0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

വലിയൊരു ചോദ്യം തീപ്പൊരിപോലെ നീറിപ്പുകയുകയായിരുന്നു... 'ഞങ്ങൾക്കിനി എത്ര ദിവസം കൂടെ ബാക്കിയുണ്ട്?'

കാരണം, നാളെ പൂർണ്ണചന്ദ്രൻ ഉദിക്കുന്ന ദിവസമാണ്... പൗർണ്ണമി! മാന്ത്രികശക്തികൾക്ക് ഏറ്റവും കൂടുതൽ ഊർജ്ജം ലഭിക്കുന്ന ആ പൗർണ്ണമി രാത്രിയിൽ, ഒരുപക്ഷേ നീലാംബരി അവളുടെ ആ അവസാനത്തെ അഗ്നിവലയവും തകർത്ത് പുറത്തുവരുമോ? നാളെയോടെ എല്ലാം അവസാനിക്കുമോ? എന്റെ നെഞ്ചിടിപ്പ് വേഗത്തിലായി.

പെട്ടെന്നാണ് എന്റെ ചിന്തകൾ ഭൂതകാലത്തിന്റെ ആ വലിയ സമസ്യകളിലേക്ക് പോയത്. 'ഇല്ല...' ഞാൻ സ്വയം പറഞ്ഞു. 'ഇനിയും സമയമുണ്ട്!'

കാരണം, ഇതിന് മുൻപ് സംഭവിച്ച ആ കാലചക്രത്തിന്റെ ലൂപ്പുകൾ വെച്ച് നോക്കുമ്പോൾ, ആ വലിയ വിസ്ഫോടനത്തിനുള്ള സമയം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.....

ഓരോ ലൂപ്പിലും സംഭവിച്ച കാര്യങ്ങൾ വെച്ച് കണക്കുകൂട്ടുമ്പോൾ, നാളത്തെ ആ പൂർണ്ണചന്ദ്രന് മുൻപേ ആ അഗ്നിവലയങ്ങൾ പൂർണ്ണമായി തകരില്ല എന്ന് എനിക്കുറപ്പായിരുന്നു.അല്ലെങ്കിൽ ഞാൻ എന്നെ തന്നെ അങ്ങനെ പറഞ്ഞ് വ്ശ്വസിപ്പിച്ചു എന്നും വേണമെങ്കിൽ പറയാം....

സമയം അതിവേഗം എന്റെ കൈകളിൽ നിന്നും വഴുതിമാറുകയാണ്. ആ അവസാന നിമിഷത്തിലേക്ക് എത്തുന്നതിന് മുൻപ്, എന്റെ ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന ആ മാന്ത്രികബന്ധനം തകർത്ത് എനിക്ക് എന്റെ യഥാർത്ഥ ശക്തിയെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

പുറത്തെ നിലാവിനെയും നോക്കി അങ്ങനെയൊരു വലിയ ചിന്താഭാരത്തിൽ ഇരിക്കുമ്പോഴാണ്, എന്റെ പിൻവശത്തുനിന്നും നേരിയൊരു കാൽപ്പെരുമാറ്റം കേട്ടത്. ഞാൻ തിരിഞ്ഞുനോക്കുന്നതിന് മുൻപ് തന്നെ ആ സുഗന്ധത്തിൽ നിന്നും എനിക്ക് മനസ്സിലായി, അത് ആമിയും നിധിയുമാണെന്ന്.

ഒന്നും മിണ്ടാതെ അവർ പതുക്കെ എന്റെ അടുത്തേക്ക് വന്നു. ആ തുറന്നിട്ട വാതിൽപ്പടിയിൽ, എന്റെ ഇരുവശത്തുമായി അവർ ഇരുന്നു. കാറ്റിന്റെ തണുപ്പിൽ നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്ന എന്റെ രണ്ട് കൈകളിലേക്കും അവരുടെ മൃദുവായ വിരലുകൾ ഇഴചേർന്നു. എന്റെ വലതുകൈ ആമിയുടെ കൈപ്പത്തിക്കുള്ളിലും, ഇടതുകൈ നിധിയുടെ വിരലുകളിലും ഭദ്രമായിരുന്നു. ആ കൊടുംതണുപ്പിലും അവരുടെ കൈകളിൽ നിന്നും വല്ലാത്തൊരു ചൂട് എന്റെ ഞരമ്പുകളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു.

ഒരു നിമിഷം അവർ ഇരുവരും

💬 Comments

View all comments