Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
പോലെയാണ് എനിക്ക് തോന്നിയത്.......
കാരണം സാക്ഷാൽ കൈലാസനാഥന്റെ ശക്തിയെപ്പോലും അത്ഭുതപ്പെടുത്താൻ പോന്നത്ര വന്യമായിരുന്നു മാനസയുടെ ആ നിൽപ്പ്.
അത് ഏറ്റവും കൂടുതൽ ബാധിച്ചത് എന്റെ നെറ്റിയിലിരിക്കുന്ന ആ രുധിരമണിയുടെ അംശത്തെയായിരുന്നു. ഇതുവരെ എന്റെ സിരകളിൽ തിളച്ചുമറിഞ്ഞ ആ ലഹരിയും അഹങ്കാരവും വന്യമായ ഊർജ്ജവും ഒറ്റയടിക്ക് ആവിയായിപ്പോയി. എന്റെ നെറ്റിയിൽ വലിയൊരു ശക്തിയായി ഇരുന്ന ആ രത്നം, മാനസയുടെ ഈ സംഹാരരൂപത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വെറുമൊരു സാധാരണ കല്ല് മാത്രമായി ചുരുങ്ങുന്നതുപോലെ എനിക്ക് തോന്നി! അത് ഭയം കൊണ്ട് എന്റെ തലയോട്ടിയിലേക്ക് കൂടുതൽ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ!
വായുവിൽ യാതൊരു താങ്ങുമില്ലാതെ തങ്ങിനിന്നിരുന്ന ആ വലിയ രുധിരമണിയുടെ കഷണങ്ങൾ പോലും അവളുടെ ആ കൊടുംശക്തിക്ക് മുന്നിൽ പ്രഭാവം മങ്ങിത്തുടങ്ങി.
എക്കാലത്തും തങ്ങളുടെ മാത്രം അഹങ്കാരമായിരുന്ന ആ ചുവന്ന വെളിച്ചം മങ്ങി, പരമശിവന്റെ നെറ്റിയിൽ നിന്നും ജനിച്ച ആ രത്നങ്ങൾ പോലും മാനസയുടെ കാൽക്കീഴിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ വിറയ്ക്കുകയായിരുന്നു.
എന്റെ ശരീരത്തിലെ ചോര മുഴുവൻ ഐസ് പോലെ തണുത്തുറഞ്ഞു. എന്റെ നെഞ്ചിടിപ്പ് നിലച്ചു. ഞാൻ ആർക്കെതിരെയാണ് വാളോങ്ങിയത്? പ്രപഞ്ചം മുഴുവൻ മുട്ടുകുത്തുന്ന, കൈലാസത്തെപ്പോലും വിറപ്പിക്കുന്ന ഒരു കൊടുംശക്തിക്ക് നേരെയാണോ എന്റെ ഈ കൊച്ചുകളികൾ? ഇവളോട് യുദ്ധം ചെയ്‌താൽ എനിക്ക് ഹരം കിട്ടുമെന്ന ചിന്തപോലും എത്ര വലിയ മണ്ടത്തരമായിരുന്നു....
മാനസയുടെ ആ തിളങ്ങുന്ന കരിങ്കൽ കണ്ണുകൾ ഇപ്പോൾ എന്നിൽ തറഞ്ഞിരിക്കുകയാണ്. എനിക്ക് നൽകിയ ശക്തിയെല്ലാം രുധിരമണി പിൻവലിക്കാൻ ശ്രമിക്കുന്നതോടെ, എന്റെ കയ്യിലെ ആ കറുത്ത വാൾ പോലും എനിക്കൊരു വലിയ ഭാരമായി അനുഭവപ്പെട്ടു തുടങ്ങി...
കാലുകൾ വിറയ്ക്കുന്നതുപോലെ...
എന്റെ അഹങ്കാരമെല്ലാം ആ നിമിഷം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു. ആ സംഹാരരൂപത്തിന് മുന്നിൽ ഇനി എന്ത് ചെയ്യണം എന്നറിയാതെ, ഹിരോഷിമയിൽ പൊട്ടിയ ആറ്റം ബോംബിനു മുന്നിൽ പൂത്തിരി കത്തിച്ചതുപോലെ ഞാൻ നിശ്ചലനായി നിന്നു...
പക്ഷേ, ഒന്നുറപ്പായിരുന്നു - ഇനി പിന്നോട്ടൊരു വഴിയില്ല!
💬 Comments
View all comments