0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

ശബ്ദവും മാത്രം! മരണത്തെ മുഖാമുഖം കാണുന്ന ആറാം ദിവസത്തെ ആ വലിയ പരീക്ഷണം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുകയായിരുന്നു.

കളരിയുടെ ഒരു വശത്ത് തക്ഷകൻ ഞങ്ങൾ മൂന്നുപേരുമായാണ് പോരാടുന്നതെങ്കിൽ, മറുഭാഗത്ത് നാഗികയ്ക്ക് എതിരാളികൾ നാലുപേരായിരുന്നു.

അതിൽ രണ്ടുപേർ സാക്ഷാൽ മാനസയുടെ നേരിട്ടുള്ള ശിഷ്യകളായ ആമിയും നിധിയും! ആ കൊടുംയുദ്ധത്തിനിടയിലും എന്റെ കണ്ണുകൾ അറിയാതെ അവരിലേക്കാണ് പോയത്.

അവരെ നോക്കിയാൽ തന്നെ ആർക്കും മനസ്സിലാകും... അവരുടെ ശ്വേതവർണ്ണമുള്ള ശരീരത്തിൽ നിന്നും ഒരു തരി വിയർപ്പുതുള്ളി പോലും ഇതുവരെ പൊടിഞ്ഞിട്ടില്ല! യാതൊരു ആയാസവുമില്ലാതെ വെറുമൊരു വിനോദം പോലെയാണ് അവർ നാഗികയുടെ നീക്കങ്ങളെ നേരിടുന്നത്.

എന്നാൽ എന്റെ അവസ്ഥയോ? എന്റെ നെഞ്ചിൽ ആഴത്തിലുള്ള വലിയൊരു മുറിവുണ്ട്, അതിൽ നിന്നും ചോര വാർന്നൊഴുകുന്നുണ്ട്. എന്നിട്ടും... എന്തുകൊണ്ടാണ് എനിക്കിപ്പോൾ ഈ പോരാട്ടത്തിൽ നിന്നും ഞാൻ പ്രതീക്ഷിച്ച ഹരം ലഭിക്കാത്തത്?

മുകളിലെ രുധിരമണി എനിക്ക് മീതെ പ്രകാശം ചൊരിയുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ആ വന്യമായ ആസക്തിയും ലഹരിയും എന്തുകൊണ്ടാണ് ഇപ്പോൾ എന്റെ സിരകളിൽ ഇരച്ചുകയറാത്തത്?

പെട്ടെന്ന് എന്റെ തലച്ചോറിലേക്ക് ഒരു ചിന്ത മിന്നിമറഞ്ഞു. ഒരുപക്ഷെ... ഞാൻ തോൽപ്പിക്കണമെന്ന് ജീവൻ കൊടുത്തു ആഗ്രഹിച്ച ഈ തക്ഷകനേക്കാൾ വലിയ കൊടുംശക്തികൾ ഇപ്പോൾ ഈ മുറിയിലുള്ളതുകൊണ്ടാകുമോ?

എന്റെ അഹങ്കാരത്തെയും വാശിയെയും നിഷ്പ്രഭമാക്കുന്നതുപോലെ, യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറന്നുനടക്കുന്ന ആമിയും നിധിയും! ഞാൻ തോൽപ്പിക്കേണ്ടത് തക്ഷകനെയല്ല, മറിച്ചെന്നെ അപരിചിതനെപ്പോലെ തള്ളിമാറ്റിയ അവരെയാണോ? അവരാണോ എന്റെ യഥാർത്ഥ എതിരാളികൾ? അതോ അവർക്ക് ശിക്ഷണം നൽകിയ മാനസയോ..?

ആ ചിന്തകൾ എന്റെ സമനില തെറ്റിച്ചു. എനിക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ നിലച്ചതുപോലെ തോന്നി. ഞാൻ അറിയാതെ

💬 Comments

View all comments