Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
പെൺകുട്ടികൾക്ക് നേരെ നോക്കി വീണ്ടും തുടർന്നു:
"മാത്രമല്ല, ഇന്നത്തെ ഈ പോരാട്ടം ഇവർക്കും ഒരു പാഠമാകണം. നിങ്ങൾ തമ്മിലുള്ള ഈ യുദ്ധം ഇതിനു പുറത്തുനിന്ന് ഇവർ നോക്കിക്കാണും. യാതൊരു ദയയുമില്ലാതെ ശത്രുവിനെ എങ്ങനെ നേരിടണമെന്നും, വേദനകളെ എങ്ങനെ പല്ലുകടിച്ച് സഹിക്കണമെന്നും ഇവർ നേരിട്ട് കണ്ട് മനസ്സിലാക്കട്ടെ...!"
മാനസയുടെ ആ വാക്കുകൾ കേട്ടതും സച്ചിനും രാഹുലും ഭയന്ന് പരസ്പരം നോക്കി. അവർക്ക് മുന്നിൽ വെച്ച് തക്ഷകന്റെ അടിവാങ്ങി ചോരതുപ്പാൻ പോകുന്ന അവസ്ഥയെക്കുറിച്ച് ഓർത്താകണം അവരുടെ മുഖം കൂടുതൽ വിളറി വെളുത്തു.
എന്നാൽ എന്റെ അവസ്ഥ അതായിരുന്നില്ല! മാനസയുടെ ആ വാക്കുകൾ എന്റെയുള്ളിലെ രുധിരമണിയുടെ അഹങ്കാരത്തെ ഒന്നുകൂടി ജ്വലിപ്പിച്ചു. എന്റെ ചുണ്ടിൽ വീണ്ടും ആ വക്രമായ പുഞ്ചിരി വിരിഞ്ഞു. എനിക്ക് ചുറ്റും എന്നെ മാത്രം അവഗണിച്ചു നടന്ന ആമിക്കും നിധിക്കും മുന്നിൽ വെച്ച് തന്നെ തക്ഷകനെ നേരിടണം!
എന്നിലെ രാക്ഷസനെ, എന്റെ വാളിന്റെ വേഗതയെ അവർ നേരിൽ കാണണം. എന്നെ അപരിചിതനെപ്പോലെ തള്ളിമാറ്റിയ അവരുടെ കണ്ണുകളിൽ എന്നെക്കുറിച്ചുള്ള ഭയം നിറയുന്നത് എനിക്ക് കാണണം!
"സന്തോഷം..."
എന്റെ പരുക്കൻ വാക്കുകൾ പൂർണ്ണമാകുന്നതിന് മുൻപ് തന്നെ ആ ഇടനാഴിയിൽ മാനസയുടെ വല്ലാത്തൊരു ചിരി മുഴങ്ങിക്കേട്ടു.
ആ ചിരിയിൽ പരിഹാസത്തേക്കാളുപരി എന്തോ വലിയൊരു പദ്ധതി ഒളിച്ചിരിപ്പുണ്ടായിരുന്നു.
"നിന്റെ ഈ അഹങ്കാരം എനിക്കിഷ്ടപ്പെട്ടു ദേവാ..."
മാനസ പതുക്കെ പറഞ്ഞു തുടങ്ങി.
"പക്ഷേ, ഒരു കാര്യം നീ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇന്ന് ഈ വാതിലിനപ്പുറം നിങ്ങളുടെ മാത്രം ചോരയല്ല വീഴാൻ പോകുന്നത്. ഇത് നിങ്ങൾ പുരുഷന്മാരുടെ മാത്രം പരീക്ഷണമല്ല..."
അവർ ഒന്ന് നിർത്തി, പിന്നിൽ നിൽക്കുന്ന പെൺകുട്ടികൾക്ക് നേരെ
💬 Comments
View all comments