0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

പകരം അത് യാതൊരു താങ്ങുമില്ലാതെ വായുവിൽ അങ്ങനെ തങ്ങിനിന്നു! അതിൽ നിന്നും വമിക്കുന്ന പ്രകാശം ആ കളരിയെ മുഴുവൻ ചുവപ്പിച്ചു.

"ശരി, ഞാൻ നിന്നോട് മത്സരിക്കാം . പക്ഷേ അതിലൊരു വ്യവസ്ഥയുണ്ട്... ഈ പോരാട്ടത്തിൽ നീ എന്നെ തോൽപ്പിക്കുകയൊന്നും വേണ്ട. അതിന് നിന്നെക്കൊണ്ട് കഴിയുകയുമില്ല. ഈ വായുവിൽ നിൽക്കുന്ന രുധിരമണിയുടെ സഹായം തേടാൻ എന്നെ നീ നിർബന്ധിതയാക്കിയാൽ... വെറുമൊരിക്കലെങ്കിലും ഇത് എന്നെക്കൊണ്ട് ഉപയോഗിപ്പിക്കാൻ കഴിഞ്ഞാൽ നീ ജയിച്ചു!"

അവളുടെ ആ മറുപടിയിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് എനിക്ക് കൃത്യമായി മനസ്സിലായി. മനസ്സിൽ യാതൊരു മടിയുമില്ലാതെ ഞാൻ ആ കാര്യം സമ്മതിച്ചു..ഒറ്റവാക്കിൽ പറഞ്ഞാൽ, ഞാൻ ഊമ്പി! അതും നല്ല വൃത്തിക്ക്...

ഈ കൊടുംശക്തിയുള്ള മാന്ത്രിക രത്നത്തിന്റെ യാതൊരു സഹായവുമില്ലാതെ തന്നെ, വെറും കയ്യോടെ എന്നെ ഈ ചുവന്ന മണ്ണിൽ ഇഴയിക്കാൻ അവൾക്ക് കഴിയുമെന്ന വലിയൊരു അഹങ്കാരവും ആത്മവിശ്വാസവുമാണ് ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ അഥവാ ഗത്യന്തരമില്ലാതെ അവൾക്ക് ആ രുധിരമണിയുടെ സഹായം ഒരൊറ്റ തവണയെങ്കിലും സ്വീകരിക്കേണ്ടി വന്നാൽ... എന്റെ ജയം അവിടെ പൂർണ്ണമാകും!

ഇതാണ് എന്റെ മുന്നിലുള്ള ഒരേയൊരു വഴി.

എന്റെ വാളിലെ പിടി ഒന്നുകൂടി മുറുകി. ഞാൻ എന്നോട് തന്നെ ചോദിച്ചുപോയി... ശരിക്കും ആരാണ് ഈ മാനസ? ഈ രുധിരമണിയെപ്പോലും മാറ്റിനിർത്തി വെറും കൈകൊണ്ട് എന്നെ നേരിടാൻ മാത്രം അവളുടെ യഥാർത്ഥ ശക്തി എത്രത്തോളമുണ്ട്? അവൾക്ക് പിന്നിലുള്ള രഹസ്യമെന്താണ്?

അതിലും ഭയപ്പെടുത്തുന്ന മറ്റൊരു ചിന്തയായിരുന്നു എന്റെ തലച്ചോറിലൂടെ കടന്നുപോയത്... ഇത്രയും വലിയ അമാനുഷിക ശക്തിയുള്ള ഇവരാണ് ഞങ്ങളെ പരിശീലിപ്പിക്കുന്നതെങ്കിൽ, ഇതിനുശേഷം ഞങ്ങൾ പോരാടാൻ പോകുന്ന യഥാർത്ഥ ശത്രുവും

💬 Comments

View all comments