0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

നൽകാൻ വേണ്ടി മാത്രം വലിയൊരു കള്ളം ഞാൻ പറഞ്ഞു. ഇനി ഒരിക്കലും നമ്മൾ പരസ്പരം തിരിച്ചറിയില്ല എന്ന സത്യം ആ കുഞ്ഞിനോട് പറയാൻ എനിക്ക് കഴിയില്ലായിരുന്നു.

എല്ലാവരോടും യാത്രാമൊഴി പറഞ്ഞ്, ഭൂമിയോളം പോന്ന ഭാരമുള്ള കാലുകളോടെ ഞാൻ പതുക്കെ കാറിലേക്ക് കയറി. എന്റെ കൂടെ ആമിയും നിധിയുമുണ്ടായിരുന്നു. കാറിന്റെ ഡോർ അടച്ചതും പുറത്തെ മഴയുടെ വലിയ ഇരമ്പൽ പെട്ടെന്ന് കുറഞ്ഞു.

മുൻപോട്ട് നോക്കിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലും അതിനടുത്തും ഇരിക്കുന്ന ആ രണ്ടുപേരെ ഞാൻ ശ്രദ്ധിച്ചത്... നാഗികയും തക്ഷകനും!

അവരും ഞങ്ങളോടൊപ്പം വരുന്നുണ്ടെന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്. ഞാൻ അത്ഭുതത്തോടെ കാറിന്റെ നനഞ്ഞ ചില്ലിലൂടെ പുറത്തേക്ക് നോക്കി. സിറ്റൗട്ടിൽ അപ്പോഴും മഴയിലേക്ക് കണ്ണുംനട്ട് എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു മാനസ. എന്റെ സംശയത്തിനുള്ള ഉത്തരം ആ കരിങ്കൽ കണ്ണുകളിൽ തന്നെ ഉണ്ടായിരുന്നു... വരാൻ പോകുന്ന ആ വലിയ അസുരയുദ്ധത്തിൽ എന്റെ കാവലാളുകളായി, എന്റെ ജീവന് സ്വന്തം ജീവൻ പകരമായി നൽകാൻ മാനസ അയച്ച അവളുടെ ഏറ്റവും വിശ്വസ്തരായ പോരാളികൾ! അവരുടെ നോട്ടത്തിൽ താൻ എനിക്കായി കാത്തുവെച്ച വലിയ കരുതലിന്റെ മൗനസമ്മതമുണ്ടായിരുന്നു.

കാർ പതുക്കെ മുന്നോട്ട് നീങ്ങി. മഴവെള്ളം വീണ് കാഴ്ചകൾ മങ്ങുന്ന ആ ചില്ലിലൂടെ, ഇരുട്ടിലേക്ക് മാഞ്ഞുപോകുന്ന മാനസയെയും പ്രകൃതി ഒരുക്കിയ ആ മുന്നറിയിപ്പുകളെയും ഞാൻ നോക്കിയിരുന്നു... ഒരു തിരിച്ചുവരവുണ്ടാകുമോ എന്നറിയാത്ത വലിയൊരു യുദ്ധഭൂമിയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.....

ആർത്തലച്ചു പെയ്യുന്ന കൊടുംമഴയെ കീറിമുറിച്ചുകൊണ്ട് ഞങ്ങളുടെ കാറുകൾ മുന്നോട്ട് പാഞ്ഞു.

ആ രാത്രിയുടെ അന്ധകാരത്തിൽ, ഓരോ മിന്നൽപ്പിണറിലും ചുറ്റുമുള്ള മരങ്ങൾ ഭയാനകമായ രൂപങ്ങളായി മാറിമറിയുന്നുണ്ടായിരുന്നു. ഒടുവിൽ, ഒരുപാട് നേരത്തെ നിശ്ശബ്ദമായ

💬 Comments

View all comments