Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
തിരിഞ്ഞു.
"നാഗികയുടെയും എന്റെയും കീഴിൽ രാപ്പകലില്ലാതെ പരിശീലിച്ച ഇവരും ഇന്ന് ആ അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണ്. ഒരാഴ്ചത്തെ നിങ്ങളുടെ എല്ലാവരുടെയും പരിശീലനത്തിന്റെ യഥാർത്ഥ ഫലം ഇന്ന് ആ കളരിയിൽ തെളിയും!"
ഇതുകേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ പെട്ടെന്ന് ആമിയെയും നിധിയെയും നോക്കി. എന്നാൽ അവരുടെ മുഖത്ത് യാതൊരു അമ്പരപ്പുമുണ്ടായിരുന്നില്ല. അവർക്കിത് മുൻപേ അറിയാമായിരുന്നിരിക്കണം. ഞാൻ റോസിനെയും കൃതികയെയും നോക്കി. അവരുടെ മുഖത്ത് വലിയൊരു ഗൗരവം വന്നിരുന്നു.
അവർ രണ്ടുപേരും തങ്ങളുടെ ആയുധങ്ങൾ (റോസ് ഒരു വലിയ ഇരുമ്പ് ചങ്ങലയും കൃതിക മൂർച്ചയേറിയ രണ്ട് കൊച്ചുവാളുകളും) കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.
ഇത്രയും നേരം ഇത് പുരുഷന്മാരുടെ മാത്രം പോരാട്ടമാണെന്ന് കരുതിയ സച്ചിനും രാഹുലും പകച്ചുപോയി.
"തക്ഷകാ... നാഗികാ..."
മാനസ ഇരുവരെയും നോക്കി വളരെ ഗാംഭീര്യത്തോടെ ആജ്ഞാപിച്ചു.
"തുടങ്ങിക്കോളൂ... യാതൊരു ദയയും വേണ്ട. യഥാർത്ഥ പോരാളികൾ മാത്രം ഇതിൽ നിന്നും ജീവനോടെ പുറത്തുവന്നാൽ മതി!"
അതു കേട്ടതും തക്ഷകൻ വല്ലാത്തൊരു വന്യമായ ചിരിയോടെ ആ തടിവാതിൽ രണ്ടു വശത്തേക്കും പൂർണ്ണമായും തുറന്നു.
ഉള്ളിൽ നിന്നും വീശിയടിച്ച തീക്കാറ്റ് ഞങ്ങളുടെ മുഖത്ത് പതിച്ചു. ഞാൻ എന്റെ കറുത്ത വാളും പിടിച്ച് യാതൊരു ഭയവുമില്ലാതെ ആ ചുവന്ന മണ്ണിലേക്ക് കാലെടുത്തുവെച്ചു. എനിക്ക് പിന്നാലെ ആവേശവും ഭയവും കലർന്ന മനസ്സോടെ സച്ചിനും രാഹുലും. അവർക്ക് പിന്നിലായി, കാറ്റിന്റെ വേഗതയിൽ ആമിയും നിധിയും കൃതികയും റോസും ആ അങ്കത്തട്ടിലേക്ക് പ്രവേശിച്ചു!
ഞങ്ങൾ എല്ലാവരും ഉള്ളിൽ കയറിയതും, പുറത്ത് മാനസയുടെ നിർദ്ദേശപ്രകാരം ആ വലിയ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു
ഇപ്പോൾ ആ ഭീമാകാരമായ അങ്കത്തട്ടിൽ ഞങ്ങൾ ആറുപേർ...
💬 Comments
View all comments