0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

ശബ്ദത്തിനൊപ്പം മാനസയുടെ വാക്കുകളും എന്റെ കാതുകളിലേക്ക് പെയ്തിറങ്ങി.

"എന്നാൽ അതിനേക്കാളേറെ മറ്റൊരു വലിയ കാരണം കൂടിയുണ്ടായിരിക്കണം... നിന്റെ ജീവൻ!"

മാനസയുടെ ശബ്ദം ഒന്നുകൂടി ഗൗരവമുള്ളതായി.

"ഞാൻ നേരത്തെ പറഞ്ഞല്ലോ, അപ്സരയുടെ സൗന്ദര്യത്തെയും അവളുടെ ശക്തിയെയും ഭയന്നവരും മോഹിച്ചവരുമായി ദേവലോകത്തും പാതാളത്തിലുമായി ഒട്ടേറെ ശത്രുക്കൾ അവൾക്കുണ്ടായിരുന്നു. അവൾക്കൊരു കുഞ്ഞ് ജനിച്ചുവെന്ന സത്യം ആ ശത്രുക്കൾ അറിഞ്ഞാൽ എന്താകും അവസ്ഥ? അവളെ നേരിട്ട് തോൽപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള സകല ഇരുണ്ട ശക്തികളും, അവരുടെ പക മുഴുവൻ തീർക്കാൻ ലക്ഷ്യം വെക്കുന്നത് ആ പിഞ്ചുകുഞ്ഞിനെയാകും. നിന്നെ സ്വന്തമാക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ വേണ്ടി അവർ ഏതറ്റം വരെയും ഒരുപക്ഷെ പോകുമായിരിക്കും ഇത് അപ്സരക്കും അറിവുണ്ടായിരിക്കണം..."

ഇത് കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് കാളി. ജനിച്ചുവീണ നിമിഷം മുതൽ ഞാൻ മരണത്തിന്റെ നിഴലിലായിരുന്നോ!

"അതുകൊണ്ട്, തന്റെ കുഞ്ഞിനെ ആർക്കും വേട്ടയാടാൻ വിട്ടുകൊടുക്കാതിരിക്കാൻ... ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിൽ നിന്നും അവനെ പൂർണ്ണമായി മറച്ചുപിടിക്കാൻ ഒരു അമ്മ ചെയ്ത ഏറ്റവും വലിയ ത്യാഗമായിരിക്കണം അവളും നിനക്ക് വേണ്ടി ചെയ്തത്....!"

മാനസയുടെ കണ്ണുകൾ ചെറുതായി നിറയുന്നത് ഞാൻ കണ്ടു.

"തന്റെ മാറിലെ ചൂടേറ്റ് വളരേണ്ട നിന്നെ, സ്വന്തം ഹൃദയം പറിച്ച് മാറ്റുന്ന വേദനയോടെ അവൾ ഈ ഭൂമിയിലേക്ക് അയച്ചു. ദേവന്മാരോ അസുരന്മാരോ ഒരിക്കലും സംശയിക്കാത്ത, ആരുടേയും കണ്ണിൽപ്പെടാത്ത ഈ മനുഷ്യലോകത്ത്... നിന്നെ ജീവന് തുല്യം സ്നേഹിക്കാൻ കഴിയുന്ന പാവം ഒരു മനുഷ്യസ്ത്രീയുടെ കൈകളിലേക്ക് അപ്സര നിന്നെ സുരക്ഷിതമായി ഏൽപ്പിക്കുകയായിരുന്നു. അന്ന് മുതൽ ഈ നിമിഷം വരെ, ഒരു സാധാരണ മനുഷ്യനായി ആരുടെയും സംശയത്തിന്റെ നിഴലിൽപ്പെടാതെ നീ ജീവിച്ചതും ആ അമ്മയുടെ

💬 Comments

View all comments