0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

ഒരു മനുഷ്യസ്ത്രീയാണ്. നിന്റെ സിരകളിലോടുന്നത് അവരുടെ ചോരയല്ലായിരിക്കാം, പക്ഷേ നിനക്കുവേണ്ടി അവർ ഒഴുക്കിയ വിയർപ്പിനും സ്നേഹത്തിനും അതിനേക്കാൾ വിലയുണ്ട്."

മുറിയിൽ വീണ്ടും വലിയൊരു നിശ്ശബ്ദത പരന്നു. ഇത്രയും കാലം എന്റെ ലോകമായിരുന്ന അമ്മ... എനിക്കൊരു ചെറിയ പനി വന്നാൽപ്പോലും ഉറക്കമൊഴിഞ്ഞ് കാവലിരുന്ന എന്റെ സ്വന്തം അമ്മ... അവർ എന്നെ പെറ്റതല്ലെന്ന സത്യം എന്റെ നെഞ്ചിലൊരു വലിയ വിങ്ങലായി മാറുകയായിരുന്നു.

"പിന്നെ എന്തുകൊണ്ട് അപ്സര എന്ന നിന്റെ യഥാർത്ഥ അമ്മ നിന്നെ ഈ ഭൂമിയിൽ വന്ന് വളർത്തിയില്ല എന്നല്ലേ?"

മാനസ എന്റെ ചിന്തകളെ വായിച്ചെടുത്തതുപോലെ ചോദിച്ചു.

ഒരു ദീർഘനിശ്വാസത്തോടെ അവർ അതിനുള്ള ഉത്തരം നൽകി.

"ഒരു സാധാരണ മനുഷ്യസ്ത്രീയെപ്പോലെ ഈ മണ്ണിൽ ജീവിക്കാൻ പ്രപഞ്ച നിയമങ്ങൾ അവളെ ഒരിക്കലും അനുവദിച്ചിരുന്നില്ല ദേവാ. സാക്ഷാൽ പരമശിവന്റെയും പാർവതിയുടെയും ദൈവികമായ ഊർജ്ജമാണ് അവളുടെ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്നത്. ആ സാന്നിധ്യം ഈ ഭൂമിയിലെ സാധാരണ മനുഷ്യർക്കിടയിൽ പല രീതിയിലുള്ള പ്രകൃതിമാറ്റങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ മനുഷ്യരുടെ ലോകത്ത് വന്ന് ജീവിക്കാൻ ത്രിമൂർത്തികൾ അവൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്...."

പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തിനൊപ്പം മാനസയുടെ വാക്കുകളും എന്റെ കാതുകളിലേക്ക് പെയ്തിറങ്ങി.

"എന്നാൽ അതിനേക്കാളേറെ മറ്റൊരു വലിയ കാരണം കൂടിയുണ്ടായിരിക്കണം... നിന്റെ ജീവൻ!"

മാനസയുടെ ശബ്ദം ഒന്നുകൂടി ഗൗരവമുള്ളതായി.

"ഞാൻ നേരത്തെ പറഞ്ഞല്ലോ, അപ്സരയുടെ സൗന്ദര്യത്തെയും അവളുടെ ശക്തിയെയും ഭയന്നവരും മോഹിച്ചവരുമായി ദേവലോകത്തും പാതാളത്തിലുമായി ഒട്ടേറെ ശത്രുക്കൾ അവൾക്കുണ്ടായിരുന്നു. അവൾക്കൊരു കുഞ്ഞ് ജനിച്ചുവെന്ന സത്യം ആ ശത്രുക്കൾ അറിഞ്ഞാൽ എന്താകും അവസ്ഥ? അവളെ നേരിട്ട് തോൽപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള സകല ഇരുണ്ട ശക്തികളും, അവരുടെ പക മുഴുവൻ തീർക്കാൻ ലക്ഷ്യം വെക്കുന്നത് ആ പിഞ്ചുകുഞ്ഞിനെയാകും. നിന്നെ സ്വന്തമാക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ വേണ്ടി അവർ ഏതറ്റം വരെയും ഒരുപക്ഷെ പോകുമായിരിക്കും ഇത് അപ്സരക്കും അറിവുണ്ടായിരിക്കണം..."

ഇത് കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് കാളി. ജനിച്ചുവീണ നിമിഷം മുതൽ ഞാൻ മരണത്തിന്റെ നിഴലിലായിരുന്നോ!

"അതുകൊണ്ട്, തന്റെ കുഞ്ഞിനെ ആർക്കും വേട്ടയാടാൻ വിട്ടുകൊടുക്കാതിരിക്കാൻ... ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിൽ നിന്നും അവനെ പൂർണ്ണമായി മറച്ചുപിടിക്കാൻ ഒരു അമ്മ ചെയ്ത ഏറ്റവും വലിയ ത്യാഗമായിരിക്കണം

💬 Comments

View all comments