0%

Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]

നിധിയുടെ കാവൽക്കാരൻ 23

Nidhiyude Kaavalkkaran Part 23 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


സാധാരണ ഇത്ര നേരത്തെ ഇടാത്തതാണ് പക്ഷെ ലൈക്കും കമന്റും കുറഞ്ഞുപോയെങ്കിലും കഴിഞ്ഞ പാർട്ടിൽ കിട്ടിയ അഭിപ്രായങ്ങൾ തന്ന മോട്ടിവേഷൻ ചില്ലറയല്ല അതിൽ നിന്നും കിട്ടിയ മോട്ടിവേഷനിൽ നിന്നാണ് ഇത്രയും പെട്ടെന്ന് ഒരു പാർട്ട്‌ കൂടെ അയക്കാൻ തോന്നിയത്

ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.

വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്... രുധിരമണി തീർത്ത ആ കൊടുംരാക്ഷസനെ!

തക്ഷകൻ ആ തടിവാതിലിലേക്ക് തന്റെ വലിയ കൈകൾ അമർത്താൻ തുടങ്ങിയ ആ നിമിഷം... ആ വലിയ ഇടനാഴിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പിന്നിൽ നിന്നൊരു ശബ്ദം മുഴങ്ങിക്കേട്ടു.

"നിൽക്കൂ..."

വളരെ ശാന്തമായ, എന്നാൽ ആരെയും നിശ്ചലമാക്കാൻ പോന്നത്ര അധികാരമുള്ള ഒരു സ്ത്രീശബ്ദം!

ഞെട്ടലോടെ ഞാനും സച്ചിനും രാഹുലും, എന്തിന് വാതിൽ തുറക്കാൻ നിന്ന തക്ഷകൻ പോലും ആ ശബ്ദം കേട്ടയുടനെ പെട്ടെന്ന് തിരിഞ്ഞുനോക്കി.

അവിടെ ഞങ്ങൾക്ക് പിന്നിലായി, ആ ഇടനാഴിയുടെ അറ്റത്തുനിന്നും അവൾ നടന്നു വരികയായിരുന്നു... സാക്ഷാൽ മാനസ!

അവർക്ക് തൊട്ടുപിന്നിലായി നാഗികയുമുണ്ട്.

എന്നാൽ എന്റെ കണ്ണുകൾ അതിവേഗം പരതിയത് അവർക്ക് പിന്നിലായി നടന്നുവരുന്ന ആ നാല് രൂപങ്ങളിലേക്കാണ്. ആമിയും നിധിയും, ഒപ്പം റോസും കൃതികയും! എല്ലാവരും അവിടെ എത്തിയിരിക്കുന്നു.

എന്റെ പുരികങ്ങൾ സംശയം കൊണ്ട് ചുളിഞ്ഞു.

കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഈ പരിശീലന മുറിയുടെ പരിസരത്തേക്ക് പോലും ആരും വരാറില്ലായിരുന്നു. പുരുഷന്മാരുടെ പരിശീലനം തക്ഷകന്റെ മാത്രം സാമ്രാജ്യമാണ്. അവിടെ എന്ത് നടക്കുന്നുവെന്ന് പുറത്തുള്ള ആരും അറിയാറുമില്ല. എന്നിട്ടിപ്പോൾ ഈ ആറാം ദിവസത്തെ നിർണ്ണായക പോരാട്ടത്തിന് മുൻപ് ഇവരെല്ലാവരും കൂടി എന്തിനാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്?

എന്റെ നോട്ടം നേരെ ചെന്നുവീണത് ആമിയുടെയും നിധിയുടെയും മുഖത്താണ്.

കഴിഞ്ഞ രാത്രിയിലെ ആ വിളർച്ച ഇപ്പോഴും അവരുടെ മുഖത്തുണ്ടെങ്കിലും, അവരുടെ കണ്ണുകളിൽ എന്തൊക്കെയോ വികാരങ്ങൾ തിളച്ചു മറിയുന്നുണ്ടായിരുന്നു. ഒരുപക്ഷെ എന്നെ തക്ഷകൻ ഇന്ന് കൊന്നുകളയുമോ എന്ന ഭയമായിരിക്കാം,

💬 Comments

View all comments