Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ശക്തിയെ അങ്ങനെ എളുപ്പത്തിൽ സ്വതന്ത്രമാക്കാൻ കഴിയില്ല,"
മാനസ വലിയൊരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
"കാരണം, കാലങ്ങളായി കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന ആ കൊടുംശക്തിയെ പെട്ടെന്നൊരു ദിവസം ആ ബന്ധനം പൊട്ടിച്ച് നമ്മളായിട്ട് ഉണർത്തിയാൽ... അത് വലിയൊരു വിസ്ഫോടനമായിരിക്കും! എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ ആ സർവ്വനാശത്തെ, ആ സംഹാരതാണ്ഡവത്തെ ഉൾക്കൊള്ളാൻ ഒരുപക്ഷേ ഈ ലോകത്തിന് തന്നെ കഴിഞ്ഞെന്ന് വരില്ല!"
മാനസയുടെ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നത് വെറുമൊരു ശക്തിയല്ല, പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ കെൽപ്പുള്ള വലിയൊരു സംഹാരമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, എന്റെ സിരകളിലെ ചോരയൊന്ന് മരവിക്കുന്നതുപോലെ എനിക്ക് തോന്നി.....
മാനസയുടെ ആ വെളിപ്പെടുത്തലുകൾക്ക് ശേഷം മുറിയിൽ പലതരം അടക്കംപറച്ചിലുകൾ ഉയർന്നു. സച്ചിനും രാഹുലും റോസും കൃതികയുമെല്ലാം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, മാനസ അതിന് മറുപടി പറയുന്നുണ്ട്.
പക്ഷേ എന്റെ കാതുകളിൽ അതൊന്നും വ്യക്തമായി പതിഞ്ഞില്ല. അവരുടെ ഓരോരുത്തരുടെയും നോട്ടം എന്നിലേക്കായിരുന്നു.
ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവർ പെട്ടെന്ന് സംസാരം നിർത്തി.
ആ നോട്ടങ്ങളിൽ ഇപ്പോഴുള്ളത് പഴയ സ്നേഹമോ എന്നോടുള്ള സഹതാപമോ ആയിരുന്നില്ല... മറിച്ച്, യുദ്ധത്തിന് കൊണ്ടുപോകാൻ മൂർച്ച കൂട്ടി വെച്ചിരിക്കുന്ന വലിയൊരു ആയുധത്തെ നോക്കുന്നതുപോലെയുള്ള വല്ലാത്തൊരു ഭാവമായിരുന്നു! ഞാനൊരു മനുഷ്യനാണെന്നുള്ള സത്യം അവർ മറന്നിരിക്കുന്നു. അവരുടെ കണ്ണുകളിൽ ഞാൻ വെറുമൊരു ദിവ്യശക്തിയുടെ അംശം മാത്രമാണ്. എനിക്കിത് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.
കൂടുതലൊന്നും അവിടെ കേട്ടുനിൽക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
പതുക്കെ ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ശേഷം ഒന്നും മിണ്ടാതെ വാതിലിന് നേരെ നടക്കുമ്പോഴും, ആ മുറിയിലുള്ള സകലരുടെയും കാന്തക്കണ്ണുകൾ എന്റെ മുതുകിൽ തറച്ചുകയറുന്നത് എനിക്ക് വ്യക്തമായി അനുഭവപ്പെടുന്നുണ്ടായിരുന്നു.
ഞാൻ നേരെ ചെന്നുകയറിയത് എന്റെ മുറിയിലേക്കാണ്.
ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന ദേഷ്യവും നിസ്സഹായതയും തീർക്കാൻ എന്റെ മുന്നിൽ വേറെ വഴിയുണ്ടായിരുന്നില്ല. കട്ടിലിനടിയിൽ കിടന്ന ബാഗ് വലിച്ച് പുറത്തേക്കിട്ടു. അലമാരയിലുണ്ടായിരുന്ന എന്റെ തുണികളെല്ലാം വലിച്ചുവാരി ദേഷ്യത്തോടെ ഞാൻ അതിലേക്ക് കുത്തിനിറച്ചു. എങ്ങനെയെങ്കിലും ഇതെല്ലാം അവസാനിപ്പിച്ച്, എനിക്കെന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണം!
പാക്കിങ് കഴിഞ്ഞതും അറിയാതെ എന്റെ കൈകൾ ഫോണിലേക്ക് നീണ്ടു. വിരലുകൾ പതിവ് പോലെ എന്റെ
💬 Comments
View all comments