0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

നിധിയെയും സകലരെയും നിമിഷനേരം കൊണ്ട് വെണ്ണീറാക്കും! മാനസയുടെ സംഹാരരൂപത്തിന് പോലും ആ മഹാസ്ഫോടനത്തെ തടയാനാകില്ല!

ഈ സ്ഫോടനം തടയാൻ മാനസയുടെ മുന്നിൽ ഇനി ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ!അവളുടെ സ്വന്തം ശക്തി പോരാതെ വരും. ആ വലിയ രുധിരമണി പൊട്ടിത്തെറിക്കാതിരിക്കാൻ, അവൾക്ക് ആ രത്നത്തിന്റെ തന്നെ ശക്തി ഉപയോഗിച്ച് അതിന്റെ പ്രകമ്പനം ശാന്തമാക്കേണ്ടി വരും! അതായത്... അവൾ ആ രുധിരമണിയെ ഉപയോഗിക്കാൻ നിർബന്ധിതയാകും!

"ഭ്രാന്താ... നീ ഈ സ്ഥലം മുഴുവൻ നശിപ്പിക്കും!"

മാനസ ഭയത്തോടെ അലറിക്കൊണ്ട് എന്റെ നേർക്ക് പാഞ്ഞുവന്നു.

പക്ഷേ, അവളുടെ വേഗതയ്ക്ക് എന്നെ തൊടുന്നതിന് മുൻപേ മുകളിലെ വലിയ രുധിരമണി വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിക്കാൻ തുടങ്ങിയിരുന്നു. കളരി മുഴുവൻ പ്രകമ്പനം കൊണ്ടു. ആമിയും സച്ചിനും രാഹുലുമൊക്കെ ജീവൻ പോകുന്ന ഭയത്തോടെ നിലവിളിച്ചു.

തന്റെ സ്വന്തം സാമ്രാജ്യവും ശിഷ്യരും കണ്മുന്നിൽ കത്തിയെരിയാൻ പോകുന്നത് കണ്ട മാനസയ്ക്ക് വേറെ വഴിയില്ലായിരുന്നു. ഈഗോയും അഹങ്കാരവും മാറ്റിവെച്ച്, തന്റെ ശരീരത്തെ വായുവിലേക്ക് ഉയർത്തി അവൾ ആ വലിയ രുധിരമണിക്ക് നേരെ കൈകൾ നീട്ടി! തന്റെ സർവ്വ ശക്തിയുമെടുത്ത്, ആ രത്നത്തിലേക്ക് കൈകൾ വെച്ച് അവൾ അതിലെ ഊർജ്ജത്തെ വലിച്ചെടുത്ത് ശാന്തമാക്കാൻ ശ്രമിച്ചു!

അതെ... ഈ യുദ്ധത്തിൽ ആദ്യമായി അവൾ ആ രുധിരമണിയെ സ്പർശിച്ചു! അതിനെ ഉപയോഗിച്ചു!

അവൾ ആ രത്നത്തെ സ്പർശിച്ച അതേ നിമിഷം, എന്റെ തലച്ചോറിലെ ആ ബന്ധം ഞാൻ വിച്ഛേദിച്ചു. സ്ഫോടനം പെട്ടെന്ന് നിലച്ചു. കളരിയിലെ ചുവന്ന പ്രകാശം പഴയതുപോലെയായി. വായുവിൽ നിന്നും മാനസ കിതച്ചുകൊണ്ട് താഴേക്ക് വീണു. അവൾ ശ്വാസമെടുക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

രക്തം വാർന്നൊലിക്കുന്ന മുഖത്തോടെ, മണ്ണിൽ മുട്ടുകുത്തിയിരുന്ന് ഞാൻ പതുക്കെ ചിരിച്ചു. എന്റെ ശരീരം തളർന്നു തുടങ്ങിയിരുന്നു.

"നിങ്ങൾ... നിങ്ങൾ ആ രുധിരമണി ഉപയോഗിച്ചു മാനസാ..."

ചോര തുപ്പുന്നതിനിടയിലും വലിയൊരു വിജയച്ചിരിയോടെ ഞാൻ പറഞ്ഞു.

"നിങ്ങളെന്നെ തോൽപ്പിച്ചേക്കാം... പക്ഷേ നിങ്ങളുടെ ആ

💬 Comments

View all comments