0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. ആ ചുവന്ന കളരിയിലെ മണ്ണിൽ എന്റെ അഹങ്കാരം അവസാനിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

"ഭയക്കരുത്!" ഞാൻ ആ രത്നത്തോട് മനസ്സിൽ ഉറക്കെ പറഞ്ഞു. എന്റെയുള്ളിലെ സകല വാശിയും, മരണത്തെ ഭയക്കാത്ത പോരാളിയുടെ വീര്യവും ഒന്നിച്ച് ചേർത്ത് ഞാൻ എന്റെ ഇച്ഛാശക്തി ആ രുധിരമണിയിലേക്ക് പ്രവഹിപ്പിച്ചു.

ഇതുവരെ അത് എനിക്ക് നൽകിയ ധൈര്യത്തിന് പകരമായി, ഞാൻ തിരിച്ച് അതിന് ധൈര്യം പകരുകയായിരുന്നു!

ആ നിമിഷം, എന്റെ നെറ്റിയിലെ ആ ചെറിയ രത്നം വീണ്ടും ജ്വലിച്ചു! മങ്ങിപ്പോയ ചുവന്ന പ്രകാശം ഇരട്ടി ശക്തിയോടെ തിരികെ വന്നു. എന്റെ സിരകളിൽ മരവിച്ചുപോയ ചോര വീണ്ടും തിളക്കുന്ന ലാവ പോലെ ഒഴുകാൻ തുടങ്ങി.

നഷ്ടപ്പെട്ട ശക്തിയും വേഗതയും ഇരട്ടിയായി എന്നിലേക്ക് ഇരച്ചുകയറി.

ശേഷം വല്ലാത്തൊരു വന്യമായ ഗർജ്ജത്തോടെ ഞാൻ മുന്നോട്ട് കുതിച്ചു. രുധിരമണി എനിക്ക് നൽകിയ സർവ്വശക്തിയും, ഇതുവരെ ഞാൻ പരീക്ഷിച്ചിട്ടില്ലാത്ത അതിവേഗതയും ഞാൻ ഒന്നിപ്പിച്ചു. എന്റെ കയ്യിലെ ആ ഭീമാകാരമായ കറുത്ത വാൾ ഒരു മിന്നൽപ്പിണർ പോലെ വായുവിനെ കീറിമുറിച്ചു.

ഒരു നിമിഷം കൊണ്ട് ഞാൻ മാനസയുടെ മുന്നിലെത്തി. എന്റെ വാളിന്റെ മൂർച്ചയേറിയ തലപ്പ് അവളുടെ മൃദുവായ കഴുത്തിന് തൊട്ടു മുന്നിലെത്തി! വെറും ഒരു നൂലിഴയുടെ വ്യത്യാസം!

"ഞാൻ ജയിച്ചു!" എന്റെയുള്ളിൽ ആ ചിന്ത മിന്നിമറഞ്ഞു.

പക്ഷേ... ആ വാൾത്തലപ്പ് അവളുടെ ചർമ്മത്തിൽ തൊടുന്നതിന് തൊട്ടുമുമ്പുള്ള ആ നിമിഷം, അവൾ ഒരടിയോ, ഒരു കണ്ണിമ പോലുമോ ഇളകിയില്ല...

അവളുടെ സർപ്പ കണ്ണുകളിൽ യാതൊരു ഭയമോ വികാരമോ ഉണ്ടായിരുന്നില്ല. ഒരു മരപ്പാവയെപ്പോലെ അവൾ അനങ്ങാതെ നിന്നു.

അടുത്ത നിമിഷം, അത് സംഭവിച്ചു!

പ്രകാശത്തിന്റെ വേഗതയിൽ കണ്ണിമവെട്ടുന്ന നേരം കൊണ്ട് അവൾ എന്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായി! വെറും ശൂന്യതയെയാണ് എന്റെ വാൾ കീറിമുറിച്ചത്. വായുവിൽ മുന്നോട്ട് ആഞ്ഞുപോയ ഞാൻ സ്തംഭിച്ചുപോയി. എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ്

💬 Comments

View all comments