Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
ഒരുപാട് നേരം കൊണ്ടാണ് ഈ ഒരു പോർഷൻ ഞാൻ എഴുതിയത്...
അത്രക്കും ഞാൻ ഈയൊരു ഭാഗത്തിൽ ശ്രദ്ധയും സമയവും കൊടുത്തിട്ടുണ്ട്.....
മനസ്സിലായി എന്ന് വിജാരിക്കുന്നു.....
________________________________________________
കളരിയിലെ ആ ഭയാനകമായ പ്രകമ്പനം പതുക്കെ നിലച്ചു.
കാതടപ്പിക്കുന്ന ആ വലിയ മൂളൽ ശബ്ദം അവസാനിച്ചു. എന്റെ തലച്ചോറിനും ആ വലിയ രുധിരമണിക്കും ഇടയിലുണ്ടായിരുന്ന ആ അദൃശ്യമായ ഊർജ്ജബന്ധം ഞാൻ വിച്ഛേദിച്ചതോടെ, പൊട്ടിത്തെറിക്കാൻ നിന്ന ആ മാന്ത്രിക രത്നം വീണ്ടും ശാന്തമായി വായുവിൽ തങ്ങിനിന്നു.
എന്റെ തലയോട്ടിയിലെ ആ അതിമർദ്ദം പെട്ടെന്ന് ഇല്ലാതായതോടെ, ശരീരത്തിലെ അവസാനത്തെ ഊർജ്ജത്തുള്ളിയും വറ്റിപ്പോയതുപോലെ എനിക്ക് തോന്നി. കണ്ണുകളിൽ നിന്നും മൂക്കിൽ നിന്നും ചെവികളിൽ നിന്നുമൊഴുകിയ ചൂടുള്ള രക്തം എന്റെ മുഖത്തെ ഒരു ചുവന്ന മാസ്ക് പോലെ മൂടിയിരുന്നു. എന്റെ നെറ്റിയിലെ ആ ചെറിയ രുധിരമണിയിലെ പ്രകാശം പൂർണ്ണമായും മങ്ങി, വെറുമൊരു കറുത്ത കല്ല് പോലെയായി മാറി. നെഞ്ചിടിപ്പ് വല്ലാതെ കുറയുന്നുണ്ടായിരുന്നു. ഇനി ഒരടി പോലും നിൽക്കാൻ ശേഷിയില്ലാതെ എന്റെ കാലുകൾ വിറച്ചു.
ശ്വസിക്കാൻ പാടുപെടുന്ന മാനസ, താൻ എന്താണ് ഈ ചെയ്തതെന്ന അവിശ്വസനീയതയോടെ സ്വന്തം കൈകളിലേക്കും പിന്നീട് എന്നിലേക്കും മാറിമാറി നോക്കി. അവരുടെ ആ സംഹാരരൂപം പതുക്കെ അപ്രത്യക്ഷമാവുകയായിരുന്നു. ആ നേർത്ത കണ്ണുകളിൽ ഇപ്പോൾ അഹങ്കാരമില്ല, പകരം തന്റെ സ്വന്തം വാക്ക് തെറ്റിക്കേണ്ടി വന്നതിന്റെ, ഒരു സാധാരണ മനുഷ്യന് മുന്നിൽ പരാജയപ്പെട്ടതിന്റെ വല്ലാത്തൊരു ഭാരം എനിക്ക് വ്യക്തമായി വായിച്ചെടുക്കാമായിരുന്നു.
അസഹനീയമായ വേദന എന്റെ മാംസപേശികളെ കാർന്നുതിന്നുമ്പോഴും, രക്തം വാർന്നൊലിക്കുന്ന എന്റെ ചുണ്ടുകളിൽ പതുക്കെ ഒരു ചിരി വിരിഞ്ഞു. വെറുമൊരു ആശ്വാസത്തിന്റെ ചിരിയായിരുന്നില്ല അത്. പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ പോന്ന കൊടുംശക്തിയെ, യാതൊരു ആയുധവുമില്ലാതെ, വെറുമൊരു മനുഷ്യൻ തന്റെ ബുദ്ധികൊണ്ട്, തന്ത്രം കൊണ്ട് അടിയറവ് പറയിച്ചതിന്റെ വല്ലാത്തൊരു അഹങ്കാരം നിറഞ്ഞ ചിരി! യഥാർത്ഥ വിജയിയുടെ ചിരി!
ചോര ചുമച്ചുകൊണ്ട്, ശബ്ദമില്ലാതെ എന്റെ
💬 Comments
View all comments