Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
പോകുന്നതെന്ന സത്യം ഒരു നിമിഷം ഞാൻ മറന്നുപോയി. എന്റെ ജനനത്തിനും മുൻപേ എന്റെ രക്തത്തിനായി കാത്തിരിക്കുന്ന, ഇന്ദ്രനീലത്തിന്റെ ആ നിഗൂഢമായ ലോകത്തേക്ക് ഞാൻ പൂർണ്ണമായും പ്രവേശിച്ചു കഴിഞ്ഞിരുന്നു.
ആ മനോഹരമായ കാഴ്ചകളിൽ നിന്നും കണ്ണെടുത്ത് ഞങ്ങൾ പതുക്കെ നിധിയുടെ വീട് ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങി. വലിയ ബാഗുകളും ചുമലിലിട്ടുള്ള ആ നടത്തം കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വെറുത്തിരുന്നു....
ഞങ്ങൾക്കെല്ലാവര്ക്കും പുതുതായി കിട്ടിയ ആ അമാനുഷിക ശക്തി വെച്ച് നോക്കുമ്പോൾ, ഞങ്ങൾക്ക് ഇങ്ങനെ കഷ്ടപ്പെട്ട് നടക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. യാതൊരു ആയാസവുമില്ലാതെ കാറ്റിന്റെ വേഗതയിൽ ഞങ്ങൾക്ക് നിധിയുടെ വീട്ടിലെത്താമായിരുന്നു. പക്ഷേ... സമയം ഇപ്പോൾ പട്ടാപ്പകലാണ്! ഈ പ്രഭാത വെളിച്ചത്തിൽ, നാട്ടുകാരുടെ മുന്നിലൂടെ എന്തെങ്കിലും മാന്ത്രികവിദ്യയോ അതിമാനുഷിക ശക്തിയോ പ്രയോഗിക്കുന്നത് ഒട്ടും ഉചിതമല്ലല്ലോ.
സാധാരണ രാത്രി സമയമായിരുന്നെങ്കിൽ വലിയ പ്രശ്നമില്ലായിരുന്നു. ഇരുട്ട് വീണാൽ 'നരിമാടൻ' ഇറങ്ങുമെന്ന പേടികൊണ്ട് ഇന്ദ്രനീലത്തിലെ ജനങ്ങളാരും രാത്രി പുറത്തേക്കിറങ്ങാറില്ല. ആ വിജനതയുടെ മറവിൽ ഞങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ, എന്റെ ഉള്ളിൽ അപ്പോൾ മറ്റൊരു വലിയ ചോദ്യമാണ് നീറിപ്പുകഞ്ഞിരുന്നത്... പകൽ സമയത്ത് അത്യാവശ്യം ആളനക്കമുണ്ടാകേണ്ട ഈ നിരത്തുകളിൽ എന്തുകൊണ്ടാണ് ഒരു വണ്ടിപോലും ഇല്ലാത്തത്? ഒരു ഓട്ടോറിക്ഷയോ, ബസ്സോ, എന്തിന് ഒരൊറ്റ മനുഷ്യൻ പോലുമോ ഞങ്ങളെ കടന്നുപോയില്ല! വല്ലാത്തൊരു ശൂന്യത ആ നാടിനെ ഒന്നാകെ വിഴുങ്ങിയതുപോലെ.
ഞാൻ നിധിയോട് അവളൂടെ അച്ഛനെ ഒന്ന് വിളിച്ചുനോക്കാൻ പറഞ്ഞു. ഏതെങ്കിലും വണ്ടി അങ്ങോട്ട് അയക്കാൻ പറയാമല്ലോ. നിധി വേഗം ഫോണെടുത്ത് അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചുനേരം ഫോണും ചെവിയിൽ വെച്ച് നിന്ന ശേഷം വലിയൊരു നിരാശയോടെ അവൾ പറഞ്ഞു:
"റിങ് ചെയ്യുന്നുണ്ട് ദേവാ... പക്ഷേ ആരും ഫോൺ എടുക്കുന്നില്ല!"
അവളുടെ മുഖത്ത് ചെറിയൊരു ആശങ്ക നിഴലിച്ചിരുന്നു.
വേറെ വഴിയില്ലാത്തതുകൊണ്ട് ഞങ്ങൾ എല്ലാവരും ആ വലിയ ബാഗുകളും തോളിലിട്ട് വീണ്ടും നടക്കാൻ തുടങ്ങി.
💬 Comments
View all comments