0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

തെളിഞ്ഞുവന്നപ്പോൾ എന്റെ കണ്ണുകൾ വിടർന്നു... എന്നെത്തന്നെ നോക്കി, വളരെ വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന നിധി!

അവളുടെ മടിയിലാണ് ഞാൻ തലവെച്ചു കിടക്കുന്നത്. അവളുടെ നീണ്ട വിരലുകൾ എന്റെ മുടിയിഴകളിൽ സ്നേഹത്തോടെ തിരയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവളുടെ കണ്ണുകളിൽ ഞാൻ കണ്ട ആ അപരിചിതത്വവും ഗൗരവവും ഇപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.

പകരം, പണ്ട് ഞങ്ങൾ ഒരുമിച്ചായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ സ്നേഹവും കരുതലും ആ മുഖത്ത് തിരികെ വന്നിരിക്കുന്നു!

"ദേവാ.....?" അവൾ വളരെ മൃദുവായി വിളിച്ചു...

ആ ശബ്ദത്തിൽ നേരിയൊരു വിറയലും വല്ലാത്തൊരു ആശ്വാസവുമുണ്ടായിരുന്നു.

എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. എന്റെ കഴുത്തിലെ പേശികൾ അപ്പോഴും വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഞാൻ ചുറ്റും കണ്ണോടിച്ചു. ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ പഴയ മുറിയിലാണ്....

ഞാൻ എഴുന്നേൽക്കാൻ ഒരുങ്ങിയതും നിധി പെട്ടെന്ന് എന്റെ നെഞ്ചിൽ മൃദുവായി കൈവെച്ച് തടഞ്ഞു...

"വേണ്ട വാവേ... എഴുന്നേൽക്കാൻ ശ്രമിക്കേണ്ട. നിന്റെ തലച്ചോറിലെയും ശരീരത്തിലെയും ഊർജ്ജം മുഴുവൻ വറ്റിയിരിക്കുകയാണ്. കുറച്ചുനേരം കൂടി അനങ്ങാതെ ഈ കിടപ്പ് കിടക്കണം..."

എനിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു. ഞാൻ ജയിച്ചതുകൊണ്ട് ഇവർ പഴയതുപോലെ ആയതാണോ? അതോ മാനസ ഇവരെക്കൊണ്ട് വീണ്ടും എന്തെങ്കിലും നാടകം കളിപ്പിക്കുകയാണോ? എന്റെ ഉള്ളിൽ സംശയങ്ങൾ തിളച്ചുമറിഞ്ഞു.

എന്റെ മനസ്സിലെ ഭാവം മുഖത്ത് നിന്നും വായിച്ചെടുത്തിട്ടാവണം, നിധി അവളുടെ കലങ്ങിയ കണ്ണുകൾ ഇറുക്കി അടച്ചു.അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലേക്ക് വീണു.

"ഞങ്ങളോട് ക്ഷമിക്കണം ദേവാ..."

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

"നിന്നെ ഞങ്ങൾ വെറുത്തതല്ല... അങ്ങനെ അഭിനയിക്കാൻ മാനസാ ദേവി ഞങ്ങളെ നിർബന്ധിച്ചതാണ്. നിന്റെ ഉള്ളിലെ യഥാർത്ഥ വാശിയും, മരണത്തെപ്പോലും ഭയക്കാത്ത

💬 Comments

View all comments