Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
നെറ്റിയിലെ ആ ചെറിയ രുധിരമണിയിലേക്ക് കേന്ദ്രീകരിച്ചു. പക്ഷേ, ഇത്തവണ ശക്തി വലിച്ചെടുക്കാനല്ല... മറിച്ച്, എന്റെ ശരീരത്തിലെ മുഴുവൻ ഊർജ്ജവും ആ രത്നത്തിലേക്ക് തിരികെ പമ്പ് ചെയ്യുകയായിരുന്നു! ഒപ്പം എന്റെ അതിതീവ്രമായ ബുദ്ധിയുപയോഗിച്ച് ആ ചെറിയ രത്നത്തിന്റെ കാന്തിക ആവൃത്തി (Magnetic Frequency) ഞാൻ മാറ്റിമറിച്ചു.
കൃത്യമായി പറഞ്ഞാൽ, വായുവിൽ നിൽക്കുന്ന ആ വലിയ രുധിരമണിയുടെ അതേ ആവൃത്തിയിലേക്ക്!
രണ്ട് ഊർജ്ജസ്രോതസ്സുകൾ ഒരേ ആവൃത്തിയിൽ വന്നാൽ എന്ത് സംഭവിക്കുമെന്ന് ഭൗതികശാസ്ത്രം പറയുന്നുണ്ട്
വല്ലാത്തൊരു അനുരണനം (Resonance) അവിടെ സംഭവിക്കും!
നിമിഷനേരം കൊണ്ട് ആ കളരിയുടെ അന്തരീക്ഷം മാറിമറിഞ്ഞു. എന്റെ നെറ്റിയിലെ രത്നത്തിൽ നിന്നും ചുവന്ന പ്രകാശത്തിന് പകരം, കണ്ണഞ്ചിപ്പിക്കുന്ന വെള്ള വെളിച്ചം പുറത്തേക്ക് വമിക്കാൻ തുടങ്ങി. അതൊരു വലിയ ബോംബ് പൊട്ടാൻ പോകുന്നതിന് മുൻപുള്ള അവസ്ഥയായിരുന്നു...
എന്റെ നെറ്റിയിലെ തരി ആ വലിയ രുധിരമണിയുമായി അദൃശ്യമായ ഒരു ഊർജ്ജപാത സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.
ഇത് കണ്ട് മാനസയുടെ മുഖത്തെ ചിരി മാഞ്ഞു! അവളുടെ നാഗ കണ്ണുകളിൽ ആദ്യമായി ഭയം നിഴലിച്ചു.
കാര്യങ്ങളുടെ കിടപ്പ് അവൾക്ക് ഞൊടിയിടയിൽ മനസ്സിലായി...
"വേണ്ട ദേവാ... നിർത്താൻ!" അവൾ അലറി.
പക്ഷേ ഞാൻ നിർത്തിയില്ല. ഞാൻ എന്റെ ഊർജ്ജം മുഴുവൻ അതിലേക്ക് കടത്തിവിട്ടു.
വായുവിൽ നിന്നിരുന്ന ആ വലിയ രുധിരമണി വല്ലാതെ വിറയ്ക്കാൻ തുടങ്ങി. അതിൽ നിന്നും പല വർണങ്ങൾ ചിതറി. ഞാൻ സൃഷ്ടിച്ച ആ ഊർജ്ജതരംഗം ആ വലിയ രത്നത്തെ അസ്ഥിരമാക്കുകയായിരുന്നു.
എന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. മാനസ എത്ര വലിയ അമാനുഷിക ശക്തിയാണെങ്കിലും, രണ്ട് മാന്ത്രിക രത്നങ്ങൾ തമ്മിലുള്ള ഈ ആന്തരിക ഊർജ്ജപ്രവാഹത്തെ സ്വന്തം ശാരീരിക ശക്തികൊണ്ട് തടയാൻ അവൾക്ക് കഴിയില്ല! എന്റെ നെറ്റിയിലെ രത്നം പൊട്ടിത്തെറിച്ചാൽ, ആ വലിയ രുധിരമണിയും വലിയൊരു സ്ഫോടനത്തോടെ ചിന്നിച്ചിതറും..
ആ സ്ഫോടനം ഈ തറവാടിനെ മാത്രമല്ല, മാനസയ്ക്ക് പ്രിയപ്പെട്ട അവളുടെ ശിഷ്യരായ ആമിയെയും
💬 Comments
View all comments