0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

മാറിത്തരുമോ?"

കരച്ചിലും സങ്കടവുമെല്ലാം നിമിഷനേരം കൊണ്ട് എവിടെയോ പോയ്മറഞ്ഞു. ഞാനൊന്ന് ഞെട്ടി പുറകിലേക്ക് തിരിഞ്ഞുനോക്കി. അവിടെ നിൽക്കുന്നു സച്ചിൻ! വളരെ കൂളായി, പോക്കറ്റിൽ കൈയ്യും ഇട്ടുകൊണ്ട് ഒരുമാതിരി പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കുകയാണ്.

'ഇതെന്ത് മൈര്!' എന്ന ഭാവത്തിൽ ഞാൻ അവനെത്തന്നെ തുറിച്ചുനോക്കി. ഈ വലിയ ഇമോഷണൽ സീനിന്റെ നടുവിലാണോ ഇവനിപ്പോൾ വഴി ചോദിച്ചു വരുന്നത്!

വാതിൽപ്പടിയിലാണെങ്കിൽ ഞാനും ആമിയും നിധിയും കൂടി തിങ്ങിഞെരുങ്ങിയാണ് ഇരിക്കുന്നത്. ഇതിനിടയിൽ ഇവനിപ്പോൾ എവിടെ ഇരിക്കാനാണ് എന്ന് ചിന്തിച്ചുകൊണ്ട് തന്നെ, ഞാൻ അറിയാതെ കുറച്ചൊന്ന് അരികിലേക്ക് നീങ്ങി അവനൊരു ചെറിയ സ്പേസ് ഉണ്ടാക്കിക്കൊടുത്തു.

പക്ഷേ... അവൻ ഇരിക്കാനല്ല വന്നത്!

ഞാൻ ഉണ്ടാക്കിക്കൊടുത്ത ആ ചെറിയ വിടവിലൂടെ മുന്നോട്ട് കടന്ന സച്ചിൻ, യാതൊരു കൂസലുമില്ലാതെ... ആ കുതിച്ചുപായുന്ന ട്രെയിനിന്റെ തുറന്നിട്ട വാതിലിലൂടെ നേരെ പുറത്തെ കൂരിരുട്ടിലേക്ക് ഒറ്റച്ചാട്ടം!

"ഡാ...!"

എന്റെ തൊണ്ടയിൽ നിന്നും ജീവൻ പോകുന്നതുപോലെയുള്ള ഒരു അലർച്ച പുറത്തുവന്നു.

എന്റെ നെഞ്ചൊന്ന് കാളി. നൂറ് കിലോമീറ്റർ വേഗതയിൽ പോകുന്ന ട്രെയിനിൽ നിന്നാണ് അവൻ ഇരുട്ടിലേക്ക് എടുത്തുചാടിയത്! എന്റെ അലർച്ച കേട്ട് തോളിൽ കിടന്നിരുന്ന ആമിയും നിധിയും കൂടുതൽ ഞെട്ടി....

ഭയത്തോടെ ഞാൻ പുറത്തേക്ക് മുഖമിട്ടു നോക്കി. ഇരുമ്പുപാളങ്ങൾക്കിടയിൽ അരഞ്ഞുതീർന്ന അവന്റെ ശരീരമാണല്ലോ ഞാൻ കാണാൻ പോകുന്നതെന്നോർത്ത് എന്റെ കണ്ണുകൾ ഇറുകിയടഞ്ഞുപോയി.

പക്ഷേ... അവിടെ കണ്ട കാഴ്ച എന്റെ ശ്വാസം നിലപ്പിച്ചു കളഞ്ഞു!

ട്രെയിനിന്റെ ട്രാക്കിന് സമാന്തരമായി, കരിങ്കൽ ചീളുകൾ നിറഞ്ഞ ആ വഴിയിലൂടെ അവൻ ഓടുകയാണ്! അതെ, കുതിച്ചുപായുന്ന ആ ട്രെയിനിന്റെ കൃത്യം അതേ വേഗതയിൽ... ഒരിഞ്ചുപോലും പിന്നിലാകാതെ അവൻ ഓടുന്നു!

💬 Comments

View all comments