Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
അവളെ അവസാനമായി ഒരുതവണ കൂടി ഉറ്റുനോക്കിയ ശേഷം, ബാഗുമെടുത്ത് ഞാൻ ആ വലിയ പടിവാതിലിന് നേരെ നടന്നു. എന്റെ പിന്നാലെ മറ്റുള്ളവരും.
ഞാൻ പടിവാതിൽ കടക്കാൻ ഒരുങ്ങവെ, പിന്നിൽ നിന്നും ആ ഗാംഭീര്യമുള്ള ശബ്ദം ഉയർന്നു.
"ദേവാ..."
ഞാൻ കാലുകൾ നിശ്ചലമാക്കി. ശേഷം പതുക്കെ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
മാനസയുടെ മുഖത്ത് വലിയൊരു സങ്കടവും അതിലേറെ ലോകത്തിന്റെ മുഴുവൻ ഭാരവുമുണ്ടായിരുന്നു.
അവർ പറഞ്ഞുതുടങ്ങി:
"പോകുന്നതിന് മുൻപ് ഒരുതവണ കൂടെ ഞാൻ ഓർമ്മിപ്പിക്കാം... നീ എവിടെപ്പോയി ഒളിച്ചാലും ഇതൊന്നും ഇവിടെ അവസാനിക്കുന്നില്ല ദേവാ. നീലാംബരിയെയും അവളുടെ കയ്യിലുള്ള ആ ഇന്ദ്രനീലത്തെയും എന്നെന്നേക്കുമായി നശിപ്പിച്ചാൽ മാത്രമേ ഈ വിപത്തിന് ഒരു അവസാനമുണ്ടാകൂ... ഈ പ്രപഞ്ചത്തിൽ അതിന് നിനക്ക് മാത്രമേ കഴിയൂ!"
ഞാനൊന്നും മിണ്ടാതെ അവളെത്തന്നെ നോക്കിനിന്നു. പെട്ടെന്ന് ആ ജനാലയ്ക്കപ്പുറത്ത് വലിയൊരു മിന്നൽപ്പിണർ ആ ഹാളിനെ ഒന്നാകെ വെളിച്ചത്തിൽ കുളിപ്പിച്ചു. ആ വെളിച്ചത്തിൽ മാനസയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. വല്ലാത്തൊരു വിറയലോടെ അവർ തുടർന്നു:
"ഇന്ദ്രനീലം എന്ന ആ മഹാശക്തി നശിക്കുന്നതോട് കൂടി, അതിനെ ചുറ്റിപറ്റിയുള്ള എല്ലാ ജീവംശങ്ങളുടെയും താളം തെറ്റും. കാലങ്ങളായി ഞങ്ങൾ ബന്ധിച്ചുവെച്ച സമയത്തിന്റെ ആ അഗ്നിവലയങ്ങൾ എന്നെന്നേക്കുമായി തകർക്കപ്പെടും. അന്ന്... ആ അവസാനത്തെ പൊട്ടിത്തെറിയിൽ ഒരൊറ്റ തവണ കൂടെ ഈ പ്രപഞ്ചത്തിന്റെ കാലചക്രം തിരിയും ദേവാ! സമയത്തിന്റെ പുറകോട്ടുള്ള ആ മഹാപ്രയാണത്തിൽ നിങ്ങൾക്കീ ഭൂതകാലം മുഴുവൻ നഷ്ടപ്പെട്ടേക്കാം..."
അവരുടെ വാക്കുകൾ എന്നിൽ മാത്രമല്ല, അവിടെ നിന്ന എല്ലാവരിലും വലിയൊരു ഇടിത്തീയായിട്ടാണ് വീണത്. ആമിയും നിധിയും ഭയത്തോടെ പരസ്പരം കൈകൾ കോർത്തുപിടിച്ചു.
"അതെ..."
മാനസയുടെ ശബ്ദം ഇടറുകയായിരുന്നു,
💬 Comments
View all comments