Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ആ ഗൗരവം ഒട്ടും കുറഞ്ഞിരുന്നില്ല. അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വളരെ പതുക്കെ, എന്നാൽ ഉള്ളിൽ തറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:
"ഇതൊരു സാധാരണ ഭംഗിയായി തോന്നുന്നില്ല... ജീവനില്ലാത്ത വെറുമൊരു ഭംഗി! നീ ഒന്ന് കണ്ണ് അടച്ച് നിന്റെ കാതുകൾ തുറന്നുപിടിച്ച് ഈ പ്രകൃതിയെ ഒന്ന് കേട്ട് നോക്ക്... ഇത്രയും മരങ്ങളും പച്ചപ്പും ഉണ്ടായിട്ടും ഇതിനിടയിൽ എവിടെയെങ്കിലും ഒരു കിളിയുടെ ചിലപ്പാനോ, പക്ഷികളുടെ ശബ്ദമോ നീ കേൾക്കുന്നുണ്ടോ? ഇത്രയും വലിയൊരു കാടിനോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമത്തിൽ എവിടെനിന്നെങ്കിലും ഒരു പശുവിന്റെയോ, എന്തിന്... ഒരു തെരുവുനായയുടെ കുരയോ നിന്റെ കാതിൽ മുഴങ്ങുന്നുണ്ടോ?"
ആമിയുടെ ആ ചോദ്യം കേട്ടതും എന്റെ നെഞ്ചിടിപ്പൊന്ന് നിന്നു. അവൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്!
"സാധാരണ ഈ പ്രഭാത സമയത്ത് ഇവിടെ മരക്കൊമ്പുകളിൽ പക്ഷികളുടെ വലിയ ബഹളമായിരിക്കില്ലേ? കാറ്റടിക്കുമ്പോൾ കരിയിലകൾ അനങ്ങുന്ന ശബ്ദമെങ്കിലും കേൾക്കേണ്ടതല്ലേ?"
ആമിയുടെ ശബ്ദം ഇപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു....
"ഇതിപ്പോൾ... വല്ലാത്തൊരു ഭയാനകമായ നിശ്ശബ്ദതയാണ് ദേവാ! ചിത്രകാരൻ വരച്ചുവെച്ച ഒരു കാൻവാസ് പോലെ വെറുമൊരു മരവിപ്പ്! മരങ്ങളുണ്ട്, പൂക്കളുണ്ട്... പക്ഷേ അതിലൊന്നും യാതൊരു ജീവന്റെയും തുടിപ്പില്ല! നമ്മൾ കാൽകുത്തിയ നിമിഷം മുതൽ എനിക്കിത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ഈ നാടിന്റെ ശബ്ദങ്ങളെല്ലാം ആരോ എങ്ങോട്ടോ വലിച്ചെടുത്തുകൊണ്ടുപോയതുപോലെ... ഇവിടെ എന്തോ വലിയ കുഴപ്പമുണ്ട് ദേവാ!"
ആമിയുടെ ആ ഓരോ അക്ഷരവും കേട്ട് എന്റെ ശരീരത്തിലൂടെ വലിയൊരു തണുപ്പ് അരിച്ചുകയറാൻ തുടങ്ങി. ഞാൻ ശ്വാസമടക്കിപ്പിടിച്ച് ചുറ്റും നോക്കി... അതെ, കിളിയൊച്ചകളില്ലാത്ത, കാറ്റിന്റെ നേരിയ ഇലയനക്കം പോലുമില്ലാത്ത, പ്രകൃതിയുടെ ശ്വാസം നിലച്ചതുപോലെയുള്ള ഒരു ഭയാനകമായ ശൂന്യതയാണ് ഞങ്ങൾക്ക്
💬 Comments
View all comments