0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

കമ്പ്യൂട്ടറിനേക്കാൾ വേഗത്തിലാണ് പ്രവർത്തിക്കുന്നത്.

എന്റെ മുന്നിൽ നിൽക്കുന്ന മാനസയുടെ നിൽപ്പ്, വായുവിന്റെ ഗതി, മുകളിൽ വായുവിൽ തങ്ങിനിൽക്കുന്ന വലിയ രുധിരമണിയുടെ കാന്തികവലയം, എന്റെ നെറ്റിയിലിരിക്കുന്ന ചെറിയ തരിയുടെ സ്പന്ദനം... എല്ലാം കൃത്യമായ ഗണിതശാസ്ത്ര സമവാക്യങ്ങൾ പോലെ എന്റെ തലച്ചോറിലേക്ക് ഒഴുകിയെത്തി.

ശാരീരിക ശക്തികൊണ്ടോ, വാളിന്റെ വേഗതകൊണ്ടോ ഇവളെ തോൽപ്പിക്കാൻ കഴിയില്ല. സമയത്തെപ്പോലും നിശ്ചലമാക്കാൻ കഴിയുന്ന ഇവളുടെ വേഗതയ്ക്ക് മുന്നിൽ എന്റെ ആക്രമണങ്ങളെല്ലാം വെറും കുട്ടിക്കളിയാണ്.

അവിടെയാണ് എന്റെ തലച്ചോറ് ആ വലിയ രഹസ്യം കണ്ടെത്തിയത്!

മാനസയുടെ ശക്തി അവളുടെ ശരീരത്തിലാണ്, അവളുടെ അമാനുഷിക വേഗതയിലാണ്. എന്നാൽ വായുവിൽ നിൽക്കുന്ന ആ യഥാർത്ഥ രുധിരമണിയുണ്ടല്ലോ... അത് അസ്ഥിരമാണ്!

പല കഷണങ്ങളായി പൊട്ടിനിൽക്കുന്ന ആ ഭീമാകാരമായ രത്നത്തിന്റെ ഊർജ്ജത്തെ പ്രപഞ്ചത്തിൽ എന്തിനോടും ബന്ധിപ്പിക്കാൻ കഴിയും. പ്രത്യേകിച്ചും, എന്റെ നെറ്റിയിലിരിക്കുന്ന അതിന്റെ തന്നെ ഒരു ചെറിയ അംശത്തോട്!

എന്റെ ചുണ്ടിൽ ചോര കലർന്ന ഒരു വക്രമായ പുഞ്ചിരി വിരിഞ്ഞു. ഞാൻ പതുക്കെ മണ്ണിൽ നിന്നും എഴുന്നേറ്റു. വാൾ നിലത്തുതന്നെ കിടക്കുകയാണ്. എന്റെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ വാശിയോ ദേഷ്യമോ ഇല്ലായിരുന്നു, മറിച്ച് വല്ലാത്തൊരു ശാന്തതയായിരുന്നു. ഒരു യഥാർത്ഥ വേട്ടക്കാരന്റെ ശാന്തത!

ഞാൻ എഴുന്നേൽക്കുന്നത് കണ്ട് മാനസ വീണ്ടും പുച്ഛത്തോടെ ചിരിച്ചു. "എന്താ ദേവാ, നിന്റെ തലച്ചോറ് തുറന്നിട്ടും നിനക്കെന്നെ തൊടാൻ കഴിഞ്ഞില്ലല്ലോ? ഇനി നീ എന്ത് ചെയ്യാനാണ്?"

ഞാൻ അവൾക്ക് നേരെ നോക്കിയില്ല. എന്റെ നോട്ടം മുഴുവൻ മുകളിൽ വായുവിൽ തങ്ങിനിൽക്കുന്ന ആ വലിയ രുധിരമണിയിലായിരുന്നു. എന്റെ ലക്ഷ്യം മാനസയായിരുന്നില്ല, മറിച്ച് ആ വലിയ രത്നമായിരുന്നു! ആരും ചിന്തിക്കാത്ത, മാനസയുടെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിക്കുന്ന ഒരു വലിയ ഭ്രാന്തൻ നീക്കം!

"നിങ്ങളെ തോൽപ്പിക്കാൻ എനിക്ക് നിങ്ങളെ തൊടേണ്ട കാര്യമില്ല മാനസാ..."

ഞാൻ വളരെ ശാന്തമായി പറഞ്ഞു.

അടുത്ത നിമിഷം, എന്റെ തലച്ചോറിലെ മുഴുവൻ ഊർജ്ജവും ഞാൻ എന്റെ

💬 Comments

View all comments