0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

പറഞ്ഞു.

"എനിക്കും അങ്ങനെ തന്നെയാ ദേവാ... നാല് ദിവസം മുൻപാണ് മമ്മ ലാസ്റ്റ് വിളിച്ചത്..."

റോസിന്റെ വാക്കുകളിലും ആ വലിയ ഭയം നിഴലിച്ചിരുന്നു. സച്ചിനും രാഹുലും ആമിയുമെല്ലാം അതേ ഉത്തരം തന്നെയാണ് നൽകിയത്. നാലോ അഞ്ചോ ദിവസങ്ങൾക്ക് മുൻപാണ് അവർക്കെല്ലാം ഇവിടെ നിന്നും അവസാനമായി ഒരു വിളി വന്നത്!

അതൊരു ഭയാനകമായ സത്യമായിരുന്നു.

ഇത്രയും ദിവസം ഞങ്ങൾ മാന്ത്രികതയുടെയും അമാനുഷിക ശക്തികളുടെയും അസുരന്മാരുടെയുമെല്ലാം പിന്നാലെയുള്ള വലിയൊരു പരക്കംപാച്ചിലിലായിരുന്നു.

കളരിയിലേ പരിശ്രമങ്ങൾക്കും ക്ഷീണങ്ങൾക്കും ഒടുവിൽ ആരെയും വിളിക്കാനോ വിവരങ്ങൾ അന്വേഷിക്കാനോ ഞങ്ങൾ എല്ലാവരും പൂർണ്ണമായും മറന്നുപോയിരുന്നു.ആ ദിവസങ്ങളത്രയും ഞങൾ ഫോണുപോലും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല എന്ന് വേണം പറയാൻ..

ഞങ്ങൾക്കീ നാടുമായുള്ള ബന്ധവും പുറംലോകംവുമായുള്ള ബന്ധവുംദിവസങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടുവെന്ന സത്യം ഞങളെല്ലാവരും മനസ്സിലാക്കി....

ഇവിടുത്തെ മനുഷ്യർക്കെല്ലാം എന്ത് പറ്റി? എന്തോ വലിയൊരു ദുരന്തം ഈ നാടിനെ ഒന്നാകെ വിഴുങ്ങിയിട്ടുണ്ടെന്ന് എന്റെയുള്ളിലിരുന്ന് എന്റെ ഉൾപ്രേരണ വിളിച്ചുപറയുന്നുണ്ടായിരുന്നു.

പിന്നെ കൂടുതലൊന്നും ആലോചിച്ചു നിൽക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

തോളിലുണ്ടായിരുന്ന ഭാരമുള്ള ബാഗ് ഒരു തവണ മുറുക്കിക്കൊണ്ട്, ഒരു ഭ്രാന്തനെപ്പോലെ ഞാൻ മുന്നോട്ട് കുതിച്ചു! എന്റെ പരിഭ്രാന്തി കണ്ടതും യാതൊരു ചോദ്യവുമില്ലാതെ മറ്റുള്ളവരും എന്റെ പിന്നാലെ പാഞ്ഞു.

ഞങ്ങൾ ഓടുന്ന വഴിയിലുടനീളം മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു. നിരനിരയായി നിൽക്കുന്ന ആ നാട്ടിൻപുറത്തെ വീടുകളെല്ലാം പൂർണ്ണമായും അടഞ്ഞുകിടക്കുന്നു! ജനൽപ്പാളികളോ മുൻവാതിലുകളോ ഒന്നും തന്നെ തുറന്നിട്ടില്ല. സാധാരണ ഈ സമയത്ത് കാണാറുള്ളതുപോലെ, മുറ്റത്ത് ഉണങ്ങാനിട്ട തുണികളില്ല, മുറ്റത്ത് കളിക്കുന്ന കുട്ടികളില്ല, കുരച്ചുചാടുന്ന നായ്ക്കളില്ല... അക്ഷരാർത്ഥത്തിൽ വലിയൊരു ശ്മശാനത്തിലൂടെ ഓടുന്നതുപോലെയുള്ള ഒട്ടും പരിചിതമല്ലാത്തൊരു ശൂന്യത.

ആ വലിയ ഗ്രാമത്തിലെ മനുഷ്യരെല്ലാം ജീവനോടെ ഭൂമി പിളർന്ന് താഴേക്ക് പോയതുപോലെയുണ്ട്. ആരും ഇല്ലാത്ത ആ വഴികളിലൂടെ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു.

ശ്വാസമടക്കിപ്പിടിച്ച് അങ്ങനെ പാഞ്ഞോടുന്നതിനിടയിലാണ്, എന്റെ കണ്ണുകൾ ദൂരെ ആ കാഴ്ചയിൽ ഉടക്കിയത്. എന്റെ പാദങ്ങൾ ഭൂമിയിൽ

💬 Comments

View all comments