Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ആരോ വലിയൊരു മാന്ത്രിക ബന്ധനം തീർത്തിരിക്കുകയാണ്! കേവലം ഒരു മന്ത്രമല്ല അത്... പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ 'കാലരുദ്ര സുഷുപ്തി' എന്ന മഹാമന്ത്രത്തിന്റെ ഒരു അംശമാണ് ഞാൻ ഇവന്റെ ഉള്ളറകളിൽ കണ്ടത്!"
ആ പേര് കേട്ടപ്പോൾ തന്നെ അതിലെന്തോ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നനിക്ക് തോന്നി.
"വളരെ സൂക്ഷ്മമായാണ് ആ മന്ത്രം ഇവന്റെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു ദേവന്മാർക്കും അസുരന്മാർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം, ഇവന്റെ ഓരോ ശ്വാസത്തിലും രക്തയോട്ടത്തിലും ആ ബന്ധനം ഇഴചേർന്നിരിക്കുകയാണ്. ആ മന്ത്രം തന്നെയാണ് ദേവയുടെ യഥാർത്ഥ ശക്തികളെ പുറത്തുവരാതെ ഒരു ഇരുമ്പുമറ പോലെ മറച്ചുപിടിച്ചിരിക്കുന്നത്."
ഇതുകേട്ട് എന്റെ തൊട്ടടുത്തിരുന്ന നിധി പെട്ടെന്ന് ചോദിച്ചു:
"എങ്കിൽ പിന്നെ ആ മന്ത്രം നമുക്ക് എങ്ങനെയെങ്കിലും മാറ്റിക്കൂടേ? അത് അഴിച്ചുമാറ്റിയാൽ ദേവക്ക് ആ ശക്തിയെല്ലാം തിരിച്ചു കിട്ടില്ലേ? പിന്നെ ഈ നീലാംബരിയെയും അസുരന്മാരെയും നമുക്ക് പേടിക്കേണ്ടല്ലോ..."
വളരെ നിഷ്കളങ്കമായ നിധിയുടെ ആ ചോദ്യം കേട്ടപ്പോൾ മാനസയുടെ മുഖത്ത് വലിയൊരു ഭയമാണ് വന്നുനിറഞ്ഞത്. അവർ ആട്ടുപലകയിൽ നിന്നും പതുക്കെ എഴുന്നേറ്റ് നിധിയുടെ അടുത്തേക്ക് നടന്നുവന്നു.
"അതത്ര എളുപ്പമല്ല നിധീ..."
മാനസയുടെ ശബ്ദം ഇപ്പോൾ വളരെ ഗൗരവമുള്ളതായി മാറിയിരുന്നു.
"കാലരുദ്ര സുഷുപ്തി... ആ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ അതൊരു സാധാരണ മന്ത്രമല്ല. പ്രപഞ്ചം വലിയൊരു സർവ്വനാശത്തിലേക്ക് പോകുമ്പോൾ, നിയന്ത്രിക്കാൻ കഴിയാത്ത കൊടുംശക്തികളെ യുഗങ്ങളോളം നീളുന്ന വലിയൊരു മരവിപ്പിലേക്ക് തള്ളിയിടാൻ സാക്ഷാൽ ത്രിമൂർത്തികൾ മാത്രം ഉപയോഗിക്കുന്ന അത്യപൂർവ്വമായ മാന്ത്രിക ബന്ധനമാണത്. പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലെ ശൂന്യതയിൽ നിന്നാണ് ഈ മന്ത്രത്തിന് വേണ്ട ഊർജ്ജം പോലും കണ്ടെത്തുന്നത്."
മാനസ എന്റെ മുഖത്തേക്ക് നോക്കി, അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അമ്പരപ്പുണ്ടായിരുന്നു.
"ഒന്ന് ചിന്തിച്ചുനോക്കൂ... ഇത്രയും ഭയാനകവും സങ്കീർണ്ണവുമായ ഒരു മഹാമന്ത്രം ദേവയുടെ ശരീരത്തിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിൽ, അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ ശക്തി നമ്മൾക്കാർക്കും ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ളതായിരിക്കണം! ഒരുപക്ഷേ ആയിരം സൂര്യന്മാർ ഒന്നിച്ചുദിക്കുന്നതിനേക്കാൾ വലിയൊരു ഊർജ്ജം ഇപ്പോൾ ആ മന്ത്രത്തിന്റെ കാവലിൽ ഇവന്റെ ഉള്ളറകളിൽ ഉറങ്ങിക്കിടപ്പുണ്ട്."
മുറിയിലുള്ളവർ ശ്വാസമെടുക്കാൻ പോലും മറന്ന് ആ വാക്കുകൾ കേട്ടിരിക്കുകയാണ്. എന്റെ സ്വന്തം ശരീരത്തെ എനിക്ക് തന്നെ പേടിയാകാൻ തുടങ്ങി.
"ആ
💬 Comments
View all comments