Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
അല്ലെങ്കിൽ ഈ വലിയ പോരാട്ടം കാണാനുള്ള ആകാംക്ഷയായിരിക്കാം.
റോസും കൃതികയും ശ്വാസമടക്കിപ്പിടിച്ച് പേടിയോടെയാണ് എന്നെ നോക്കുന്നത്.
എന്നാൽ എന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലായിരുന്നു. രുധിരമണി എന്റെ ഹൃദയത്തെ അത്രത്തോളം കല്ലാക്കി മാറ്റിയിരുന്നല്ലോ.
മാനസ പതുക്കെ നടന്ന് ഞങ്ങൾക്ക് മുന്നിലായി വന്നു നിന്നു. അവരുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരിയുണ്ടായിരുന്നെങ്കിലും ആ കണ്ണുകൾക്ക് ആയിരം വാളുകളുടെ മൂർച്ചയുണ്ടായിരുന്നു. അവർ ഞങ്ങളെ മൂന്നുപേരെയും, പ്രത്യേകിച്ച് എന്നെ അടിമുടി ഒന്ന് നോക്കി.
എന്റെ ശരീരത്തിലെ മാറ്റങ്ങളും കണ്ണുകളിലെ ആ വന്യമായ തണുപ്പും അവർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
"ഇന്ന് ആറാം ദിവസമാണ് തക്ഷകാ..."
മാനസ തക്ഷകനെ നോക്കി വളരെ ഗാംഭീര്യത്തോടെ പറഞ്ഞു.
"കഴിഞ്ഞ അഞ്ചു ദിവസമായി ഈ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ ഇവന്മാർ ഒഴുക്കിയ ചോരയുടെയും വിയർപ്പിന്റെയും ഫലം എന്താണെന്ന് എനിക്കൊന്ന് നേരിൽ കാണണം..."
ശേഷം അവർ എന്നിലേക്ക് തിരിഞ്ഞു.
"മരണത്തെ മുഖാമുഖം കാണുമ്പോൾ ഒരു സാധാരണ മനുഷ്യന്റെ ഭയം ഇവരുടെ കണ്ണുകളിൽ ഇപ്പോഴും ബാക്കിയുണ്ടോ എന്നെനിക്കറിയണം. അതിന് ഇതിലും വലിയൊരു അവസരമില്ല."
മാനസ ഒന്ന് നിർത്തി, പിന്നിൽ നിൽക്കുന്ന പെൺകുട്ടികൾക്ക് നേരെ നോക്കി വീണ്ടും തുടർന്നു:
"മാത്രമല്ല, ഇന്നത്തെ ഈ പോരാട്ടം ഇവർക്കും ഒരു പാഠമാകണം. നിങ്ങൾ തമ്മിലുള്ള ഈ യുദ്ധം ഇതിനു പുറത്തുനിന്ന് ഇവർ നോക്കിക്കാണും. യാതൊരു ദയയുമില്ലാതെ ശത്രുവിനെ എങ്ങനെ നേരിടണമെന്നും, വേദനകളെ എങ്ങനെ പല്ലുകടിച്ച് സഹിക്കണമെന്നും ഇവർ നേരിട്ട് കണ്ട് മനസ്സിലാക്കട്ടെ...!"
മാനസയുടെ ആ വാക്കുകൾ കേട്ടതും സച്ചിനും രാഹുലും ഭയന്ന് പരസ്പരം നോക്കി. അവർക്ക് മുന്നിൽ വെച്ച് തക്ഷകന്റെ അടിവാങ്ങി ചോരതുപ്പാൻ പോകുന്ന അവസ്ഥയെക്കുറിച്ച് ഓർത്താകണം അവരുടെ മുഖം കൂടുതൽ വിളറി വെളുത്തു.
എന്നാൽ എന്റെ അവസ്ഥ അതായിരുന്നില്ല! മാനസയുടെ ആ വാക്കുകൾ എന്റെയുള്ളിലെ രുധിരമണിയുടെ അഹങ്കാരത്തെ ഒന്നുകൂടി ജ്വലിപ്പിച്ചു. എന്റെ ചുണ്ടിൽ വീണ്ടും ആ വക്രമായ പുഞ്ചിരി വിരിഞ്ഞു. എനിക്ക് ചുറ്റും എന്നെ മാത്രം അവഗണിച്ചു നടന്ന ആമിക്കും നിധിക്കും മുന്നിൽ വെച്ച് തന്നെ തക്ഷകനെ നേരിടണം!
എന്നിലെ രാക്ഷസനെ, എന്റെ വാളിന്റെ വേഗതയെ അവർ നേരിൽ കാണണം. എന്നെ അപരിചിതനെപ്പോലെ തള്ളിമാറ്റിയ അവരുടെ
💬 Comments
View all comments