0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

വലിയ അഹങ്കാരമുണ്ടല്ലോ... വെറും കൈകൊണ്ട് എന്നെ തോൽപ്പിക്കുമെന്ന ആ വാക്ക്... അത് നിങ്ങൾ തന്നെ തെറ്റിച്ചു! ആ രുധിരമണിയുടെ സഹായം നിങ്ങൾക്ക് തേടേണ്ടി വന്നു!"

എന്റെ ആ വാക്കുകൾ കേട്ട് മാനസാ ദേവി സ്തംഭിച്ചുപോയി. ശാരീരികമായി ഒരു പോറൽ പോലും അവൾക്ക് ഏറ്റിട്ടില്ല. പക്ഷേ... ബുദ്ധികൊണ്ട്, വെറുമൊരു സാധാരണക്കാരന്റെ കുശാഗ്രബുദ്ധികൊണ്ട്... മാനസാ ദേവി എന്ന അമാനുഷിക ശക്തി എന്റെ കാൽക്കീഴിൽ പൂർണ്ണമായും അടിയറവ് പറഞ്ഞിരിക്കുന്നു!

________________________________________________

Theory behind it

അദൃശ്യമായ കണക്ഷൻ (Quantum connection പോലെ) ആയിരക്കണക്കിന് വർഷങ്ങളായി ഒരേ ഊർജ്ജമായിരുന്ന ആ രത്നം രണ്ടായി പിളർന്നാലും, അവ തമ്മിൽ അദൃശ്യമായ ഒരു ബന്ധം എപ്പോഴുമുണ്ട്. ഒന്നിൽ എന്ത് മാറ്റം സംഭവിച്ചാലും അത് മറ്റേതിനെയും ബാധിക്കും. രണ്ടും ഒരേ വസ്തുവായതുകൊണ്ട് അവ എപ്പോഴും ഒരേ നിലയിൽ നിൽക്കാൻ (Sync ആവാൻ) ശ്രമിക്കും.

​ഫീഡ്‌ബാക്ക് ലൂപ്പ് (Feedback Loop): മൈക്കും സ്പീക്കറും അടുത്തടുത്ത് വരുമ്പോൾ ഉണ്ടാകുന്ന ആ വലിയ ചെവി തുളക്കുന്ന മൂളൽ ശബ്ദം (feedback) ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെയാണ് ഇവിടെയും സംഭവിച്ചത്.

വലിയ രുധിരമണി വായുവിൽ വളരെ ശാന്തമായി നിൽക്കുകയായിരുന്നു. എന്നാൽ ദേവ തന്റെ തലച്ചോറിലെ 100% ഊർജ്ജവും അനിയന്ത്രിതമായി ആ ചെറിയ കഷണത്തിലേക്ക് പമ്പ് ചെയ്തപ്പോൾ, അത് വല്ലാതെ ചൂടായി അസ്ഥിരമായി (unstable).

​സിസ്റ്റം ഓവർലോഡ് ആവുന്നു:

ഈ ചെറിയ കഷ്ണത്തിലുണ്ടായ ഈ അനിയന്ത്രിതമായ മാറ്റം (vibration) ആ വലിയ രത്നം പെട്ടെന്ന് വലിച്ചെടുക്കാൻ ശ്രമിച്ചു. ഒരു സാധാരണ മനുഷ്യന്റെ ഭ്രാന്തമായ ഊർജ്ജം ആ വലിയ രത്നത്തിലേക്ക് ഒറ്റയടിക്ക് ഇരച്ചുകയറിയപ്പോൾ അതിന് അത് താങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ആ മാന്ത്രിക സിസ്റ്റം മൊത്തത്തിൽ ഓവർലോഡ് ആയി. ഒരു ന്യൂക്ലിയർ റിയാക്ഷൻ പോലെ അത് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് മാറി

എന്റെ ആശയവും പിന്നേ കുറച്ചു ai സഹായം വച്ച് തിയറി ഒക്കെ നോക്കിയിട്ടൊക്കെ

💬 Comments

View all comments