Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു ഹോ ഇത്രക്കൊക്കെ വേദന ഇനിയുമുണ്ടായിരുന്നോ? പക്ഷെ കളിക്കുന്ന കാര്യം ഓർക്കുമ്പോൾ മാത്രമെന്താണ് ശരീരത്തിൽ ഒരു വേദനയും അനുഭവപ്പെടാത്തത്... 😖
ഞാൻ ഒരു മുണ്ടുമാത്രം ഉടുത്ത് വാതിലിന്റെ കുറ്റി സാവധാനം തുറന്നു.
വാതിൽ തുറന്നതും താഴെ എന്റെ മുട്ടിന് മുകളിൽ മാത്രം പൊക്കമുള്ള ആ കൊച്ചു കുരുപ്പ്, ഇരുകൈകളും ഇടുപ്പിൽ കുത്തി ഒരു വലിയ റൗഡിയെപ്പോലെ എന്നെത്തന്നെ നോക്കി നിൽക്കുന്നു! ആ നിൽപ്പ് കണ്ടാൽ തോന്നും അവളാണ് എന്നെ പോയി യുദ്ധം ചെയ്ത് തോൽപ്പിച്ചതെന്ന്.
ഞാൻ ഒന്നുമറിയാത്തപോലെ ഒരു ഇളിച്ച ചിരിയോടെ ചോദിച്ചു: "എന്താ മോളേ... ഈ പാതിരാത്രിക്ക്?"
അവൾ എന്നെ അടിമുടി ഒന്ന് നോക്കി, പിന്നെ ഉള്ളിൽ പേടിച്ച് നിൽക്കുന്ന ആമിയെയും നിധിയെയും നോക്കി. എന്നിട്ട് വളരെ ഗൗരവത്തിൽ എന്നോട് ചോദിച്ചു:
"ഉള്ള എന്നാ പണ്ണീട്ടിരുന്തീങ്ക? തൂങ്കുറേന്ന് പൊയ് വേറെ... മാനസ ചേച്ചി അങ്കെ വെയിറ്റ് പണ്ണ്രാങ്ക... വാങ്ക..." (ഉള്ളിൽ എന്ത് ചെയ്യുകയായിരുന്നു? ഉറങ്ങുകയാണെന്ന് കള്ളം വേറെ... മാനസ ചേച്ചി അവിടെ കാത്തുനിൽക്കുന്നു... വരൂ...)
ഈശ്വരാ... ഇവളുടെ ചോദ്യങ്ങൾ കേട്ടാൽ അമ്പത് വയസ്സുള്ള കാരണവത്തിമാരെപ്പോലെ ഉണ്ടല്ലോ. എന്റെ പെണ്ണുങ്ങളുടെ മുന്നിൽ വെച്ച് എന്റെ ബാക്കിയുള്ള മാനം കൂടി ഇവൾ കപ്പലുകയറ്റുമെന്നനിക്ക് തോന്നി!
അതുകൊണ്ട് അവളുടെ ആ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ നിൽക്കാതെ, ഞാൻ വേഗം അവളെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് എന്റെ തോളിലിട്ടു.
"ഹേയ്... വിടുങ്കെ ദേവേട്ടാ... താഴെ ഇറക്കി വിടുങ്കെ..."
എന്ന് അവൾ കുതറുന്നുണ്ടായിരുന്നെങ്കിലും ഞാൻ കേട്ടഭാവം നടിച്ചില്ല. അവളെയും തോളിലിട്ട് ഞാൻ മാനസയുടെ ആ വലിയ മുറിക്ക് നേരെ
💬 Comments
View all comments