Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ദേവയുടെ ശരീരത്തിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിൽ, അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ ശക്തി നമ്മൾക്കാർക്കും ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ളതായിരിക്കണം! ഒരുപക്ഷേ ആയിരം സൂര്യന്മാർ ഒന്നിച്ചുദിക്കുന്നതിനേക്കാൾ വലിയൊരു ഊർജ്ജം ഇപ്പോൾ ആ മന്ത്രത്തിന്റെ കാവലിൽ ഇവന്റെ ഉള്ളറകളിൽ ഉറങ്ങിക്കിടപ്പുണ്ട്."
മുറിയിലുള്ളവർ ശ്വാസമെടുക്കാൻ പോലും മറന്ന് ആ വാക്കുകൾ കേട്ടിരിക്കുകയാണ്. എന്റെ സ്വന്തം ശരീരത്തെ എനിക്ക് തന്നെ പേടിയാകാൻ തുടങ്ങി.
"ആ ശക്തിയെ അങ്ങനെ എളുപ്പത്തിൽ സ്വതന്ത്രമാക്കാൻ കഴിയില്ല,"
മാനസ വലിയൊരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
"കാരണം, കാലങ്ങളായി കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന ആ കൊടുംശക്തിയെ പെട്ടെന്നൊരു ദിവസം ആ ബന്ധനം പൊട്ടിച്ച് നമ്മളായിട്ട് ഉണർത്തിയാൽ... അത് വലിയൊരു വിസ്ഫോടനമായിരിക്കും! എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ ആ സർവ്വനാശത്തെ, ആ സംഹാരതാണ്ഡവത്തെ ഉൾക്കൊള്ളാൻ ഒരുപക്ഷേ ഈ ലോകത്തിന് തന്നെ കഴിഞ്ഞെന്ന് വരില്ല!"
മാനസയുടെ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നത് വെറുമൊരു ശക്തിയല്ല, പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ കെൽപ്പുള്ള വലിയൊരു സംഹാരമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, എന്റെ സിരകളിലെ ചോരയൊന്ന് മരവിക്കുന്നതുപോലെ എനിക്ക് തോന്നി.....
മാനസയുടെ ആ വെളിപ്പെടുത്തലുകൾക്ക് ശേഷം മുറിയിൽ പലതരം അടക്കംപറച്ചിലുകൾ ഉയർന്നു. സച്ചിനും രാഹുലും റോസും കൃതികയുമെല്ലാം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, മാനസ അതിന് മറുപടി പറയുന്നുണ്ട്.
പക്ഷേ എന്റെ കാതുകളിൽ അതൊന്നും വ്യക്തമായി പതിഞ്ഞില്ല. അവരുടെ ഓരോരുത്തരുടെയും നോട്ടം എന്നിലേക്കായിരുന്നു.
ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവർ പെട്ടെന്ന് സംസാരം നിർത്തി.
ആ നോട്ടങ്ങളിൽ ഇപ്പോഴുള്ളത് പഴയ സ്നേഹമോ എന്നോടുള്ള സഹതാപമോ ആയിരുന്നില്ല... മറിച്ച്, യുദ്ധത്തിന് കൊണ്ടുപോകാൻ മൂർച്ച കൂട്ടി വെച്ചിരിക്കുന്ന വലിയൊരു ആയുധത്തെ
💬 Comments
View all comments