0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

വികസിച്ചു നിന്നു. ഞാൻ വലിയൊരു അലർച്ചയോടെ മുട്ടുകുത്തി വീണു.

രക്തം വാർന്ന്, വല്ലാത്തൊരു അവസ്ഥയിൽ കിടന്ന് പിടയുന്ന എന്നെക്കണ്ട് പേടിച്ച് ആമിക്ക് നിൽക്കാനായില്ല. എന്റെ കള്ളത്തരങ്ങൾക്കും ഈഗോയ്ക്കും അപ്പുറം അവൾക്ക് എന്നോടുള്ള സ്നേഹം അവിടെ പുറത്തുവരികയായിരുന്നു.

"ദേവാ...!" എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് ഓടിവരാൻ ശ്രമിച്ചു. പക്ഷേ, അവൾക്ക് ഒരടി പോലും മുന്നോട്ടുവെക്കാൻ കഴിഞ്ഞില്ല. മാനസ യാതൊരു ഭാവവ്യത്യാസവുമില്ലാതെ തന്റെ ഒരു കൈയുയർത്തി, മാന്ത്രികശക്തിയാൽ അവളെ അവിടെത്തന്നെ തടഞ്ഞു നിർത്തി.

വേദനകൊണ്ട് പുളയുമ്പോഴും എന്റെ മനസ്സ് കൂടുതൽ കൂടുതൽ തെളിഞ്ഞുവരികയായിരുന്നു. സ്വന്തം ശക്തിയും ബുദ്ധിയും പൂർണ്ണമായി മനസ്സിലാക്കി ഉപയോഗിക്കാൻ തുടങ്ങിയാൽ മനുഷ്യനേക്കാൾ വലിയവൻ ഈ പ്രപഞ്ചത്തിലില്ല! ഓർമ്മകളുടെ ഏതോ കോണിൽ നിന്നും കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞുതന്ന ഒരു കഥ എന്റെ മനസ്സിലേക്ക് ഓടിയെത്തി.

മലയോളം വലിപ്പമുള്ള, അജയ്യനായ ഒരു അസുരനെ വെറുമൊരു ചെറിയ ബാലൻ തോൽപ്പിച്ച കഥ.

ആയുധങ്ങൾ കൊണ്ടോ ശാരീരിക ശക്തികൊണ്ടോ ആ അസുരനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ആ ബാലൻ തന്റെ ബുദ്ധിയും സൂത്രവും മാത്രമാണ് അവിടെ പ്രയോഗിച്ചത്.

അസുരന്റെ തന്നെ വലിയ അഹങ്കാരത്തെയും ചിന്തകളെയും അവനെതിരായി തിരിച്ചുവിട്ട്, ഒടുവിൽ ആ അസുരനെക്കൊണ്ട് തന്നെ സ്വന്തം ജീവനെടുപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു ആ ബുദ്ധിമാനായ കുട്ടി!

ബലം പ്രയോഗിക്കേണ്ടിടത്ത് ബലം, ബുദ്ധി പ്രയോഗിക്കേണ്ടിടത്ത് ബുദ്ധി.

തലച്ചോറിലേക്ക് ഇരച്ചുകയറുന്ന രുധിരമണിയുടെ ശക്തിയിൽ എന്റെ കണ്ണുകൾ തുറന്നു. കാഴ്ചകൾക്ക് ഇപ്പോൾ പഴയതിനേക്കാൾ വ്യക്തതയുണ്ടായിരുന്നു. എന്റെ തലച്ചോറിലെ അടഞ്ഞുകിടന്ന അറകൾ ഓരോന്നായി തുറക്കപ്പെടുകയാണ്... മാനസയുടെ ആ അഹങ്കാരത്തെയും ശക്തിയെയും എങ്ങനെ എനിക്ക് അനുകൂലമാക്കാം എന്നുള്ള ഒരു കൊടുംസൂത്രം ഇപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞുവന്നിട്ടുണ്ട്!

രക്തം വാർന്ന്, ആ ചുവന്ന മണ്ണിൽ മുട്ടുകുത്തി നിൽക്കുമ്പോഴും എന്റെ തലച്ചോറിനുള്ളിൽ ആയിരക്കണക്കിന് കണക്കുകൂട്ടലുകൾ പ്രകാശവേഗത്തിൽ മിന്നിമറയുകയായിരുന്നു.

നൂറുശതമാനം ഉണർന്ന എന്റെ ബുദ്ധി ഇപ്പോൾ ഒരു സൂപ്പർ

💬 Comments

View all comments