചിപ്പിക്കുന്ന പച്ച വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു! അവളുടെ കണ്ണുകൾ ജ്വലിച്ചുനിന്നു. അവൾ തന്റെ ഇരുകൈകളും വായുവിൽ പ്രത്യേക രീതിയിൽ പിടിച്ച്

💬 Comments

View all comments